ഇത് ആഫ്രിക്കയുടെ സൗദി അറേബ്യ: കണ്ടെത്തിയത് വന്‍ ക്രൂഡ് ഓയില്‍ ശേഖരം: ഇന്ത്യക്കും കണ്ണ്, നേരത്തേയെത്തി
ഏകദിന സന്ദർശനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൃദ്യമായ സ്വീകരണമായിരുന്നു ആഫ്രിക്കന്‍ രാജ്യമായ നമീബിയ ഒരുക്കിയത്. രാഷ്ട്രത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ വെൽവിച്ചിയ മിറാബിലിസ് നല്‍കി നരേന്ദ്ര മോദിയെ രാഷ്ട്ര ആദരിക്കുകയും ചെയ്തു. 27 വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ നമീബിയന്‍ സന്ദർശനം കൂടിയാണ് ഇത്.
'ആഫ്രിക്കയിലെ സൗദി അറേബ്യ' എന്നാണ് നമീബിയയെ പലരും വിശേഷിപ്പിക്കുന്നത്. എണ്ണ, പ്രകൃതി വാതകം, യുറേനിയം, താമ്രം, സ്വർണം, വെള്ളി എന്നിവയുൾപ്പെടെ വൻതോതിലുള്ള പ്രകൃതി സമ്പത്തുകൾ ഈ രാജ്യത്തിനുണ്ട്. അതുകൊണ്ട് തന്നെ നരേന്ദ്ര മോദിയെ നമീബിയന്‍ സന്ദർശനത്തിന് ഏറെ പ്രധാനമുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ ഇന്ത്യ നമീബിയയിൽനിന്ന് യുറേനിയം കയറ്റുമതി ചെയ്യുന്നതിനും എണ്ണ-വാതക പര്യവേഷണത്തിനുമായ ചർച്ചകള്‍ നടത്തിയെന്ന രീതിയിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

'നമീബിയയിൽനിന്ന് യുറേനിയം കയറ്റുമതി ചെയ്യുന്നതും എണ്ണ-വാതക പര്യവേഷണത്തിൽ സഹായിക്കുന്നതും രണ്ട് രാജ്യങ്ങൾക്കും ഗുണകരവും ലാഭകരവുമായ ഒരു നീക്കമായിരിക്കും' ഇന്ത്യയുടെ നമീബിയ ഹൈക്കമ്മീഷണർ റാഹുൽ ശ്രീവാസ്തവ വ്യക്തമാക്കി.
നമീബിയയിൽ എണ്ണ, വാതകം, യുറേനിയം എന്നിവയുടെ വൻ ശേഖരമുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇതുകൊണ്ട് തന്നെയാണ് നമീബിയ ആഫ്രിക്കയിലെ സൗദി അറേബ്യ എന്ന് അറിയപ്പെടുന്നത്. 30 ലക്ഷത്തിലധികം ആളുകൾ മാത്രമുള്ള ചെറിയ ജനസംഖ്യയുള്ള ഈ രാജ്യം, അതിന്റെ പ്രകൃതി സമ്പത്തുകളുടെ പേരിൽ ആഗോള തലത്തിലും തന്ത്രപരമായ സ്ഥാനം കരസ്ഥമാക്കുന്നു.
വിവിധ റിപ്പോർട്ടുകൾ പ്രകാരം, നമീബിയയിൽ ലോകത്തെ ഏറ്റവും വലിയ എണ്ണചാലുകളിൽ ചിലത് സ്ഥിതി ചെയ്യുന്നു, കൂടാതെ അവിടുത്തെ ഓഫ് ഷോർ സംഭരണികളിൽ 200 ബില്യൺ ബാരൽ എണ്ണയുണ്ടെന്നും കണക്കാക്കപ്പെടുന്നു. 2025-ൽ നമീബിയ ലോകത്തെ ടോപ് 10 എണ്ണ ഉത്പാദകരിൽ ഒന്നായും മാറി. കൂടാതെ പുതിയ കണ്ടുപിടുത്തങ്ങൾ അവിടെ കൂടുതൽ വലിയ എണ്ണ-വാതക സംഭരണികൾ ഉണ്ടാകാമെന്നും സൂചിപ്പിക്കുന്നു.
നമീബിയയിൽ എണ്ണ പര്യവേഷണം എപ്പോൾ ആരംഭിച്ചു?
നമീബിയയിലെ എണ്ണ-വാതക സംഭരണികളുടെ പര്യവേഷണം 1970-കളുടെ ആരംഭത്തിൽ തുടങ്ങിയെങ്കിലും, 2022-ന് ശേഷമാണ് ഇത് കൂടുതല്‍ സജീവമായത്. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും അമേരിക്ക, റഷ്യ, ചൈന എന്നീ പ്രധാന ലോക ശക്തികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. ഒരു സ്വകാര്യ പര്യവേഷണ കമ്പനിയായ റൈനോ റിസോഴ്‌സസ് പുതിയതായി ഹൈഡ്രോകാർബണുകൾ കണ്ടെത്തിയതായി പ്രഖ്യാപിച്ചതോടെ ഇത് എക്‌സൺ മൊബിൽ, ഷെൽ, ടോട്ടൽ എനർജീസ്, ചെവ്‌റോൺ എന്നീ ആഗോള എനർജി ഭീമന്മാരുടെ ഇടയില്‍ നിന്നുള്ള വലിയ തോതിലുള്ള ലേല ഡിമാന്‍ഡിനും ഇടയാക്കി.
നമീബിയ എങ്ങനെ പ്രധാന എണ്ണ ഉത്പാദകരായി മാറും
നിലവില്‍ നമീബിയയുടെ 230000 ചതുരശ്ര കിലോമീറ്റർ മേഖലയില്‍ എണ്ണ പര്യവേക്ഷണത്തിനായി കമ്പനികള്‍ ലൈസന്‍സ് നേടിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഓഫ്ഷോർ മേഖലകളായ നോർത്ത് സീയിലോ മെക്‌സിക്കൻ ഉൾക്കടലിലോ പ്രധാന എണ്ണക്കിണറുകളും ഇതുവരെ സ്ഥാപിച്ചിട്ടില്ല. ഇവിടെയെല്ലാം വലിയ തോതിലുള്ള പ്രവർത്തനങ്ങള്‍ നടക്കുകയാണെങ്കില്‍ അടുത്ത വർഷങ്ങളിൽ തന്നെ നമീബിയ എണ്ണ ഉത്പാദക രാഷ്ട്രങ്ങളുടെ പട്ടികയില്‍ കൂടുതല്‍ മുന്നോട്ട് വരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
നമീബിയ പ്രധാന എണ്ണ ഉത്പാദക രാഷ്ട്രമായി മാറുന്നത് ഇന്ത്യയെ സംബന്ധിച്ചും ഏറെ പ്രധാനമാണ്. പുതുതായി ഒരു രാജ്യം കൂടെ ഉത്പാദക മേഖലയിലേക്ക് വരുമ്പോള്‍ ഇന്ത്യയെപ്പോലുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി രാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ അത് പുതിയ സാധ്യതകളും തുറക്കുന്നു. അതായത് ഇന്ത്യക്ക് കൂടുതല്‍ വിലപേശല്‍ ശക്തി ലഭിക്കുന്നു.
-
സർക്കാർ ജോലി വേണോ? 1,15 ലക്ഷം വരെ ശമ്പളം ലഭിക്കും..അപേക്ഷിക്കാം ഇങ്ങനെ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം












Click it and Unblock the Notifications