കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ രക്തത്തില്‍ പങ്കില്ല: വിശദീകരണവുമായി ക്ലെവര്‍ടാപ്പ്, വിവര ചോര്‍ച്ചയ്ക്ക് പിന്നില്‍ നമോ ആപ്പ്!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: നരേന്ദ്രമോദി ആപ്പ് വിവാദത്തില്‍ പ്രതികരണവുമായി യുഎസ് ഡാറ്റാ അനലിറ്റിക്സ് കമ്പനി. നരേന്ദ്രമോദി ആപ്പില്‍ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറിയെന്ന് പറയപ്പെടുന്ന ക്ലെവര്‍ ടാപ്പ് എന്ന കമ്പനിയാണ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ക്ലെവര്‍ടാപ്പ് ജീവനക്കാര്‍ക്ക് നരേന്ദ്രമോദി ആപ്പില്‍ ശേഖരിച്ചിട്ടുള്ള വിവരങ്ങള്‍ ലഭിക്കില്ലെന്നാണ് കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സഹസ്ഥാപകനായ ആനന്ദ് ജയിനാണ് വിശദീകരണവുമായി രംഗത്തെത്തിയിട്ടുള്ളത്. വാര്‍ത്താ ഏജന്‍സി പിടിഐയ്ക്ക് നല്‍കിയ ഇമെയില്‍ പ്രസ്താവനയിലാണ് കമ്പനി വിശദീകരണം നല്‍കിയിട്ടുള്ളത്.

നമോ ആപ്പ് ഉപയോക്താക്കളുടെ പേര്, ഇമെയില്‍ അഡ്രസ്,ലിംഗം, നഗരം എന്നിങ്ങനെ ഉപയോക്താക്കള്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ in.wzrkt.com എന്ന വെബ്സൈറ്റുമായി നമോ ആപ്പ് പങ്കുവെച്ചിട്ടുണ്ടെന്നാണ് അല്‍ഡേഴ്സണ്‍ ഏറ്റവും ഒടുവില്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ആപ്പ് ഉപയോഗിക്കുന്നവരുടെ അനുമതിയില്ലാതെ ആന്‍ഡ്രോയ്ഡില്‍ നിന്ന് മാത്രം അഞ്ച് മില്യണ്‍ തവണ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും സുരക്ഷാ ഗവേഷകരെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 ക്ലെവര്‍ ടാപ്പിന് പങ്കില്ലെന്ന്

ക്ലെവര്‍ ടാപ്പിന് പങ്കില്ലെന്ന്


ക്ലെവര്‍ടാപ്പ് ജീവനക്കാര്‍ക്ക് നരേന്ദ്രമോദി ആപ്പില്‍ ശേഖരിച്ച വിവരങ്ങള്‍ ലഭിക്കില്ലെന്നാണ് കമ്പനി സഹസ്ഥാപകന്‍ ആനന്ദ് ജെയിന്‍ വ്യക്തമാക്കിയത്. കമ്പനി ജീവനക്കാര്‍ക്ക് ആപ്പിലെ വിവരങ്ങള്‍ ലഭിക്കുമോ എന്ന ചോദ്യത്തിനാണ് ആനന്ദ് ശര്‍മ മറുപടി നല്‍കിയിട്ടുള്ളത്. മൂന്ന് ഇന്ത്യക്കാരാണ് അ‍ഞ്ച് വര്‍ഷം പിന്നിടുന്ന ഡാറ്റാ അനലിറ്റിക്സ് കമ്പനിയുടെ അമരക്കാര്‍. നരേന്ദ്രമോദി ആപ്പില്‍ നിന്ന് ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ക്ലെവര്‍ ടാപ്പ് എന്ന യുഎസ് കമ്പനിയ്ക്ക് കൈമാറിയെന്ന ആരോപണമാണ് ഫ്രഞ്ച് സുരക്ഷാ വിദഗ്ദന്‍ എലിയറ്റ് അല്‍‍ഡേഴ്സണ്‍ വെളിപ്പെടുത്തിയത്. കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിലേയ്ക്ക് മുംബൈയിലെ ഒരു സെര്‍വറില്‍ നിന്നാണ് വിവരങ്ങള്‍ അയയ്ക്കുന്നതെന്നും കണ്ടെത്തിയിരുന്നു. യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ക്ലെവര്‍ ടാപ് എന്ന കമ്പനിയുടെ ഡാറ്റാ അനലിറ്റിക്സ് കമ്പനിയാണ് WizRocket Inc. ഉപയോക്താക്കളുടെ പേര്, ഇമെയില്‍, അഡ്രസ്, മൊബൈല്‍ നമ്പര്‍, ഫോണിനെക്കുറിച്ചുള്ള വിവരങ്ങള്‍, ലൊക്കേഷന്‍ എന്നിവ വിദേശത്തുള്ള ഡാറ്റാ അനലിറ്റിക്സ് കമ്പനിയുടെ സെര്‍വറിലേയ്ക്ക് അയച്ചുനല്‍കുന്നുണ്ടെന്നാണ് അല്‍ഡേഴ്സണ്‍ ട്വീറ്റ് ചെ

 എന്താണ് വിസ് റോക്കറ്റ് ഇന്‍കും ക്ലെവര്‍ടാപ്പും

എന്താണ് വിസ് റോക്കറ്റ് ഇന്‍കും ക്ലെവര്‍ടാപ്പും


ഉപയോക്താക്കളുടെ സ്വഭാവം, ലൊക്കേഷന്‍, ലൈഫ് സൈക്കിള്‍ സ്റ്റേജ് എന്നിവ അടിസ്ഥാനമാക്കി ക്യാമ്പെയിനുകള്‍ നടത്തുന്ന മൊബൈല്‍ മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോമാണ് ക്ലെവര്‍ടാപ്സ്. കമ്പനിയുടെ വെബ്സൈറ്റിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത. അമേരിക്കയിലും ഇന്ത്യയിലും ഓഫീസുകളുള്ള ക്ലെവര്‍ടാപ് 2013ലാണ് സ്ഥാപിതമാകുന്നത്. മൂന്ന് ഇന്ത്യക്കാര്‍ ചേര്‍ന്ന് ആരംഭിച്ച ഈ കമ്പനിയ്ക്ക് മുംബൈയിലും ദില്ലിയിലും ബെംഗളൂരുവിലും ഓഫീസുകളുണ്ട്. അല്‍ഡേഴ്സണ്‍ തന്നെയാണ് ഈ കമ്പനികള്‍ തമ്മിലുള്ള ബന്ധം ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയത്. ഉപയോക്താക്കള്‍ക്ക് സന്ദര്‍ഭോചിതമായ വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടിയാണ് നരേന്ദ്രമോദി ആപ്പ് വിവരങ്ങള്‍ ശേഖരിച്ചിരുന്നതെന്നാണ് ബിജെപി ചൂണ്ടിക്കാണിക്കുന്നത്.

 ആപ്പ് പറഞ്ഞു പറ്റിച്ചു!

ആപ്പ് പറഞ്ഞു പറ്റിച്ചു!

നരേന്ദ്രമോദി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉപയോക്താക്കളോട് ഒരു ഘട്ടത്തിലും വ്യക്തിഗത വിവരങ്ങള്‍ തേര്‍ഡ് പാര്‍ട്ടിയുമായി പങ്കുവെക്കുന്നതായി വ്യക്തമാക്കുന്നില്ല. ഇത് സംബന്ധിച്ച് ഉപയോക്താക്കളെ അറിയിക്കുകയോ അവരില്‍ നിന്ന് വിരങ്ങള്‍ ഷെയര്‍ ചെയ്യുന്നതിന് അനുമതി തേടുന്നില്ലെന്നും സുരക്ഷാ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. ഭൂരിഭാഗം മൊബൈല്‍ ആപ്പുകളും ഇത് ചെയ്യുന്നുണ്ട്. WizRocket Inc എന്ന കമ്പനിയുടെ ഡൊമെയിനാണ് in.wzrkt.com എന്ന് എന്‍ഡിടിവിയും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നു. കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിലേയ്ക്ക് മുംബൈയിലെ ഒരു സെര്‍വറില്‍ നിന്നാണ് വിവരങ്ങള്‍ അയയ്ക്കുന്നതെന്നും ടെക് വിദഗ്ദര്‍ കണ്ടെത്തിയിരുന്നു. യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ക്ലെവര്‍ ടാപ് എന്ന കമ്പനിയുടെ ഡാറ്റാ അനലിറ്റിക്സ് കമ്പനിയാണ് WizRocket Inc.

 വിവരങ്ങള്‍ വില്‍ക്കുന്നില്ല

വിവരങ്ങള്‍ വില്‍ക്കുന്നില്ല

ക്ലെവര്‍ടാപ്പ് ആപ്പ് നമോ ആപ്പിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ വില്‍ക്കുകയോ, പങ്കുവെക്കുകയോ ചെയ്യുന്നില്ലെന്നും വാടകയ്ക്ക് നല്‍കുന്നില്ലെന്നും ക്ലെവര്‍ടാപ്പ് സഹസ്ഥാപകന്‍ ആനന്ദ് ജെയിന്‍ ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കുന്നു. നരേന്ദ്രമോദി ആപ്പിലെ വിവരങ്ങള്‍ യുഎസ് കമ്പനിയ്ക്ക് കൈമാറുന്നുവെന്ന ആരോപണമുയര്‍ന്നതോടെയാണ് സുരക്ഷാ വീഴ്ച സംബന്ധിച്ചും ഉപയോക്താക്കളുടെ സ്വകാര്യതാ പ്രശ്നം സംബന്ധിച്ചും ചര്‍ച്ചകള്‍ ഉയരുന്നത്. ഇതില്‍ സേവനദാതാക്കളുടെ പങ്കും ചര്‍ച്ചയായതോടെയാണ് കമ്പനി വിവരച്ചോര്‍ച്ച സംബന്ധിച്ച വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തുന്നത്. ആപ്പ് പ്രസാധകര്‍ നല്‍കുന്ന ഫസ്റ്റ് പാര്‍ട്ടി വിവരങ്ങള്‍ ഉപയോഗിച്ചാണ് ക്ലെവര്‍ ടാപ്പ് പ്രവര്‍ത്തിക്കുന്നതെന്നും ജെയിന്‍ വ്യക്തമാക്കുന്നു. മറ്റ് ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യേണ്ടതില്ലെന്നും പബ്ലിഷര്‍മാരുടെ പ്രൈവസി പോളിസി പ്രകാരമാണ് ആപ്പ് വിവരങ്ങള്‍ കമ്പനിയ്ക്ക് കൈമാറുന്നതെന്നും ജെയിന്‍ പറയുന്നു.

English summary
A US-based analytics company facing allegations that it received personal data from the official mobile app of Prime Minister Narendra Modi without the consent of app users, has said that it does not sell, rent or re-market data. A US-based analytics company facing allegations that it received personal data from the official mobile app of Prime Minister Narendra Modi without the consent of app users, has said that it does not sell, rent or re-market data.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X