നടുറോഡില്‍ യുവതിയും ഭര്‍ത്താവിന്റെ കാമുകിയും തമ്മില്‍ കൈയ്യാങ്കളി
നേപ്പിള്‍: തന്റെ കുടുംബ ജീവിതം താറുമാറാക്കിയ ഭര്‍ത്താവിന്റെ കാമുകിയെ പൊതുറോഡില്‍വെച്ച് കണ്ടുമുട്ടിയാല്‍ എന്തുസംഭവിക്കും. സംഭവം യൂറോപ്പിലാണെങ്കിലും ഭാര്യയും കാമുകിയുമെല്ലാം ലോകത്ത് ഒരുപോലെയാണെന്നാണ് കഴിഞ്ഞദിവസം നടന്ന സംഭവം സൂചിപ്പിക്കുന്നത്. ഇറ്റലിയിലെ നേപ്പിള്‍സ് നഗരത്തിലെ ഒരു തെരുവിലാണ് സംഭവം.
ഉച്ചതിരിഞ്ഞ് ഷോപ്പിങ്ങിനിറങ്ങിയ യുവതി പൊടുന്നനെയാണ് താന്‍ ഏറെനാളായി കാത്തിരിക്കുന്ന ഭര്‍ത്താവിന്റെ കാമുകി സമീപത്തുകൂടി കടന്നുപോകുന്നത് കണ്ടത്. പിന്നീട് ഒട്ടും താമസിച്ചില്ല തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തു ഭര്‍ത്താവിന്റെ കാമുകിതന്നെയാണെന്ന് ഉറപ്പുവരുത്തി. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റവും തുടങ്ങിയിരുന്നു.

വാക്കേറ്റം നിമിഷനേരംകൊണ്ടാണ് കൈയ്യാങ്കളിയിലേക്ക് നീങ്ങിയത്. ഇരുസ്ത്രീകളും പരസ്പരം മുടിപിടിച്ചുവലിച്ചും റോഡില്‍ വലിച്ചിഴച്ചും ആക്രോശിച്ചു. അതിനിടയില്‍ ഭാര്യ, കാമുകിയുടെ വിരല്‍ കടിച്ചു മുറിക്കുകയും ചെയ്തു. വഴിയാത്രക്കാര്‍ ഇവരുടെ അടി കൗതുകത്തോടെ വീക്ഷിച്ചതല്ലാതെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചതുമില്ല.
അടി പുരോഗമിക്കുന്നതിനിടയില്‍ സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തി ഇരുവരെയും പിടിച്ചുമാറ്റി വണ്ടിയില്‍ കയറ്റി. വിരല്‍ മുറിഞ്ഞ കാമുകിക്ക് ചെറിയ ശസ്ത്രക്രിയതന്നെ വേണ്ടിവന്നെന്ന് പോലീസ് പറയുന്നു. ഇവര്‍ക്കെതിരെ കേസെടുത്തോ എന്ന കാര്യം വ്യക്തമല്ല. അടിപിടിക്ക് കാരണക്കാരനായ ഭര്‍ത്താവിന്റെ പേരും പോലീസ് പുറത്തുവിട്ടില്ല. ഒരു വ്യവസായി ആണെന്നുമാത്രമാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഹിറ്റ്ചാര്‍ട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്.












Click it and Unblock the Notifications