കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഷ്യന്‍ പ്രധാനമന്ത്രി റസാഖ് മോദിയെപ്പറ്റി പറഞ്ഞതെന്ത്?

  • By Muralidharan
Google Oneindia Malayalam News

ക്വലാലംപൂര്‍: ചെയ്യുന്നതിനെക്കാള്‍ ഒരുപാട് പറയുന്ന ആള്‍ എന്നാണ് ഇന്ത്യയില്‍ നരേന്ദ്ര മോദിയെപ്പറ്റിയുള്ള ഒരു പൊതുബോധം. മോദിയുടെ പ്രസംഗങ്ങളും ശൈലിയും അടുത്തുകണ്ടിട്ടുളളവര്‍ക്ക് ഒരുപാട് സംസാരിക്കുന്ന ആളാണ് മോദി എന്ന് തോന്നിയാല്‍ അത്ഭുതമില്ല. എന്നാല്‍ പറയുന്നതിനെക്കാള്‍ പ്രവര്‍ത്തിക്കുന്ന ആളാണ് മോദി എന്നാണ് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് മോദിയെപ്പറ്റി പറയുന്നത്.

മാന്‍ ഓഫ് ആക്ഷന്‍ എന്നാണ് റസാഖ് മോദിയെ വിളിക്കുന്നത്. വളരെ ശക്തവും ചലനാത്മകവുമാണ് ഇന്ത്യ. ആയുര്‍വേദം പോലുള്ള പരമ്പരാഗത ചികിത്സാരീതികളില്‍ പ്രത്യേക താല്‍പര്യമുള്ള പ്രധാനമന്ത്രിയാണ് മോദി. വളരെ വേഗം കാര്യങ്ങള്‍ നടന്നുകാണാന്‍ ആഗ്രഹിക്കുന്ന പ്രധാനമന്ത്രിയാണ് അദ്ദേഹം. മോദിക്കൊപ്പം ഒരു പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരതയ്ക്ക് എതിരെ

ഭീകരതയ്ക്ക് എതിരെ

ഭീകരവാദികള്‍ക്കെതിരെ ഇന്ത്യയും മലേഷ്യയും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മോദി പറഞ്ഞു. ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനും എതിരായ ഭീകരാക്രമണങ്ങള്‍ ലോകത്തിനുള്ള മുന്നറിയിപ്പാണ്.

മലേഷ്യയ്ക്ക് അഭിനന്ദനം

മലേഷ്യയ്ക്ക് അഭിനന്ദനം

ഭീകരവാദത്തിനെതിരെ നിലപാട് സ്വീകരിച്ച മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖിനെ മോദി അഭിനന്ദിച്ചു. മതവും തീവ്രവാദവും തമ്മില്‍ ഇസ്ലാമില്‍ ബന്ധമില്ല.

സുസ്വാഗതം

സുസ്വാഗതം

മലേഷ്യയിലെ ഇന്ത്യക്കാര്‍ നരേന്ദ്ര മോദി ഒരു പരിപാടിക്ക് എത്തുമ്പോള്‍ ഫോട്ടോ എടുക്കുന്നു

ഇന്ത്യക്കാരോട്

ഇന്ത്യക്കാരോട്

മലേഷ്യയിലെ ഇന്ത്യന്‍ കമ്യൂണിറ്റിയെ അഭിസംബോധന ചെയ്യുന്ന നരേന്ദ്ര മോദി

 രാമകൃഷ്ണ മിഷനില്‍

രാമകൃഷ്ണ മിഷനില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ക്വലാലംപൂരിലെ രാമകൃഷ്ണന്‍ സന്ദര്‍ശിച്ചപ്പോള്‍

വിവേകാനന്ദന് സമീപം

വിവേകാനന്ദന് സമീപം

രാമകൃഷ്ണ മിഷനിലെ സ്വാമി വിവേകാനന്ദ പ്രതിമയില്‍ പൂക്കള്‍ അര്‍പ്പിക്കുന്ന മോദി

English summary
Narendra Modi a man of action, says Malaysian PM Razak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X