കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്നില്‍ ഇന്ത്യയെ പിന്തുണച്ച് പാരീസ്: ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായി മോദി!!

  • By S Swetha
Google Oneindia Malayalam News

പാരീസ്: ബിയാരിറ്റ്‌സില്‍ നടക്കുന്ന ജി- 7 ഉച്ചകോടിക്ക് നാല് ദിവസം മുന്നോടിയായി വ്യാഴാഴ്ച പാരീസിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്താന്‍ 60 കിലോമീറ്റര്‍ അകലെയുള്ള ചാറ്റോ ഡി ചാന്റിലിയിലേക്ക് പോകും. കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്ര സുരക്ഷാ സമിതി (യുഎന്‍എസ്സി) യോഗത്തില്‍ ജമ്മുകശ്മീര്‍ വിഷയം ചൈന ഉന്നയിച്ചപ്പോള്‍ ഫ്രഞ്ച് നയതന്ത്രജ്ഞര്‍ ഇന്ത്യയ്ക്ക് അനുകൂലമായി നിന്നതിന് പിന്നാലെയാണ് മോദിയും മാക്രോണും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. പാരീസ് ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ലെങ്കിലും, പൊതുജന പിന്തുണയെക്കാള്‍ നയതന്ത്ര തലത്തില്‍ ഫ്രഞ്ച് പിന്തുണ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിലപ്പെട്ടതാണ്. ജമ്മു കശ്മീര്‍ വിഷയത്തില്‍ ഈ നയതന്ത്ര നാടകത്തിന്റെ പശ്ചാത്തലത്തിലാണ് മോദിയും മാക്രോണും കൂടിക്കാഴ്ച നടത്തുന്നത്.

<br>ചിദംബരം അറസ്റ്റില്‍; പ്രാഥമിക ചോദ്യം ചെയ്യല്‍ ഉടന്‍ തുടങ്ങും; കോടതിയില്‍ ഹാജരാക്കുക വൈകീട്ടോടെ
ചിദംബരം അറസ്റ്റില്‍; പ്രാഥമിക ചോദ്യം ചെയ്യല്‍ ഉടന്‍ തുടങ്ങും; കോടതിയില്‍ ഹാജരാക്കുക വൈകീട്ടോടെ

ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-യെവ്‌സ് ലെ ഡ്രിയാന്‍ ചൊവ്വാഴ്ച പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയുമായി സംസാരിക്കുകയും കശ്മീരിനെക്കുറിച്ചുള്ള ഫ്രാന്‍സിന്റെ നിലപാട് അറിയിക്കുകയും ചെയ്തു: ''ഉഭയകക്ഷി രാഷ്ട്രീയ സംഭാഷണത്തിന്റെ ചട്ടക്കൂടില്‍ ഇരു രാജ്യങ്ങളും ഈ തര്‍ക്കം പരിഹരിക്കുന്നതിന് വേണ്ടിയാണ്. ശാശ്വത സമാധാനം സ്ഥാപിക്കുക '. ഇതായിരുന്നു ഫ്രഞ്ച് നിലപാട്.

 ജി -7 ഉച്ചകോടി ഫ്രാന്‍സില്‍

ജി -7 ഉച്ചകോടി ഫ്രാന്‍സില്‍

ആഗസ്റ്റ് 24 മുതല്‍ 26 വരെ മാക്രോണ്‍ ജി -7 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമ്പോള്‍, ഉച്ചകോടിക്ക് മുന്നോടിയായി പ്രത്യേക ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന ഏക നേതാവ് മോദിയാണ്. സെപ്റ്റംബര്‍ മൂന്നാം വാരത്തില്‍ ആദ്യത്തെ റാഫേല്‍ വിമാനം ഇന്ത്യയിലേക്ക് എത്തിക്കുന്ന കാര്യം ഇരു നേതാക്കളും ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ആദ്യ ബാച്ച് യുദ്ധവിമാനങ്ങള്‍ കൈമാറുന്നതിനുള്ള ചടങ്ങ് ആസൂത്രണം ചെയ്യുകയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഈ സന്ദര്‍ശന വേളയില്‍ ഇന്ത്യയും ഫ്രാന്‍സും പ്രതിരോധം ബന്ധത്തിന്റെ തന്ത്രപരമായ പുതിയ മേഖല ഉണ്ടാക്കും. ബന്ധത്തിന്റെ വിവിധ വശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംയുക്ത കമ്യൂണിക്ക് പുറമെ ''സൈബര്‍ സുരക്ഷയും ഡിജിറ്റല്‍ സഹകരണവും'' സംബന്ധിച്ച ഒരു റോഡ്മാപ്പ് ഇരുരാജ്യവും ഒപ്പിടും.

 പ്രതിരോധവും ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളും

പ്രതിരോധവും ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളും

ഡിജിറ്റല്‍ ഡൊമെയ്നിലെ സഹകരണ മേഖല ഇന്റര്‍നെറ്റ് ഭരണം, പ്രവര്‍ത്തന, വ്യവസായ തലത്തിലുള്ള സഹകരണം, സൂപ്പര്‍ കമ്പ്യൂട്ടിംഗ് അല്ലെങ്കില്‍ ഉയര്‍ന്ന പ്രകടനമുള്ള കമ്പ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ സഹകരണം, സൈബര്‍ ഡൊമെയ്നിലെ തീവ്രവാദത്തെ ചെറുക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇന്തോ-പസഫിക് മേഖലയിലെ ചൈനയുടെ നീക്കങ്ങളെക്കുറിച്ച് ശ്രദ്ധ പുലര്‍ത്തുന്നതിനായി ''നക്ഷത്രസമൂഹ'' ത്തിന്റെ ഭാഗമായി 8-10 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതിനാല്‍ സമുദ്ര നിരീക്ഷണത്തിനായി ഒരു കരാറില്‍ ഒപ്പുവെക്കാന്‍ ഇരുരാജ്യവും ഒരുങ്ങുന്നുണ്ട്. സമുദ്ര ഗതാഗത നിയന്ത്രണം നിരീക്ഷിക്കുകയാണ് നക്ഷത്രസമൂഹത്തിന്റെ ലക്ഷ്യം, ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ അഞ്ച് വര്‍ഷത്തില്‍ താഴെ സമയമെടുക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

 തൊഴില്‍ പരിശീലനത്തിവ് തരാര്‍

തൊഴില്‍ പരിശീലനത്തിവ് തരാര്‍

നൈപുണ്യവികസനം, തൊഴില്‍ പരിശീലനം എന്നിവയുമായി കരാര്‍ ഒപ്പിടാനും സാധ്യതയുണ്ട്. ജയ്താപൂര്‍ ആണവ നിലയ പദ്ധതിയെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്യുമെന്നും അടുത്ത സാങ്കേതിക-വാണിജ്യ ചര്‍ച്ചകള്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ അവസാനിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. 2019 ല്‍ 10,000 വിദ്യാര്‍ത്ഥികള്‍ എന്ന ലക്ഷ്യം പൂര്‍ത്തിയാക്കിയ ശേഷം ഫ്രാന്‍സിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്ന വിഷയത്തെ കുറിച്ചും അവര്‍ ചര്‍ച്ച ചെയ്യും.

 മോദിയുടെ ഉഭയകക്ഷി സന്ദര്‍ശനം

മോദിയുടെ ഉഭയകക്ഷി സന്ദര്‍ശനം

മോദിയുടെ ഉഭയകക്ഷി സന്ദര്‍ശനം ആഗസ്റ്റ് 24 ന് നടക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നെങ്കിലും ഓഗസ്റ്റ് 22 ലേക്ക് മാറ്റുകയായിരുന്നു. ഉഭയകക്ഷി 'ഔദ്യോഗിക സന്ദര്‍ശനം ശരിയായ രീതിയില്‍ നടത്താന്‍ ഇരുപക്ഷവും ആഗ്രഹിച്ചിരുന്നതിനാല്‍ ജി -7 ഉച്ചകോടിയുടെ ഇടയില്‍ ഇത് വേണ്ടെന്ന് വെച്ചതാണ്. വ്യാഴാഴ്ച വിമാനത്താവളത്തില്‍ നിന്ന് നേരെ മാക്രോണുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് പോകുന്ന മോദി രാത്രി പാരീസില്‍ ചെലവഴിക്കും. വെള്ളിയാഴ്ച, ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാര്‍ഡ് ചാള്‍സ് ഫിലിപ്പിനെ അദ്ദേഹം സന്ദര്‍ശിക്കും, പാരീസിലെ യുനെസ്‌കോ ആസ്ഥാനത്ത് ഇന്ത്യന്‍ സമൂഹത്തിന്റെ പരിപാടി അഭിസംബോധന ചെയ്യും, 1950 ലും 1966 ലും നടന്ന രണ്ട് എയര്‍ ഇന്ത്യ അപകടത്തില്‍ ഇരകളായ ഇന്ത്യക്കാര്‍ക്ക് വേണ്ടി നിഡ് ഡി എയ്ഗലില്‍ ഒരു സ്മാരകവും മോദി ഉദ്ഘാടനം ചെയ്യും.

English summary
Narendra Modi and Immanuel Macron meeting at Paris
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X