കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് വീണു, ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ലോക ഭരണാധികാരിയായി നരേന്ദ്ര മോദി

Google Oneindia Malayalam News

ദില്ലി: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ലോക ഭരണാധികാരിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് ആയിരുന്നു ഇതുവരെ ആ റെക്കോര്‍ഡ്. എന്നാല്‍ കഴിഞ്ഞ ദിവസം ട്വറ്റര്‍ ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് എന്നന്നേക്കുമായി നിരോധിച്ചതോടെയാണ് നരേന്ദ്ര മോദി ഒന്നാമത് എത്തിയത്.

ക്യാപിറ്റോള്‍ ഹില്ലില്‍ ട്രംപിന്റെ അനുയായികള്‍ അക്രമം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കപ്പെട്ടത്. കൂടുതല്‍ അക്രമങ്ങള്‍ക്ക് പ്രേരകമാവും ട്രംപിന്റെ ട്വീറ്റുകള്‍ എന്ന് വ്യക്തമാക്കിയാണ് ട്വിറ്ററിന്റെ നടപടി. തന്നെയും തന്നെ പിന്തുണയ്ക്കുന്നവരേയും നിശബ്ദനാക്കാനുളള ശ്രമം ആണ് ഇതെന്നാണ് ട്രംപ് ട്വിറ്ററിന്റെ നടപടിയോട് പ്രതികരിച്ചത്.

modi

ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കപ്പെടുമ്പോള്‍ 88.7 ഫോളോവേഴ്‌സ് ആണ് ഡൊണാള്‍ഡ് ട്രംപിന് ഉണ്ടായിരുന്നത്. നരേന്ദ്ര മോദിക്ക് 64.7 മില്യണ്‍ ഫോളോവേഴ്‌സ് ആണ് ട്വിറ്ററില്‍ ഉളളത്. അതേസമയം മുന്‍ അമേരിക്കന്‍ പ്രസിഡണ്ടും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ബരാക്ക് ഒബാമയാണ് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉളള ലോകനേതാവ്. 127.9 മില്യണ്‍ ഫോളോവേഴ്‌സ് ആണ് ഒബാമയ്ക്ക് ട്വിറ്ററില്‍ ഉളളത്.

അമേരിക്കയുടെ നിയുക്ത പ്രസിഡണ്ട് ജോ ബൈഡന് 23. 3 മില്യണ്‍ ഫോളോവേഴ്‌സ് ആണ് ട്വിറ്ററില്‍ ഉളളത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് 24. 2 മില്യണ്‍ ഫോളോവേഴ്‌സും ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന് 21.2 മില്യണ്‍ ഫോളോവേഴ്‌സും ആണ് ട്വിറ്ററില്‍ ഉളളത്. അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുളള ട്രംപിന്റെ പല ട്വീറ്റുകളും വിവാദമായിരുന്നു. പലതവണ ട്വിറ്റര്‍ ട്രംപിന്റെ ട്വീറ്റുകള്‍ നീക്കം ചെയ്യുകയുമുണ്ടായി.

English summary
Narendra Modi becomes the most followed active politician on Twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X