കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ- പാക് ചര്‍ച്ച റദ്ദാക്കിയത് റഫാലില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍: മോദിക്കെതിരെ പാകിസ്താന്‍

  • By Desk
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പാകിസ്താന്‍ ഫ്രാന്‍സുമായുള്ള റഫാല്‍ കരാര്‍ വിവാദത്തില്‍ ശ്രദ്ധ തിരിക്കുന്നതിനാണ് ഇന്ത്യ- പാക് കൂടിക്കാഴ്ച റദ്ദാക്കിയതെന്നാണ് പാകിസ്താന്റെ ആരോപണം. റഫാല്‍ വിവാദത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനായി മോദിയാണ് ചരടുവലിച്ചതെന്നും പാക് മന്ത്രി ഫവാദ് ഹുസൈന്‍ ആരോപിക്കുന്നു. ജമ്മു കശ്മീരില്‍ മൂന്ന് സ്പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതോടെയാണ് ഇന്ത്യ- പാക് വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ നടത്താനിരുന്ന കൂടിക്കാഴ്ചയില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങിയത്. റഫാല്‍ ഇടപാടില്‍ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ പങ്കാളിയായി നിര്‍ദേശിച്ചത് ഇന്ത്യയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് വെളിപ്പെടുത്തിയിരുന്നു.

മോദി സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനിനെ റഫാലില്‍ പങ്കാളിയാക്കിയതെന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവന ഇന്ത്യയില്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നീട് ഫ്രഞ്ച് സര്‍ക്കാരും ഡാസോയും വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. റഫാല്‍ കരാറില്‍ ഡാസോയാണ് റിലയന്‍സിനെ പങ്കാളിയാക്കിയതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍.

ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍

റഫാല്‍ കരാര്‍ സംബന്ധിച്ച വിവാദങ്ങള്‍ ഉയര്‍ന്നോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജി ആവശ്യപ്പെടുന്നത് കണക്കിലെടുത്താണ് പുതിയ തന്ത്രമെന്ന് പാകിസ്താന്‍ ഫെഡറല്‍ മിനിസ്റ്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഫവാദ് ഹുസൈന്‍ ട്വീറ്റ് ചെയ്തിരുന്നു. പാകിസ്താനെതിരെ ഇന്ത്യ നടത്തുന്നത് അപവാദ പ്രചാരണമാണെന്നും ഇന്ത്യ നടത്തിയ വലിയ അഴിമതി മറച്ചുവെക്കാനുള്ള ശ്രമമാണ് ഇതെന്നും ഫവാദ് ഹുസൈന്‍ ട്വീറ്റില്‍ കുറിച്ചിരുന്നു.

 ഇന്ത്യയുടെ ആത്മാവിനെ ഒറ്റിക്കൊടുത്തു!!

ഇന്ത്യയുടെ ആത്മാവിനെ ഒറ്റിക്കൊടുത്തു!!

പ്രധാനമന്ത്രി നരേന്ദ്രമോദിയും അനില്‍ അംബാനിയും ചേര്‍ന്ന് ഇന്ത്യന്‍ പ്രതിരോധ സേനക്ക് മേല്‍ 1.34 ലക്ഷം കോടി രൂപയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. മോദി ഇന്ത്യയ്ക്ക് വേണ്ടി വീരമൃത്യു വരിച്ച സൈനികരുടെ രക്തത്തോട് അനാദരവ് കാണിച്ചെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ ആത്മാവിനെ ഒറ്റിക്കൊടുത്തെന്നും നിങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നുവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. രാഹുലിന്റെ ട്വീറ്റുകള്‍ ഷെയര്‍ ചെയ്തുുകൊണ്ടായിരുന്നു ഫവാദ് ഹുസൈന്‍ മോദിയെ കടന്നാക്രമിച്ചത്. റഫാല്‍ കരാര്‍ സംബന്ധിച്ച വിവാദങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ പാകിസ്താനെ വലിച്ചിഴത്തേണ്ടതില്ലായിരുന്നുവെന്നും പാക് മന്ത്രി കുറിക്കുന്നു.

 പാകിസ്താനും കോണ്‍ഗ്രസിനും മറുപടി

പാകിസ്താനും കോണ്‍ഗ്രസിനും മറുപടി

പാകിസ്താനും രാഹുല്‍ ഗാന്ധിയും കേന്ദ്രത്തിനെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന പ്രതികരണവുമായി ബിജെപി ദേശീയാധ്യക്ഷന്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാജ്യാന്തര തലത്തില്‍ ഒരു വലിയ സഖ്യമുണ്ടാക്കുകയാണോ രാഹുല്‍ ഗാന്ധിയെന്നും അമിത് ഷാ ചോദിച്ചിരുന്നു. പാകിസ്താന്‍ മോദിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ അടിസ്ഥാന രഹിതമായ ആരോപങ്ങളെ പിന്തുണയ്ക്കുകയാണെന്നും ഷാ ആരോപിക്കുന്നു. ട്വീറ്റിലായിരുന്നു അമിത് ഷായുടെ പ്രതികരണം.

 കേന്ദ്രത്തിന് സൈനിക മേധാവിയുടെ പിന്തുണ

കേന്ദ്രത്തിന് സൈനിക മേധാവിയുടെ പിന്തുണ

പാക് വിദേശകാര്യ മന്ത്രിയും ഇന്ത്യന്‍ വിദേശകാര്യമന്ത്രിയും തമ്മില്‍ നടത്താനിരുന്ന കൂടിച്ചാഴ്ച റദ്ദാക്കിയ കേന്ദ്രനീക്കത്തെ പ്രശംസിച്ച് ഇന്ത്യന്‍ സൈനിക മേധാവി രംഗത്തെത്തിയിരുന്നു. കൂടിക്കാഴ്ച റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി വ്യക്തമാണെന്ന് പാകിസ്താനുമായുള്ള ചര്‍ച്ചയും ഭീകരവാദവും ഒരുമിച്ച് മുന്നോട്ട് പോകില്ലെന്നും ജനറല്‍ ബിപിന്‍ റാവത്ത് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക് മന്ത്രി ട്വിറ്ററില്‍ രംഗത്തെത്തുന്നത്. പാകിസ്താന്‍ ഭീകരവാദം നിയന്ത്രിക്കേണ്ടതുണ്ടെന്നും റാവത്ത് പറയുന്നു.

 ബിഎസ്എഫ് സൈനികന്റെ മരണത്തിന് ബന്ധമില്ലെന്ന്

ബിഎസ്എഫ് സൈനികന്റെ മരണത്തിന് ബന്ധമില്ലെന്ന്

വെള്ളിയാഴ്ച വൈകിട്ടാണ് ഇന്ത്യ- പാക് ചര്‍ച്ചയില്‍ പിന്മാറുന്നതായി ഇന്ത്യ പ്രഖ്യാപിച്ചത്. ഇന്ത്യ- പാക് വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്ന പ്രഖ്യാപനത്തിന് രണ്ട് ദിവസം മുമ്പാണ് ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെടുന്നതെന്ന് പാകിസ്താന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ന്യൂയോര്‍ക്കില്‍ വെച്ച് നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതു സമ്മേളനത്തിനിടെ വിദേശകാര്യമന്ത്രിമാരായ സുഷമാ സ്വരാജും ഷാ മഹ്മൂദ് ഖുറേഷിയും കൂടിക്കാഴ്ച നടത്തുമെന്ന് ധാരണയിലെത്തിയത്. ഇന്ത്യ - പാക് അതിര്‍ത്തിയില്‍ വെച്ച് കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്റെ മൃതദേഹം കണ്ടെത്തുന്നതിന് പാക് റേഞ്ചര്‍മാരും ശ്രമം നടത്തിയിരുന്നു. ഇത് ഇന്ത്യന്‍ അധികൃതര്‍ക്ക് അറിയാമെന്നും പാകിസ്താന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ബിഎസ്എഫ് ജവാന്റെ മരണത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന വാര്‍ത്തകളും പാകിസ്താന്‍ അപ്പാടെ നിരസിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതോടെ ഇക്കാര്യം തള്ളിക്കളഞ്ഞ് പാകിസ്താന്‍ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. പാക് അധികൃതര്‍ സംയുക്ത അന്വേഷണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയാണെന്നും പാകിസ്താന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫ്രഞ്ച് സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍

ഫ്രഞ്ച് സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍

റഫാല്‍ ഇടപാടില്‍ അനില്‍ ​അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ പങ്കാളിയായി നിശ്ചയച്ചതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഫ്രഞ്ച് സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. റഫാല്‍ ഇടപാടില്‍ ഇന്ത്യയിലെ ഏത് കമ്പനികളുമായി സഹകരിക്കേണ്ടത് എന്നത് സംബന്ധിച്ച് ഫ്രഞ്ച് കമ്പനികള്‍ക്കും പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും സര്‍ക്കാര്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ കമ്പനിയെ നിയമിച്ചത് സ്വന്തം നിലയിലുള്ള തീരുമാനമാണെന്ന് റഫാല്‍ നിര്‍മാതാക്കളായ ഫ്രഞ്ച് കമ്പനി ഡാസോ ഏവിയേഷനും വ്യക്തമാക്കിയിട്ടുണ്ട്.

English summary
Narendra Modi cancelled Sushma-Qureshi meet to deflect attention from Rafale deal. Pak minister came with series of tweet aginst Modi over the issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X