മോദിക്ക് വൈറ്റ് ഹൗസില്‍ ഊഷ്മള വരവേല്‍പ്പ്: അത്താഴ വിരുന്ന് ഇന്ന്, വിഭവങ്ങള്‍ എന്തൊക്കെ? അറിയാം
ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൈറ്റ് ഹൗസില്‍ ഊഷ്മള വരവേല്‍പ്പ്. പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും ചേർന്ന് നരേന്ദ്ര മോദിയ സ്വീകരിച്ചു. വാഷിംഗ്ടണിലെത്തിയ പ്രധാനമന്ത്രി മോദിയെ ആൻഡ്രൂസ് എയർ ബേസിൽ ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകിയായിരുന്നു സ്വാഗതം ചെയ്തത്. "വാഷിംഗ്ടൺ ഡിസിയിൽ എത്തി. ഇന്ത്യൻ സമൂഹത്തിന്റെ ഊഷ്മളതയും ഇന്ദ്ര ദേവതയുടെ അനുഗ്രഹവും വരവ് കൂടുതൽ സവിശേഷമാക്കി," സ്വീകരണ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മോദി ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രിക്ക് ബൈഡനും ജില്‍ ബൈഡനും ചേർന്ന് ഇന്ന് അത്താഴ വിരുന്നൊരുക്കും. ഗ്രിൽ ചെയ്ത കോൺ കേർണൽ സാലഡും ടാങ്കി അവോക്കാഡോ സോസും നല്‍കി കൊണ്ടായിരിക്കും അത്താഴ വിരുന്ന് ആരംഭിക്കുകയെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പോർട്ടോബെല്ലോ മഷ്‌റൂം, ക്രീം കുങ്കുമം കലർന്ന റിസോട്ടോയും ഉൾപ്പെടുന്നതാവും പ്രധാന ഭക്ഷണം. ഡെസേർട്ടിനായി റോസാപ്പൂവും ഏലവും കലർന്ന സ്ട്രോബെറി ഷോർട്ട്‌കേക്കും തയ്യാറാക്കിയിട്ടുണ്ട്.

അതേസമയം തന്നെ പ്രധാനമന്ത്രിയുടെ സ്വന്തം നാടായ ഗുജറാത്തില്‍ നിന്നുള്ള വിഭവങ്ങളൊന്നും അത്താഴ വിരുന്നില്‍ ഇടം പിടിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദരിച്ചുകൊണ്ട് വ്യാഴാഴ്ച നടക്കുന്ന വൈറ്റ് ഹൗസ് സ്റ്റേറ്റ് ഡിന്നറിലേക്ക് ക്ഷണിക്കപ്പെട്ട 400 ഓളം അതിഥികൾക്കുള്ള മെനുവിൽ മില്ലറ്റിന്റെയും സ്റ്റഫ് ചെയ്ത കൂണുകളുടെയും വെജിറ്റേറിയന്‍ വിഭവങ്ങളും ഇടംപിടിച്ചിട്ടുണ്ട്.
വ്യവസായ പ്രമുഖരുമായും സിഇഒമാരുമായും പ്രധാനമന്ത്രി ഇന്നും നിരവധി കൂടിക്കാഴ്ചകൾ നടത്തും. മൈക്രോണിന്റെ സിഇഒ സഞ്ജയ് മെഹ്‌റോത്ര, ജിഇ മേധാവി എച്ച് ലോറൻസ് കൽപ്പ് ജൂനിയർ, അപ്ലൈഡ് മെറ്റീരിയൽസ് മേധാവി ഗാരി ഡിക്കേഴ്സൺ തുടങ്ങിയവരായിരിക്കും വ്യാഴാഴ്ച പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്ന പ്രമുഖർ. ഇന്ന് വൈകീട്ട് വ്യാഴാഴ്ച വൈകീട്ട് യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ഇത് രണ്ടാം തവണയാണ് മോദി യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നത്.
രാവിലെ ന്യൂയോർക്കിലെ യുഎന്‍ ആസ്ഥാനത്ത് അന്താരാഷ്ട്ര യോഗാദിനാചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയതിന് ശേഷമാണ് പ്രധാനമന്ത്രി തലസ്ഥാനത്തേക്ക് പുറപ്പെട്ടത്. ന്യൂയോർക്ക് മേയർ, മൂന്ന് തവണ ഗ്രാമി അവാർഡ് ജേതാവായ റിക്കി കെജ്, ഗായകൻ ഫാൽഗുനി ഷാ, നടൻ റിച്ചാർഡ് ഗെർ, വിവിധ യുഎൻ ഉദ്യോഗസ്ഥർ എന്നിവർക്ക് പുറമെ ശാസ്ത്രം, കല, വിനോദം എന്നീ മേഖലകളിലെ പ്രമുഖർ, അക്കാദമിക് വിദഗ്ധർ, സാങ്കേതിക വിദഗ്ധർ, രാഷ്ട്രീയ നേതാക്കൾ എന്നിവർ മോദിയോടൊപ്പം യോഗാദിനാചരണ പരിപാടിയില്‍ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications