Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൗഡി മോദി കഴിഞ്ഞു, ഇനി ഐക്യരാഷ്ട്രസഭയിൽ... നരേന്ദ്ര മോദി ന്യൂയോർക്കിലെത്തി

ഹൂസ്റ്റണ്‍: ചരിത്രപരമായ ഹ്യൂസ്റ്റണ്‍ സന്ദര്‍ശനത്തിന് ശേഷം ഐക്യരാഷ്ട്ര പൊതുസഭയെ (യുഎന്‍ജിഎ) അഭിസംബോധന ചെയ്യുന്നതിനും മറ്റ് ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോര്‍ക്കിലെത്തി. ടെക്‌സാസിന് വിടയെന്ന് ഹൂസ്റ്റണ്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ഹൗഡി മോദി ഷോയില്‍ മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭീകരതയ്ക്കെതിരെ പോരാടുമെന്ന് പ്രതിജ്ഞയെടുത്തു. ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാരോട് പ്രതിവര്‍ഷം അഞ്ച് ഇന്ത്യന്‍ ഇതര കുടുംബങ്ങളെങ്കിലും വിനോദസഞ്ചാരികളായി ഇന്ത്യയിലേക്ക് അയയ്ക്കണമെന്ന് ഷോയില്‍ മോദി അഭ്യര്‍ഥിച്ചു.

modi

അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം നല്‍കുന്ന സ്വീകരണ പരിപാടിയായ ഹൗഡി മോദിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആവേശ്വോജ്വല സ്വീകരണമാണ് ലഭിച്ചത്. ചടങ്ങ് നടക്കുന്ന എന്‍ആര്‍ജി സ്റ്റേഡിയത്തിന്റെ വേദിയിലേക്ക് ആര്‍പ്പുവിളികളോടെ പ്രധാനമന്ത്രിയെ ഇന്ത്യന്‍ സമൂഹം വരവേറ്റു. സ്റ്റേഡിയത്തില്‍ ഭാരത് മാതായ കീ ജയ് വിളികളും മുഴങ്ങിക്കേട്ടിരുന്നു. മോദി എത്തുന്നതിന് മുമ്പ് തന്നെ എന്‍ആര്‍ജി സ്റ്റേഡിയം നിറഞ്ഞിരുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അരലക്ഷത്തോളം ഇന്ത്യക്കാരാണ് ഹൗഡി മോദിയില്‍ പങ്കെടുക്കാന്‍ എത്തിയത്. അതിഥികള്‍ വേദിയിലേക്ക് എത്തുന്നതിന് മുമ്പായി രാജ്യത്തിന്റെ വൈവിധ്യവും സംസ്‌കാരത്തനിമയും വിളിച്ചോതുന്ന സാംസ്‌കാരിക പരിപാടികള്‍ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ അരങ്ങേറി. 400ഓളം കലാകാരന്മാരാണ് പരിപാടിയില്‍ അണിനിരന്നത്.

Recommended Video

cmsvideo
    പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജകീയ വരവേൽപ്പ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+