കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ആഫ്രിക്കയില്‍; ആഫ്രിക്കയുമായുള്ള വാണീജ്യ ബന്ധം മെച്ചപ്പെടുത്താന്‍ നീക്കം

Google Oneindia Malayalam News

മൊസാംബിക്: അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കയിലെത്തി. മോദിയുടെ ആദ്യ സന്ദര്‍ശനം മൊസാബിക്കിലാണ്. മൊസാബിക്കിന്റെ തലസ്ഥാനമായ മാപുട്ടോയില്‍ മോദി വിമാനമിറങ്ങി.

മോദിമന്ത്രിസഭയിലെ പുതിയ മന്ത്രിമാരും വകുപ്പുകളുംമോദിമന്ത്രിസഭയിലെ പുതിയ മന്ത്രിമാരും വകുപ്പുകളും

വിമാനത്താവളത്തില്‍ നരേന്ദ്ര മോദിയെ ഉന്നത നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തില്‍ മൊസാംബിക്, ടാന്‍സാനിയ, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. ഇന്ത്യ-ആഫ്രിക്ക സഹകരണം ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണ് മോദിയുടെ ആഫ്രിക്കന്‍ പര്യടനം.

Narendra Modi

ആഫ്രിക്കന്‍ വന്‍കരയില്‍ നരേന്ദ്ര മോദി നടത്തുന്ന ആദ്യ പര്യടനമാണിത്. നേരത്തെ ആഫ്രിക്കന്‍ ദ്വീപ് രാഷ്ട്രങ്ങളായ മൗറീഷ്യസും സീഷ്യല്‍സും സന്ദര്‍ശിച്ചിരുന്നു. വെള്ളി, ശനി ദിവസങ്ങളില്‍ മോദി ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തും. ഫ്രിറ്റോറിയ, ജൊഹന്നസ്ബര്‍ഗ്, ദര്‍ബന്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെ വിവിധ ചടങ്ങുകളില്‍ സംബന്ധിക്കും.

ശനിയാഴ്ച ടാന്‍സാനിയയിലും അടുത്ത ദിവസം കെനിയയിലും സന്ദര്‍ശനം നടത്തുന്ന മോദി ഞായറാഴ്ച ഇന്ത്യയിലേക്ക് തിരിക്കും. വാണിജ്യം, നിക്ഷേപം, സമുദ്ര സുരക്ഷ എന്നീ വിഷയങ്ങളിലൂന്നിയായിരിക്കും പ്രധാനമന്ത്രിയുടെ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുക. പ്രകൃതി വിഭവങ്ങള്‍ക്ക് സമ്പന്നമാണ് ആഫ്രിക്കന്‍ ഭൂഖണ്ഡം. കാലങ്ങളായി ഇതിന്റെ പ്രധാന ഗുണഭോക്താക്കള്‍ ചൈനയാണ്.

അംഗോളയില്‍ മുസ്ലിം മതം നിരോധിച്ചുഅംഗോളയില്‍ മുസ്ലിം മതം നിരോധിച്ചു

മോദിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിലൂടെ വാണീജ്യ വിനിമയ ബന്ധം മെട്ടപ്പെടുത്താനായാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമുണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍. ഇന്ദിരാ ഗാന്ധിക്ക് ശേഷം തെക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 1982 ലായിരുന്നു ഇന്ദിരഗാന്ധി തെക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തിയത്.

English summary
PM Narendra Modi today arrived in Mozambique to mark the first leg of his four-nation tour to Africa from July 7 to July 10. Modi reached Maputo, which is the capital of Mozambique, after having flown out from India late last night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X