കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപബ്ലിക് ദിനത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി അതിഥിയായേക്കും; ക്ഷണിച്ച് നരേന്ദ്ര മോദി

Google Oneindia Malayalam News

ദില്ലി: അടുത്ത വര്‍ഷം റിപബ്ലിക് ദിനത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുഖ്യ അതിഥിയായേക്കും. അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചു. നാല് ദിവസം മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി മോദി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനിടെയാണ് റിപബ്ലിക് ദിനത്തില്‍ അതിഥിയായി ക്ഷണിച്ചത്. അടുത്ത വര്‍ഷം ജി7 രാജ്യങ്ങളുടെ ഉച്ചകോടി ബ്രിട്ടനിലാണ്. നരേന്ദ്ര മോദിയെ ഉച്ചകോടിയിലേക്ക് ബോറിസ് ജോണ്‍സണ്‍ ക്ഷണിക്കുകയും ചെയ്തുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയുടെ റിപബ്ലിക് ദിനത്തില്‍ അതിഥിയായി ഏറ്റവും ഒടുവില്‍ ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി വന്നത് 1993ലാണ്. ജോണ്‍ മേജറായിരുന്നു അന്ന് ഇന്ത്യയിലെത്തിയത്.

p

ബ്രിട്ടീഷ് പ്രധാനമന്ത്രി റിപബ്ലിക് ദിനത്തില്‍ ഇന്ത്യയിലെത്തുമെന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ബോറിസ് ജോണ്‍സണുമായി ചര്‍ച്ച നടത്തിയെന്ന് നവംബര്‍ 27ന് നരേന്ദ്ര മോദി അറിയിച്ചിരുന്നു. ഇരുരാജ്യങ്ങളുടെയും ബന്ധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ചര്‍ച്ച. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, കൊരോണ പ്രതിരോധം തുടങ്ങി വിഷയങ്ങളില്‍ യോജിച്ച് നീങ്ങാന്‍ ധാരണയായി എന്നും മോദി അറിയിച്ചിരുന്നു.

 അങ്ങനെയാണെങ്കില്‍ ദിലീപിനെ വെടിവച്ച് കൊല്ലാം; ഈ സ്ത്രീ കളവാണ്, വിവാദം കത്തിച്ച് പിസി ജോര്‍ജ് അങ്ങനെയാണെങ്കില്‍ ദിലീപിനെ വെടിവച്ച് കൊല്ലാം; ഈ സ്ത്രീ കളവാണ്, വിവാദം കത്തിച്ച് പിസി ജോര്‍ജ്

ഇന്ത്യയുമായി സ്വതന്ത്രവ്യാപാര കരാര്‍ ഒപ്പുവയ്ക്കാന്‍ ബോറിസ് ജോണ്‍സണ്‍ സന്നദ്ധത പ്രകടിപ്പിച്ചു എന്നാണ് അനൗദ്യോഗിക വിവരം. അതേസമയം, ജനുവരി ഒന്ന് മുതല്‍ ബ്രക്‌സിറ്റ് നടപ്പാക്കുമ്പോള്‍ വന്‍ വെല്ലുവിളിയാണ് ബ്രിട്ടന്‍ നേരിടുക. രാജ്യത്തിന്റെ വ്യാപാരങ്ങളുടെ വലിയൊരു ഭാഗം യൂറോപ്യന്‍ രാജ്യങ്ങളുമായിട്ടാണ്. ഇതില്ലാതാകുമോ എന്ന ആശങ്കയുണ്ട്. മാത്രമല്ല, അമേരിക്കയിലെ ഭരണമാറ്റവും ബ്രിട്ടന്റെ സാമ്പത്തിക ഭദ്രതയ്ക്ക് തിരിച്ചടിയാകുമോ എന്നാണ് ആശങ്ക.

'മുസ്ലിങ്ങള്‍ക്ക് സീറ്റില്ല'... പക്ഷേ ഇത് കേരളം; 612 ന്യൂനപക്ഷ സ്ഥാനാര്‍ഥികളുമായി ബിജെപി, വന്‍ ലക്ഷ്യം'മുസ്ലിങ്ങള്‍ക്ക് സീറ്റില്ല'... പക്ഷേ ഇത് കേരളം; 612 ന്യൂനപക്ഷ സ്ഥാനാര്‍ഥികളുമായി ബിജെപി, വന്‍ ലക്ഷ്യം

Recommended Video

cmsvideo
രാജ്യത്തെ നശിപ്പിക്കാന്‍ വേണ്ടി മാത്രം ജനിച്ച പ്രധാനമന്ത്രി | Oneindia Malayalam

English summary
Narendra Modi invites British PM Boris Johnson to India as Republic Day chief guest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X