Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി ബുദ്ധിമാനായ നേതാവ്; യുഎസ് താരിഫ് മൂലമുള്ള നഷ്ടം എണ്ണ ഇറക്കുമതിയില്‍ ഞങ്ങള്‍ നികത്തും: പുടിന്‍

മോസ്‌കോ: ഡിസംബറില്‍ നടക്കുന്ന സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉറ്റ സുഹൃത്തും ബുദ്ധമാനായ നേതാവും എന്നാണ് പുടിന്‍ വിശേഷിപ്പിച്ചത്. അതിനൊപ്പം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്കെതിരെ അധിക തീരുവ ചുമത്തിയ യുഎസ് ഭരണകൂടത്തെ പുടിന്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

റഷ്യയിലെ സോച്ചി നഗരത്തിലെ വിദഗ്ധരുടെ ഫോറമായ വാല്‍ഡായ് ക്ലബ്ബിന്റെ പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു റഷ്യന്‍ പ്രസിഡന്റ്. റഷ്യന്‍ ഭാഷയില്‍ സംസാരിച്ച പുടിന്റെ വാക്കുകള്‍ റോയിട്ടേഴ്സാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വേദിയില്‍ നരേന്ദ്ര മോദിയെ പുടിന്‍ വാനോളം പുകഴ്ത്തുകയും ചെയ്തു. മോദിയെ ബുദ്ധിമാനായ നേതാവ് എന്നാണ് പുടിന്‍ വിശേഷിപ്പിച്ചത്. ദേശീയതയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന നേതാവാണ് മോദി എന്ന് പ്രശംസിക്കുകയും ചെയ്തു. ഇന്ത്യയുടേത് വിശ്വസനീയമായ ഇടപെടലുകളാണെന്നും തനിക്ക് അതില്‍ സന്തോഷമുണ്ടെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

putin-modi

തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാജ്യത്തെ ജനങ്ങള്‍ രാഷ്ട്രീയ നേതൃത്വം എടുക്കുന്ന തീരുമാനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കും. അവര്‍ ആരുടെയും മുന്നില്‍ അപമാനിക്കപ്പെടാന്‍ അനുവദിക്കില്ല. പ്രധാനമന്ത്രി മോദിയെ എനിക്ക് നേരിട്ട് അറിയാം. അദ്ദേഹം അപമാനം നേരിടുന്ന ഒരു നടപടിയും അംഗീകരിക്കില്ല.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ യുഎസ് ഭരണകൂടം ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് ചുമത്തുന്ന തീരുവ 50 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇതേതുടര്‍ന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം വഷളാവുകയും ചെയ്തു. റഷ്യയും ഇന്ത്യയും കൂടുതല്‍ അടുക്കുകയും ചെയ്തു. യുക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങരുതെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നിര്‍ബന്ധബുദ്ധി അംഗീകരിക്കാന്‍ ഇന്ത്യ തയാറായിരുന്നില്ല. ഈ ഘട്ടത്തിലാണ് പുടിന്റെ വിമര്‍ശനം പ്രസക്തമാകുന്നത്.

യുഎസ് അധിക താരിഫ് ചുമത്തിയതു മൂലം ഇന്ത്യ നേരിടുന്ന നഷ്ടം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയിലൂടെ നികത്തുമെന്നും പുടിന്‍ പറഞ്ഞു. അതിലൂടെ ഒരു പരമാധികാര രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യ അന്തസ് നിലനിര്‍ത്തുമെന്നും കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ താരിഫ് സമ്മര്‍ദത്തിന് മോദി ഒരിക്കലും വഴങ്ങില്ല. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര തന്ത്രങ്ങള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയാകുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയും റഷ്യയും തമ്മിലുള്ള സവിശേഷമായ ബന്ധം എല്ലായ്‌പ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുമായി ഞങ്ങള്‍ക്ക് ഒരിക്കലും പ്രശ്നങ്ങളോ പിരിമുറക്കങ്ങളോ ഉണ്ടായിട്ടില്ല. ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് ആവര്‍ത്തിച്ചു. തന്റെ വിശ്വസനീയമായ പങ്കാളിയെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നാണ് പുടിന്‍ പറഞ്ഞത്. ഇന്ത്യന്‍ സിനിമകളോടുള്ള തന്റെ രാജ്യത്തിന്റെ സ്നേഹത്തെക്കുറിച്ചും പുടിന്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാര അസന്തുലിതാവസ്ഥ മറികടക്കാന്‍ റഷ്യ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളും മരുന്നുകളും വാങ്ങുമെന്നും പുടിന്‍ പറഞ്ഞു.

അടുത്തിടെ ഇരു നേതാക്കളും ചൈനയില്‍ ഒരു ഉച്ചകോടിയുടെ ഭാഗമായി കണ്ടുമുട്ടിയിരുന്നു. പരസ്പരം ആലിംഗനം ചെയ്ത ഇരുവരും കാറില്‍ ഒരുമിച്ച് യാത്ര ചെയ്യുകയും ചെയ്തു. പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2022-ല്‍ റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയതിന് ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമായിരിക്കും ഇത്. രണ്ടു ദിവസത്തേക്കാണ് സന്ദര്‍ശനം. പുടിന്റെ സന്ദര്‍ശനം വ്യാപാര മേഖലയില്‍ അടക്കം അനുകൂലമായ ചലനങ്ങള്‍ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+