Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി ഇസ്രായേലിലേക്ക്; പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം, സന്ദര്‍ശനത്തില്‍ കല്ലുകടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ഇസ്രായേലില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഇസ്രായേലി പാര്‍ലമെന്റായ നെസറ്റില്‍ മോദി പ്രസംഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഈ പ്രസംഗം ബഹിഷ്‌കരിക്കുമെന്നാണ് ഇസ്രായേലിലെ പ്രതിപക്ഷത്തിന്റെ ഭീഷണി. ഇന്ത്യയോടോ മോദിയോടോ ഉള്ള എതിര്‍പ്പ് അല്ല പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണത്തിന് കാരണം. ഇസ്രായേലിലെ ആഭ്യന്തര രാഷ്ട്രീയമാണ്.

വിദേശ നേതാവ് ഇസ്രായേലിലെ പാര്‍ലമെന്റില്‍ പ്രസംഗിക്കുന്ന വേളയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും ക്ഷണിക്കണം എന്നാണ് ചട്ടം. സര്‍ക്കാരും ജുഡീഷ്യറിയും തമ്മിലുള്ള തര്‍ക്കം കാരണം ചീഫ് ജസ്റ്റിസിനെ പാര്‍ലമെന്റ് സ്പീക്കര്‍ ക്ഷണിച്ചിട്ടില്ല. ചട്ടം ലംഘിച്ചാല്‍ മോദിയുടെ പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് യഎയര്‍ ലാപിഡ് വ്യക്തമാക്കി.

mod israel visit

ഈ മാസം 22നാണ് നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്. രണ്ട് ദിവസം ഇസ്രായേലില്‍ തങ്ങുന്ന മോദി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെര്‍സോഗ് എന്നിവരുമായി ചര്‍ച്ച നടത്തും. ഇതിനിടെയാണ് നെസറ്റിലെ മോദിയുടെ പ്രസംഗം. ഈ ചടങ്ങിലേക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യിറ്റ്‌സ്ഹാക്ക് അമിതിനെ ഇതുവരെ ക്ഷണിക്കാത്തതാണ് വിവാദം.

മോദിയുടെ പ്രസംഗം ബഹിഷ്‌കരിക്കണം എന്ന് തങ്ങള്‍ക്ക് ആഗ്രഹമില്ല. ചട്ടം ലംഘിച്ച് സര്‍ക്കാര്‍ ചടങ്ങ് നടത്തുന്നതാണ് തങ്ങളെ ബഹിഷ്‌കരണത്തിന് പ്രേരിപ്പിക്കുന്നത്. ഇന്ത്യന്‍ എംബസിയുമായി സംസാരിച്ചു. അവര്‍ ആകെ പരിഭ്രാന്തിയിലാണ്. നരേന്ദ്ര മോദി ഇസ്രായേല്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കുന്നത് എല്ലാവര്‍ക്കും അഭിമാനമുള്ള നിമിഷമാണ് എന്നും ലാപിഡ് പറഞ്ഞു.

സര്‍ക്കാര്‍ അംഗീകരിക്കാത്ത ചീഫ് ജസ്റ്റിസ്

അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള വിദേശ നേതാക്കള്‍ ഇസ്രായേല്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചിരുന്നു. ഈ ചടങ്ങിലേക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ സ്പീക്കര്‍ ക്ഷണിച്ചിരുന്നില്ല. ഇതേ നിലപാട് സ്പീക്കര്‍ തുടരുന്നതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ചീഫ് ജസ്റ്റിസിനെ ക്ഷണിക്കാന്‍ പ്രധാനമന്ത്രി നെതന്യാഹു സ്പീക്കറോട് നിര്‍ദേശിക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി അമിത് തിരഞ്ഞെടുക്കപ്പെട്ടത്. നിയമ മന്ത്രി യാരിവ് ലെവിന്‍ ഇതുവരെ ഈ തിരഞ്ഞെടുപ്പിന് അംഗീകാരം നല്‍കിയിട്ടില്ല. ഗസറ്റ് വിജ്ഞാപനം ഇറക്കിയിട്ടുമില്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പങ്കെടുക്കേണ്ട ചടങ്ങിലേക്ക് ഇതുവരെ അമിതിനെ ക്ഷണിക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നത്.

ഇസ്രായേലില്‍ ഏറെ കാലമായി ജുഡീഷ്യറിയും സര്‍ക്കാരും ഭിന്നതയിലാണ്. നരേന്ദ്ര മോദി 100 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണെന്നും പാതി കാലിയായ കസേരകളുള്ള പാര്‍ലമെന്റില്‍ അദ്ദേഹം പ്രസംഗിക്കണം എന്ന് തങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നും പ്രതിപക്ഷം പറയുന്നു. സര്‍ക്കാരാണ് ഇനി നിലപാട് വ്യക്തമാക്കേണ്ടത് എന്നും പ്രതിപക്ഷം വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+