കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനം; ഇന്ത്യയ്ക്കും സൗദിക്കും അയല്‍രാജ്യങ്ങളുടെ വെല്ലുവിളി,കരാര്‍ ഉടന്‍

Google Oneindia Malayalam News

റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയില്‍. സൗദി രാജാവ് സല്‍മാന്‍, കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുമായി മോദി ചര്‍ച്ച നടത്തും. റിയാദില്‍ നടക്കുന്ന ബിസിനസ് ഉച്ചകോടിയില്‍ മോദി സംസാരിക്കും. അയല്‍രാജ്യങ്ങള്‍ കാരണമായുള്ള സുരക്ഷാ പ്രശ്‌നം നേരിടുന്ന രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും സൗദിയുമെന്ന് പാകിസ്താനെ പരാമര്‍ശിച്ച് മോദി പറഞ്ഞു.

Modi

സൗദി മാധ്യമമായ അറബ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോദി. സുരക്ഷാ മേഖലയില്‍ സഹകരിക്കുന്നതിന് ഇന്ത്യയും സൗദിയും പ്രത്യേക കരാറുണ്ടാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സുരക്ഷാ സഹകരണം, പ്രതിരോധ വ്യവസായം എന്നീ കാര്യങ്ങളില്‍ ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ വിശദമായ ചര്‍ച്ചനടത്തും. സുരക്ഷാ സഹകരണത്തിന് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കും. ബിസിനസ് സൗഹൃദ പരിസ്ഥിതി വാര്‍ത്തെടുക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ വേണ്ട പരിഷ്‌കാരങ്ങള്‍ വരുത്തുന്നുണ്ട്. മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, സ്വച്ഛ് ഭാരത് തുടങ്ങിയ പദ്ധതികള്‍ മോദി പരാമര്‍ശിച്ചു.

മോദിയെ തടഞ്ഞ പാകിസ്താന് ഇരട്ട കെണി; സൗദി യാത്ര വളഞ്ഞ വഴിയിലൂടെ... ഭീഷണിയായി ചുഴലിക്കാറ്റ്മോദിയെ തടഞ്ഞ പാകിസ്താന് ഇരട്ട കെണി; സൗദി യാത്ര വളഞ്ഞ വഴിയിലൂടെ... ഭീഷണിയായി ചുഴലിക്കാറ്റ്

ഊര്‍ജ മേഖലയില്‍ ഇന്ത്യയും സൗദിയും തമ്മില്‍ കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയില്‍ എണ്ണ-പ്രകൃതി വാതക മേഖലയില്‍ സൗദി നിക്ഷേപിക്കുമെന്നും മോദി പറഞ്ഞു. പ്രതിരോധം, സുരക്ഷ, പുനരുപയോഗ ഊര്‍ജം തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയും സൗദിയും ഉടന്‍ കരാറുണ്ടാക്കുമെന്നും മോദി പറഞ്ഞു.

ദോഹയെ തണുപ്പിക്കാന്‍ ഖത്തര്‍ ഭരണകൂടം; ലോക രാജ്യങ്ങള്‍ക്ക് മാതൃക, നീല റോഡുകള്‍ക്ക് പുറമെ...ദോഹയെ തണുപ്പിക്കാന്‍ ഖത്തര്‍ ഭരണകൂടം; ലോക രാജ്യങ്ങള്‍ക്ക് മാതൃക, നീല റോഡുകള്‍ക്ക് പുറമെ...

2010ലെ റിയാദ് പ്രഖ്യാപനത്തിന് ശേഷം സൗദി-ഇന്ത്യ നേതാക്കള്‍ കൂടുതല്‍ സഹകരിച്ചുവരികയാണ്. ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ പരസ്പരം സന്ദര്‍ശിക്കുന്നുണ്ട്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അന്ന് നടന്ന ചര്‍ച്ചകളുടെ തുടര്‍ ചര്‍ച്ചകള്‍ മോദിയുടെ സൗദി സന്ദര്‍ശനത്തിലുണ്ടാകും.

English summary
Narendra Modi Saudi Visit: India-Saudi Arabia Share Similar Security Concerns, Says Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X