കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനില്‍ മോദി കത്തിക്കയറി; ആളില്ലാ കസേരകള്‍ സാക്ഷി!! മുട്ടന്‍ പണി കൊടുത്ത് കോണ്‍ഗ്രസും സിപിഎമ്മും

പാസുകള്‍ വാങ്ങിയവരില്‍ അധിക പേരും പരിപാടിക്ക് എത്തിയില്ല. വന്നതില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ളവരാണ് കൂടുതല്‍.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
പ്രതീക്ഷിച്ചത്ര ആളുകള്‍ എത്തിയില്ല ,മോദിയുടെ പ്രസംഗം ഒമാനില്‍ ഏറ്റില്ല | Oneindia Malayalam

വിദേശത്ത് ഇത്രയധികം കൈയ്യടി നേടിയ മറ്റൊരു ഇന്ത്യന്‍പ്രധാനമന്ത്രിയുണ്ടാകില്ല. നരേന്ദ്ര മോദി നല്ല പ്രാസംഗികനാണ്. കേള്‍വിക്കാരെ ആവേശത്തിലാഴ്ത്തുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ക്ക് രാജ്യം പലതവണ സാക്ഷിയായിട്ടുണ്ട്. എന്നാല്‍ വിദേശ പര്യടനത്തിലുള്ള മോദിക്ക് ഒമാനില്‍ നേരിട്ടത് കൈപ്പേറിയ അനുഭവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതീക്ഷിച്ചത്ര ആളുകള്‍ പ്രസംഗം കേള്‍ക്കാനെത്തിയില്ല. കോണ്‍ഗ്രസിനും മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമെതിരേ ആഞ്ഞടിച്ചായിരുന്നു മോദിയുടെ പ്രസംഗം. മോദിയുടെ പരിപാടിക്ക് പണി കൊടുത്തത് കോണ്‍ഗ്രസും സിപിഎമ്മുമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഒമാനില്‍ നടന്നത് ഇങ്ങനെ...

പ്രത്യേക പ്രചാരണം

പ്രത്യേക പ്രചാരണം

മസ്‌കത്തില്‍ സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തിലായിരുന്നു മോദിയുടെ പ്രസംഗം. യുഎഇയില്‍ നിന്നാണ് മോദി മസ്‌ക്കത്തിലെത്തിയത്. മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ആളുകളെ എത്തിക്കുന്നതിന് പ്രത്യേക പ്രചാരണം നടന്നിരുന്നു.

മിക്ക കസേരകളും

മിക്ക കസേരകളും

30000 ആളുകള്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള സ്റ്റേഡിയമാണ് സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയം. എന്നാല്‍ മോദി പ്രസംഗിക്കുമ്പോള്‍ സ്‌റ്റേഡിയത്തിലെ മിക്ക കസേരകളും ഒഴിഞ്ഞിരിക്കുകയായിരുന്നു. 13000ല്‍ താഴെ ആളുകള്‍ മാത്രമാണ് വന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മോദി കത്തിക്കയറി

മോദി കത്തിക്കയറി

എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങളും മുന്‍കാല സര്‍ക്കാരുകളുടെ കൊള്ളരുതായ്മകളും മോദി പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. കോണ്‍ഗ്രസ് ഭരണകാലത്ത് നടന്ന അഴിമതികള്‍ രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്നും മോദി പ്രസംഗിച്ചു. മോദി കത്തിക്കയറുമ്പോഴും കസേരകളില്‍ പലതും കാലിയായിരുന്നു.

30000 പാസുകള്‍

30000 പാസുകള്‍

ഒമാനിലെ ഏറ്റവും വലിയ സ്‌റ്റേഡിയത്തിലാണ് മോദി പ്രസംഗിച്ചത്. മസ്‌ക്കത്തിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു മോദിയുടെ പരിപാടിക്ക് പ്രചാരണം നടന്നത്. 30000 പാസുകള്‍ വിതരണം ചെയ്യുകയുമുണ്ടായി.

ക്ലബ്ബ് അംഗങ്ങളും ചതിച്ചു

ക്ലബ്ബ് അംഗങ്ങളും ചതിച്ചു

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബില്‍ 25000ത്തോളം അംഗങ്ങളുണ്ട്. ഇവരില്‍ തന്നെ ഭൂരിഭാഗം പേരും മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ എത്തിയില്ലെന്നതാണ് സത്യം. വിതരണം ചെയ്ത പാസുകളുടെ എണ്ണം നോക്കിയാല്‍ സ്‌റ്റേഡിയം നിറയേണ്ടതാണ്.

ചൂടേറിയ ചര്‍ച്ച

ചൂടേറിയ ചര്‍ച്ച

സ്‌റ്റേഡിയത്തിലെ വിഐപി, വിവിഐപി കസേരകള്‍ മിക്കതും ഒഴിഞ്ഞുകിടക്കുകയായിരുന്നു. സംഭവം പ്രവാസികള്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചയായിട്ടുണ്ട്. പരിപാടി കുളമാക്കാന്‍ കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ കളിച്ചുവെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ ആരോപണം.

ഉത്തരേന്ത്യക്കാര്‍ മാത്രമോ

ഉത്തരേന്ത്യക്കാര്‍ മാത്രമോ

പാസുകള്‍ വാങ്ങിയവരില്‍ അധിക പേരും പരിപാടിക്ക് എത്തിയില്ല. വന്നതില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ളവരാണ് കൂടുതല്‍. അതില്‍ തന്നെ ബിജെപി പ്രവര്‍ത്തകരും അനുഭാവികളുമാണ് കൂടുതലെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നുണ്ട്.

 പാസ് വാങ്ങി വന്നില്ല

പാസ് വാങ്ങി വന്നില്ല

കോണ്‍ഗ്രസ്, സിപിഎം അംഗങ്ങള്‍ പാസ് വാങ്ങിയ ശേഷം വരാതിരിക്കുകയായിരുന്നുവെന്നാണ് ഉയരുന്ന മറ്റൊരു ആക്ഷേപം. പരിപാടിക്ക് മങ്ങലുണ്ടാക്കാന്‍ മനപ്പൂര്‍വം ചിലര്‍ ശ്രമിച്ചുവെന്നും ബിജെപി പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ ഒമാനില്‍ പ്രവര്‍ത്തി ദിവസമായതാണ് ആളുകള്‍ കുറയാന്‍ കാരണമെന്ന് അഭിപ്രായമുള്ളവരുമുണ്ട്.

 പ്ലക്കാര്‍ഡ് പ്രതിഷേധം

പ്ലക്കാര്‍ഡ് പ്രതിഷേധം

അതിനിടെ, മോദിയുടെ പ്രസംഗം കേള്‍ക്കാനെത്തിയവരില്‍ ചിലര്‍ പ്രതിഷേധിക്കുകയും ചെയ്തു. പ്ലക്കാര്‍ഡുകള്‍ ഏന്തിയായിരുന്നു പ്രതിഷേധം. പ്രവാസികള്‍ക്ക് വേണ്ടി മോദി എന്താണ് പ്രസംഗിച്ചതെന്ന് ചോദിക്കുന്നവരുമുണ്ട്.

 വിദേശത്തും

വിദേശത്തും

മൂന്ന് മുസ്ലിം രാഷ്ട്രങ്ങളിലെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി മോദി പുറപ്പെട്ടിരുന്നത്. പലസ്തീനിലെത്തിയ അദ്ദേഹം അവിടെ നിന്ന് യുഎഇയിലേക്ക് തിരിച്ചു. ശേഷമാണ് ഒമാനിലെത്തിയത്. എന്നാല്‍ വിദേശ സന്ദര്‍ശനത്തിനിടയിലും കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ച പ്രധാനമന്ത്രിയുടെ നടപടിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും പരിഹാസവുമുണ്ട്.

 വേറിട്ട വഴി

വേറിട്ട വഴി

മുന്‍ സര്‍ക്കാരുകളുടെ കാലത്ത് തുടര്‍ച്ചയായുണ്ടായ അഴിമതി ഇന്ത്യക്ക് തിരിച്ചടിയായി. എന്നാല്‍ തന്റെ സര്‍ക്കാര്‍ വേറിട്ട വഴിയിലാണ് സഞ്ചരിക്കുന്നത്. ദുര്‍ഭരണത്തിന്റെ രീതി അവസാനിപ്പിച്ച് പുതിയ ഇന്ത്യയെ വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു.

പ്രത്യേക അത്താഴം

പ്രത്യേക അത്താഴം

ഒമാന്‍ സുല്‍ത്താന്‍ പ്രത്യേക അത്താഴം മോദിക്ക് ഒരുക്കിയിരുന്നു. ദുബായില്‍ ലോക ഗവണ്‍മെന്റ് സമ്മിറ്റിലും മോദി സംസാരിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെട്ടുവരികയാണെന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ സയ്യിദ് ഖാബൂസ് ബിന്‍ സയ്ദിന് നന്ദി പറഞ്ഞ് മോദി വ്യക്തമാക്കി. ഗള്‍ഫില്‍ ഇന്ത്യയുമായി ഏറ്റവും അടുത്തുകിടക്കുന്ന രാജ്യമാണ് ഒമാന്‍ എന്നും മോദി കൂട്ടിച്ചേര്‍ത്തു.

പള്ളിയും ക്ഷേത്രവും സന്ദര്‍ശിക്കും

പള്ളിയും ക്ഷേത്രവും സന്ദര്‍ശിക്കും

ഒമാനി വ്യവസായികളുമായി മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഒമാന്‍ ഉപപ്രധാനമന്ത്രിമാരായ സയ്യിദ് ഫഹദ്, സയ്യിദ് അസദ് എന്നിവരുമായും മോദി ചര്‍ച്ച നടത്തും. സുല്‍ത്താന്‍ ഖാബൂസ് പള്ളിയും ഏറെ പഴക്കമുള്ള ശിവക്ഷേത്രവും സന്ദര്‍ശിച്ച ശേഷമായിരിക്കും ഇന്ത്യയിലേക്കുള്ള മോദിയുടെ മടക്കം.

സൗദിയില്‍ സ്ത്രീകളുടെ വസ്ത്രധാരണം മാറും; ഇളവുകളുമായി പ്രമുഖ പണ്ഡിതന്‍!! രാജ്യം മോഡേണാകുന്നുസൗദിയില്‍ സ്ത്രീകളുടെ വസ്ത്രധാരണം മാറും; ഇളവുകളുമായി പ്രമുഖ പണ്ഡിതന്‍!! രാജ്യം മോഡേണാകുന്നു

English summary
Narendra Modi Muscat Speech: So many Seats no one to hear him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X