ഉക്രെയ്‌നിനെതിരെ ആണവായുധം പ്രയോഗിക്കുന്നതില്‍ നിന്ന് പുടിനെ പിന്തിരിപ്പത് മോദി: പോളണ്ട് മന്ത്രി

റഷ്യ-ഉക്രെയ്ന്‍ യുദ്ധം കൂടുതല്‍ വഷളാകുന്നത് തടഞ്ഞത് ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ് എന്ന് പോളണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഗൗരവമായി കാണുന്ന ചുരുക്കം ചില ലോക നേതാക്കളില്‍ ഒരാളാണ് നരേന്ദ്ര മോദി എന്ന് പോളണ്ട് വിദേശകാര്യ ഉപമന്ത്രി വ്ളാഡിസ്ലോ ടിയോഫില്‍ ബാര്‍ട്ടോസ്വെസ്‌കി പറഞ്ഞു. റഷ്യ-ഉക്രെയ്ന്‍ യുദ്ധ സമയത്തെ മോദിയുടെ ഇടപെടലും അദ്ദേഹം പരാമര്‍ശിച്ചു.

യുദ്ധസമയത്ത് തന്ത്രപരമായ ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് റഷ്യയെ പിന്തിരിപ്പിക്കുന്നതില്‍ പ്രധാനമന്ത്രി മോദി വലിയ പങ്കുവഹിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. റഷ്യയുമായുള്ള ഇന്ത്യയുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധം ന്യൂഡല്‍ഹിക്ക് ഒരു സവിശേഷ സ്ഥാനം നല്‍കുന്നുവെന്നും സമാധാനത്തിനായി പരിശ്രമിക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഇത് ഇന്ത്യയെ പ്രധാന പങ്കാളിയായി മാറ്റുന്നുവെന്നും ബാര്‍ട്ടോസ്വെസ്‌കി പറഞ്ഞു.

Narendra Modi

'പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകമെമ്പാടും ആദരിക്കപ്പെടുന്ന പ്രമുഖനായ ഒരു രാഷ്ട്രതന്ത്രജ്ഞനാണ്. ചേരിചേരാ നയമുള്ള രാജ്യമെന്ന നിലയില്‍ ഇന്ത്യയ്ക്ക് റഷ്യന്‍ ഫെഡറേഷനുമായും അതിനുമുമ്പ് സോവിയറ്റ് യൂണിയനുമായും ദീര്‍ഘകാലത്തെ ബന്ധമാണുള്ളത്. പ്രധാനമന്ത്രി മോദി പറയുന്ന കാര്യങ്ങള്‍ പ്രസിഡന്റ് പുടിന്‍ ഗൗരവമായി പരിഗണിക്കാറുണ്ട്,' അദ്ദേഹം പറഞ്ഞു.

മോസ്‌കോയുമായുള്ള ആശയവിനിമയം കൂടുതല്‍ ദുഷ്‌കരമായിരിക്കുന്ന ഈ സാഹചര്യത്തില്‍ റഷ്യന്‍ പ്രസിഡന്റിനെ സ്വാധീനിക്കാന്‍ കഴിയുന്ന ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് മോദിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'പ്രസിഡന്റ് പുടിനില്‍ സമ്മര്‍ദ്ദവും സ്വാധീനവും ചെലുത്താന്‍ കഴിയുന്ന ചുരുക്കം ചില വ്യക്തികളില്‍ ഒരാളാണ് പ്രധാനമന്ത്രി മോദി.. ഈ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമാണിത്,' അദ്ദേഹം പറഞ്ഞു.

റഷ്യ ശത്രുരാജ്യമായി കാണാത്ത രാജ്യങ്ങളില്‍ നിന്നുള്ള സംയമനം പാലിക്കാനുള്ള അഭ്യര്‍ത്ഥനകള്‍ക്ക് കൂടുതല്‍ പ്രാധാന്യമുണ്ടെന്ന് ബാര്‍ട്ടോസെവ്‌സ്‌കി അഭിപ്രായപ്പെട്ടു. ഇന്ത്യയ്ക്കൊപ്പം, മോസ്‌കോയില്‍ നിര്‍ണായക സ്വാധീനമുള്ള മറ്റൊരു രാജ്യം ചൈനയാണ് എന്നും അദ്ദേഹം പറഞ്ഞു.

'സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനെ എല്ലാവരും എതിര്‍ക്കുന്നുണ്ട്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ മാത്രമല്ല, ചൈനയുടെ ഷീ ജിന്‍പിംഗും ഇതിനെ എതിര്‍ക്കുന്നു. റഷ്യയോട് ശത്രുതാപരമായ നിലപാടില്ലാത്ത രാജ്യങ്ങളില്‍ നിന്ന് ഇത്തരം അഭിപ്രായങ്ങള്‍ വരുന്നത് വളരെ പ്രധാനമാണ്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ പങ്ക് നിര്‍ണായകമാണ്,' അദ്ദേഹം പറഞ്ഞു. അതേസമയം റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പോളണ്ടും ഇന്ത്യയും അവസാനിപ്പിച്ചു എഎന്നും ബാര്‍ട്ടോസ്വെസ്‌കി പറഞ്ഞു.

ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ പുടിന്‍ പ്രശംസിച്ചതിന് പിന്നാലെയാണ പോളണ്ട് മന്ത്രിയുടെ പ്രതികരണം. മോസ്‌കോയുമായുള്ള ന്യൂഡല്‍ഹിയുടെ ബന്ധത്തില്‍ പ്രധാനമന്ത്രി മോദിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ മറ്റ് രാജ്യങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ ഉപയോഗശൂന്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് പ്രധാനമെന്ന് കരുതുന്ന എല്ലാ രാജ്യങ്ങളുമായും ഇന്ത്യ ബന്ധം വികസിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+