കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിനൊപ്പം ഫോട്ടോ പോലും എടുക്കാതെ റൂഹാനി; മോദിയുമായി ചര്‍ച്ച, ചാബഹാറും മരുന്നും വിഷയം

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ലോക രാഷ്ട്രങ്ങളുടെ സംഗമ വേദിയായ ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയില്‍ നേതാക്കള്‍ തമ്മില്‍ ഇത്തവണ പ്രകടമായ അസ്വാരസ്യം. ഇറാന്‍ വിഷയം സജീവമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസംഗം വേദിയില്‍ കൂടുതല്‍ സംഘര്‍ഷ സാഹചര്യമൊരുക്കി. അവശ്യ മരുന്നുകള്‍ പോലും ഇറക്കാന്‍ സാധിക്കാതെ അമേരിക്കന്‍ ഉപരോധം മൂലം പ്രതിസന്ധിയിലാണ് ഇറാന്‍. എന്നാല്‍ അമേരിക്കയുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയ്യാറല്ലെന്നും ട്രംപുമായി ചര്‍ച്ച നടത്തില്ലെന്നുമാണ് ഇറാന്‍ പ്രസിഡന്റ് ആണയിടുന്നത്.

തൊട്ടുപിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ചര്‍ച്ചയ്ക്ക് തയ്യാറായി എന്നതും എടുത്തുപറയേണ്ടതാണ്. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇറാന്‍ ഇരുരാജ്യങ്ങള്‍ക്കിടയിലെ സഹകരണം ശക്തിപ്പെടുത്താന്‍ ആവശ്യപ്പെടുമെന്നാണ് വിവരം. വ്യാഴാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ സുപ്രധാന തീരുമാനങ്ങളുണ്ടായേക്കുമെന്നാണ് സൂചന. വിശദാംശങ്ങള്‍ ഇങ്ങനെ....

 മോദിയും റൂഹാനിയും

മോദിയും റൂഹാനിയും

മോദിയും റൂഹാനിയും തമ്മിലുള്ള ചര്‍ച്ച വ്യാഴാഴ്ച നടക്കുമെന്ന ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ സഹകരണത്തോടെ ഇറാനിലെ ചാബഹാറില്‍ നിര്‍മിക്കുന്ന തുറമുഖത്തിന്റെ വിപുലീകരണവും എണ്ണ, മരുന്ന് ഇറക്കുമതിയുമായിരിക്കും പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.

ചൈനയെ മറികടക്കാം

ചൈനയെ മറികടക്കാം

ചൈന മുന്‍കൈയ്യെടുത്ത് പാകിസ്താനിലെ ഗ്വാദാറില്‍ വിപുലീകരിക്കുന്ന തുറമുഖത്തിന് ഇന്ത്യയ്ക്ക് പകരം വയ്ക്കാന്‍ സാധിക്കുന്നതാണ് ഇറാനിലെ ചാബഹാര്‍ തുറമുഖം. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ യൂറോപ്പ് ഉള്‍പ്പെടെയുള്ള മേഖലകളിലേക്ക് കയറ്റുമതി ചെയ്യാന്‍ സഹായകമാകും ഈ തുറമുഖം. എണ്ണ-ചരക്ക് കടത്തും എളുപ്പമാകും.

 അമേരിക്കന്‍ സമ്മര്‍ദ്ദം

അമേരിക്കന്‍ സമ്മര്‍ദ്ദം

എന്നാല്‍ അമേരിക്കന്‍ സമ്മര്‍ദ്ദം കാരണം ചാബഹാറിന്റെ നിര്‍മാണ പ്രവൃത്തികള്‍ മന്ദഗതിയിലാണ്. ഇന്ത്യയ്ക്ക് നിലവില്‍ ഒട്ടേറെ തടസങ്ങളാണ് ഇക്കാര്യത്തിലുള്ളത്. ഈ വിഷയം മോദിയും റൂഹാനിയും ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. കൂടാതെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയും പ്രധാന ചര്‍ച്ചയാകും.

ഇറാന്റെ വില കുറഞ്ഞ എണ്ണ

ഇറാന്റെ വില കുറഞ്ഞ എണ്ണ

ഇറാനില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്ത രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാല്‍ നിലവില്‍ അമേരിക്കന്‍ സമ്മര്‍ദ്ദം കാരണം ഇന്ത്യ പിന്‍മാറിയിരിക്കുകയാണ്. വില കുറഞ്ഞ ഇറാന്റെ എണ്ണ ഇന്ത്യയ്ക്ക് നേട്ടമാകുമെങ്കിലും അമേരിക്ക സൃഷ്ടിച്ച മറ്റുചില തടസങ്ങളാണ് ഇന്ത്യ നേരിടുന്നത്.

മരുന്നുകള്‍ പോലും ഇറക്കാനാകാതെ...

മരുന്നുകള്‍ പോലും ഇറക്കാനാകാതെ...

അമേരിക്കന്‍ ഉപരോധം കാരണം ഇറാന് അവശ്യ വസ്തുക്കള്‍ പോലും ഇറക്കാന്‍ സാധിക്കുന്നില്ല. മരുന്നുകള്‍ പോലും ഇറക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് റൂഹാനി ഒരു അഭിമുഖത്തില്‍ പറഞ്ഞു. എങ്കിലും പോലും അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തങ്ങള്‍ ഒരുക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രംപിനൊപ്പം ഫോട്ടോ എടുക്കാന്‍

ട്രംപിനൊപ്പം ഫോട്ടോ എടുക്കാന്‍

ഇറാനെ സമ്മര്‍ദ്ദത്തിലാക്കി തങ്ങളുടെ വരുതിയിലാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. കഴിഞ്ഞദിവസം കൂടുതല്‍ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. ഉപരോധം പിന്‍വലിക്കാതെ അമേരിക്കന്‍ പ്രസിഡന്റുമായി ചര്‍ച്ചയില്ലെന്ന് റൂഹാനി വ്യക്തമാക്കി. ട്രംപിനൊപ്പം വെറുതെ ഫോട്ടോ എടുക്കാന്‍ താല്‍പ്പര്യമില്ലെന്നും റൂഹാനി പറഞ്ഞു.

ട്രംപിനെ രണ്ടുതവണ കണ്ട മോദി

ട്രംപിനെ രണ്ടുതവണ കണ്ട മോദി

ട്രംപുമായി രണ്ടുതവണ ചര്‍ച്ച നടത്തിയ ശേഷമാണ് മോദി ഇറാന്‍ പ്രസിഡന്റിനെ കാണാന്‍ പോകുന്നത്. ഹൗഡി മോദി പരിപാടിക്കിടെ ഹൂസ്റ്റണില്‍ വച്ചും ശേഷം ന്യൂയോര്‍ക്കില്‍ വച്ചും ഇരുവരും ചര്‍ച്ച നടത്തി. ഇനി ഇറാന്‍ പ്രസിഡന്റുമായി നടത്തുന്ന ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടാകില്ലെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്.

 ഇറാനെതിരെ രൂക്ഷ പ്രതികരണം

ഇറാനെതിരെ രൂക്ഷ പ്രതികരണം

ഇറാന്‍ വിഷയം പ്രധാനമായി ഉന്നയിച്ചാണ് ട്രംപ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിച്ചത്. സമാധാനം ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ക്ക് വലിയ ഭീഷണിയാണ് ഇറാന്‍ എന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ രക്തക്കൊതി ചെറുതായി കാണരുതെന്നും ട്രംപ് പറഞ്ഞു. സൗദിയില്‍ നടന്ന ആക്രമണവും അദ്ദേഹം സൂചിപ്പിച്ചു. ഇറാനെതിരെ ഉപരോധം ശക്തമാക്കുമെന്നും ട്രംപ് പറഞ്ഞു.

രാജ്യം പ്രതിസന്ധിയില്‍; മോദിയുടെ സഹായം വിദേശരാജ്യങ്ങള്‍ക്ക്!! 140 ലക്ഷം ഡോളര്‍ നല്‍കും

English summary
Narendra Modi to meet Iranian President Hassan Rouhani today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X