Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കയെ ഇളക്കി മറിച്ച് മോദി

ന്യൂയോര്‍ക്ക്: അമേരിക്കയെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാഡിസണ്‍ സ്‌ക്വയറില്‍ സ്വീകരണം. ഇരുപതിനായിരത്തോളം ഇന്ത്യക്കാരാണ് മോദിയെ സ്വീകരിക്കാന്‍ എത്തിയത്. മംഗള്‍യാനും വികസന പ്രതീക്ഷകളും പങ്കുവച്ച് മോദി നടത്തിയ പ്രസംഗത്തെ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം കരഘോഷത്തോടെ എതിരേറ്റു.

ഗാന്ധിജി എങ്ങനെയാണോ ഓരോ ഇന്ത്യക്കാരനേയും സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയാക്കിയത്, താന്‍ അതുപോലെ ജനങ്ങളെ വികസനത്തില്‍ പങ്കാളിയാക്കുമെന്ന് മോദി പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്നും ഇന്ത്യക്കാര്‍ക്ക് എവിടേയും തല കുനിക്കേണ്ടി വരില്ലെന്നും മോദി പറഞ്ഞു.

Narendra Modi US

ജനസംഖ്യയുടെ 65 ശതമാനത്തോളം യുവാക്കളാണെന്നതാണ് ഇന്ത്യയുടെ ശക്തി. അതുകൊണ്ട് നമുക്ക് തിരിഞ്ഞ് നോക്കേണ്ടി വരില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് നമ്മുടേത്. മറ്റ് രാജ്യങ്ങള്‍ പ്രതീക്ഷയോടെയാണ് ഇന്ത്യയിലേക്ക് നോക്കുന്നത്. ഈ ഘടകങ്ങളാണ് നമ്മുടെ പ്രതീക്ഷ- മോദി പറഞ്ഞു.

രാജ്യത്തിന്റെ പുരോഗതിയില്‍ പ്രവാസികള്‍ക്കുള്ള പങ്കിനെ കുറിച്ച് പറയാന്‍ അദ്ദേഹം മറന്നില്ല. ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രവാസികള്‍ക്ക് പങ്കാളികളാനുള്ള സൗകര്യം ഒരുക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ഇന്ത്യക്കാരാ. പ്രവാസികള്‍ക്ക് സ്ഥിരം വിസ അനുവദിക്കുമെന്നും അദേദഹം വ്യക്തമാക്കി.

മംഗള്‍യാന്റെ വിജയവും മോദിയുടെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. അഹമ്മദാബാദില്‍ ഒരു കിലോമീറ്റര്‍ ഓട്ടോയില്‍ സഞ്ചരിക്കാന്‍ 10 രൂപ വേണം. എന്നാല്‍ കിലോമീറ്ററിന് ഏഴ് രൂപ നിരക്കില്‍ മംഗള്‍യാന്‍ ചൊവ്വയിലെത്തിക്കാന്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞു. പ്രതിഭാശാലികളായ നമ്മുടെ ശാസ്ത്രിജ്ഞരുടെ കഠിനാധ്വാനത്തിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.

മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയക്കാഴ്ചകളാണ് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം ഒരുക്കിയിരുന്നത്. ഇന്ത്യന്‍ കലാരൂപങ്ങളും, നൃത്തനൃത്ത്യങ്ങളും, സംഗീതപരിപാടികളും അരങ്ങേറി. അമേരിക്കയിലെ പ്രമുഖരായ ഇന്ത്യന്‍ വംശജരെല്ലാം തന്നെ മോദിയുടെ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+