കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോക്കറ്റ് ആക്രമണത്തില്‍ നിന്ന് ഇന്ത്യന്‍ വിമാനം രക്ഷപ്പെട്ടു, ലക്ഷ്യം മാറ്റിസ്!!

180 യാത്രക്കാരുമായി ദില്ലിയിലേയ്ക്ക് യാത്ര തിരിക്കാനിരുന്ന സ്പൈസ് ജെറ്റ് എസ്ജി 22 വിമാനമാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്

Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിസ്താനിലെ കാബൂള്‍ വിമാനത്താവളത്തിലുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ നിന്ന് ഇന്ത്യന്‍ വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. 180 യാത്രക്കാരുമായി ദില്ലിയിലേയ്ക്ക് യാത്ര തിരിക്കാനിരുന്ന സ്പൈസ് ജെറ്റ് എസ്ജി 22 വിമാനമാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം താബിലാന്‍ ഭീകരരാണ് കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവാളത്തിലേയ്ക്ക് റോക്കറ്റുകള്‍ ഇടിച്ചു കയറ്റിയത്.

യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് അഫ്ഗാനിസ്താനിലെത്തിയതിന് പിന്നാലെ നടത്തിയ ആക്രമണം ജിം മാറ്റിസിനെ ലക്ഷ്യം വെച്ചായിരുന്നുവെന്ന് താലിബാന്‍ വ്യക്തമാക്കി. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയതിന് പിന്നാലെയാണ് ഭീകരര്‍ ലക്ഷ്യം വെളിപ്പെടുത്തിയത്. ആക്രമണത്തില്‍ അ‍ഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

spicejet

ആക്രമണമുണ്ടായതോടെ വിമാനത്തിലെ യാത്രക്കാരെയും ജീവനക്കാരെയും ടെര്‍മിനലിനുള്ളിലേയ്ക്ക് മാറ്റുകയായിരുന്നു. വിമാനത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. നിരവധി ചെറു റോക്കറ്റുകള്‍ ഉപയോഗിച്ചായിരുന്നു താലിബാന്‍റെ ആക്രമണം. ആറ് റോക്കറ്റുകളാണ് വിമാനത്താവളത്തിനുള്ളിലും സമീപപ്രദേശങ്ങളിലുമായി പതിച്ചത്. താലിബാന് പുറമേ ഭീകരസംഘടന ഐസിസും ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. ഇന്ത്യ സന്ദര്‍ശിച്ച ശേഷമാ​ണ് മാറ്റിസ് അഫ്ഗാനിസ്താനിലെത്തുന്നത്.

English summary
Nearly 180 passengers and crew on board a Delhi-bound SpiceJet plane from Kabul had a narrow escape yesterday when the Taliban launched a rocket attack on the Hamid Karzai International Airport in the Afghan capital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X