കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പെയ്സ് സ്യൂട്ട് ഇല്ല, ആദ്യ വനിത സ്പെയ്സ് വാക്ക് ദൗത്യം ഉപേക്ഷിച്ച് നാസ.. ദൗത്യം പിന്നീടെന്ന്

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: ആദ്യ വനിത സ്‌പെയ്‌സ് വാക്ക് ദൗത്യം ഉപേക്ഷിച്ച് നാസ. ചരിത്രത്തില്‍ ഇടം നേടേണ്ടയിരുന്ന വനിതയുടെ സ്‌പെയ്‌സ് വാക്കില്‍ നിന്ന് നാസ പിന്മാറി. മാര്‍ച്ച് 29ന് നടത്തേണ്ടിയിരുന്ന ദൗത്യത്തില്‍ നിന്നാണ് പിന്മാറിയത്. വനിതകള്‍ക്കാവശ്യമായ സ്‌പേസ് സ്യൂട്ട് അഥവാ ബഹിരാകാശ വസ്ത്രം ഇല്ലാത്തതിനാലാണ് പിന്മാറ്റമെന്ന് പറയുന്നു. നാസയുടെ ബഹിരാകാശ ഗവേഷകരായ ക്രിസ്റ്റിന കോച്ച് ആന്‍ മക്ക്‌ലെയിന്‍ എന്നിവരായിരുന്നു ബഹിരാകാശ നടത്തത്തിനായി തയ്യാറെടുത്തുകൊണ്ടിരുന്നത്. എന്നാല്‍ മീഡിയം സൈസിലുള്ള സ്‌പെയിസ് സ്യൂട്ടില്ലാത്തതിനാല്‍ ദൗത്യം ഉപേക്ഷിച്ചിരിക്കയാണ് നാസ.

<strong><br>മോദി ഭരണത്തില്‍ ബീഫ് കയറ്റുമതി വര്‍ധിച്ചു; സര്‍ക്കാര്‍ റിപ്പോര്‍ട്ട്, ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കിടെ</strong>
മോദി ഭരണത്തില്‍ ബീഫ് കയറ്റുമതി വര്‍ധിച്ചു; സര്‍ക്കാര്‍ റിപ്പോര്‍ട്ട്, ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കിടെ

വനിത ബഹിരാകാശ ഗവേഷകരായ ഇരുവരും ഒരുമിച്ചാണ് ബഹിരാകാശ നടത്തത്തിനൊരുങ്ങിയത്. എന്നാല്‍ ഒരു സ്‌പെയ്‌സ് സ്യൂട്ട് മാത്രമാണ് ലഭ്യമായ അളവില്‍ ലഭിച്ചിരുന്നത്. ഇതോടെ സ്‌പെയ്‌സ് സ്യൂട്ടില്ലാത്തതിനാല്‍ ആണ് പിന്മാറ്റം. മാര്‍ച്ച് 29നകം ഒരു മീഡിയം സൈസ് സ്‌പെയ്‌സ് സ്യൂട്ട് തയ്യാറായാല്‍ മാത്രമേ ക്രിസ്റ്റിന കോച്ചിന് ഇത് ധരിക്കാന്‍ സാധിക്കൂ എന്നും മീഡിയം സൈസ് സ്‌പെയ്‌സ് സ്യൂട്ട് വനിതകള്‍ക്ക് മികച്ച ഫിറ്റ്വസ് നല്‍കുന്നതാണെന്നും നാസ പറയുന്നു.

nasa-1553577641

എന്നാല്‍ ദൗത്യം നടക്കുമെന്നും ക്രിസ്റ്റിന കോച്ച് പുരുഷ ബഹിരാകാശ ഗവേഷകനൊത്ത് സ്‌പെയ്‌സ് വാക്ക് നടത്തുമെന്നും നാസ വ്യക്തമാക്കി. വനിതകള്‍ മാത്രം നടത്തുന്ന സ്‌പെയ്‌സ് വാക്കാണ് റദ്ദാക്കിയതെന്നും നാസ വ്യക്തമാക്കി. വനിതകള്‍ മാത്രം നടത്തുന്ന ബഹിരാകാശ നടത്തം പിന്നീട് നടത്തുമെന്നും നാസ പറയുന്നു. സമാനമായി മക്ക്‌ലെയിന്‍ കനേഡിയന്‍ സ്‌പെയ്‌സ് ഏജന്‍സി ശാസ്ത്രഞ്ജനായ ഡേവിഡ് സെയ്്ന്റ് ജാക്വെയിസിനൊത്ത് മൂനാം സ്‌പെയ്‌സ് വാക്ക് നടത്തുമെന്നും നാസ പ്രസ്താവനയില്‍ പറയുന്നു.

മാര്‍ച്ച് 29ന് നടത്തുന്ന സ്‌പെയ്‌സ് വാക്ക് ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്റ്റേഷന്‍ അസംബ്ലിയുടെ 215മാത്തെ സ്‌പെയ്‌സ് വാക്കാണ്. ഇതോടൊപ്പം മക്ലെയിന്‍ സ്‌പെയ്‌സ് വാക്ക് നടത്തുന്ന പതിമൂനാമത്തെ വനിതയും കോച്ച് പതിനാലാം സ്ഥാനത്തും എത്തും. ബഹിരാകാശ ഗവേഷകര്‍ ബഹിരാകാശ പേടകത്തിന് പുറത്തിറങ്ങുന്നതിനെയാണ് സ്‌പെയ്‌സ് വാക്ക് എന്ന് പറയുന്നത്. എക്‌സ്ട്രാ വെഹിക്കുലര്‍ ആക്റ്റിവിറ്റി എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. വിവിധ കാരണങ്ങളാല്‍ ബഹിരാകാശ ഗവേഷകര്‍ സ്‌പെയ്‌സ് വാക്ക് നടത്താറുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
NASA cancelled its historic women space walk mission due to lack of medium sized space suit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X