കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറ്റൊരു 'സൂപ്പര്‍ ഭൂമി' ... അവിടെ ജീവന്‍? ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി നാസ; 31 പ്രകാശവര്‍ഷം അകലെ

Google Oneindia Malayalam News

വാഷിങ്ടണ്‍: ഭൂമിയില്‍ അല്ലാതെ ഈ പ്രപഞ്ചത്തില്‍ വേറെ എവിടേയെങ്കിലും ജീവനുണ്ടോ എന്ന അന്വേഷണത്തിന് ഏറെ പഴക്കമുണ്ട്. അന്യഗ്രഹങ്ങളെ കുറിച്ച് എന്നും മനുഷ്യന് വലിയ കൗതുകമാണ്. അന്യഗ്രഹ ജീവികളെ കുറിച്ചും.

ബഹിരാകാശത്ത് നിന്ന് കണ്ട മക്കയിലെ വെളിച്ചം.. സുനിത വില്യംസ് ഇസ്ലാം മതം സ്വീകരിച്ചെന്ന് പ്രചാരണം!ബഹിരാകാശത്ത് നിന്ന് കണ്ട മക്കയിലെ വെളിച്ചം.. സുനിത വില്യംസ് ഇസ്ലാം മതം സ്വീകരിച്ചെന്ന് പ്രചാരണം!

ഭൂമിയില്‍ ജീവനുണ്ടെങ്കില്‍ അതുപോലെ ജീവന്‍ ഉളള ഗ്രഹങ്ങള്‍ വേറേയും ഉണ്ടാകും എന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്യഗ്രഹ ജീവികളെ കുറിച്ചുള്ള പഠനത്തിന് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ അതിലും ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഭൂമിയ്ക്ക് സമാനമായി ജീവന്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒരു ഗ്രഹം കണ്ടെത്തിയിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. 31 പ്രകാശ വര്‍ഷം അകലെയാണ് ഈ ഗ്രഹം ഉള്ളത്.

Earth

ജിജെ 357ഡി എന്നാണ് ഈ ഗ്രഹത്തിന് നല്‍കിയ പേര്. ഹൈഡ്ര നക്ഷത്രസമൂഹത്തിലെ ഒരു വെള്ളക്കുള്ളന്‍ നക്ഷത്ര ആണ് ഈ ഗ്രഹം പ്രദക്ഷിണം ചെയ്യുന്നത്. ഭൂമിയേക്കാള്‍ ആറിരട്ടി വലിപ്പവും ഉണ്ട് ഈ ഗ്രഹത്തിന്. ഭൂമിയുടെ അന്തരീക്ഷത്തേക്കാള്‍ കട്ടി കൂടിയതാണ് ഈ ഗ്രഹത്തിന്റെ അന്തരീക്ഷം.

ജീവന്‍ ഉണ്ടാകാന്‍ സാധ്യതയുള്ള, ഇത്രയും അടുത്തുള്ള ഒരു ഗ്രഹത്തെ കണ്ടെത്തുന്നത് ഇത് ആദ്യമായിട്ടാണ്. അടുത്ത് എന്ന് കേള്‍ക്കുമ്പോള്‍ അത്ര അടുത്താണെന്നൊന്നും കരുതണ്ട്. സെക്കന്റില്‍ മൂന്ന് ലക്ഷം കിലോമീറ്റര്‍ ആണ് പ്രകാശത്തിന്റെ വേഗം. അങ്ങനെയുള്ള പ്രകാശം 31 വര്‍ഷം സഞ്ചരിച്ചാല്‍ ആണ് ഭൂമിയില്‍ നിന്ന് ഈ പറഞ്ഞ ഗ്രഹത്തിലേക്ക് എത്തുക!

നാസയുടെ ട്രാന്‍സിസ്റ്റിങ് എക്‌സോപ്ലാനെറ്റ് സര്‍വ്വേ സാറ്റലൈറ്റ് എന്ന കൃത്രിമോപഗ്രഹം ആണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്. സൗരയൂഥത്തിന് പുറത്തുള്ള 20 ല്‍പരം ഗ്രഹങ്ങളെ കണ്ടെത്തിയത് ഈ ഉപഗ്രഹം ആണ്.

English summary
NASA discovers a potentially habitable planet named GJ 357 D
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X