കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹിരാകാശത്ത് ചീരകൃഷി!!! വിളവെടുത്തു, തിന്നുകയും ചെയ്തു... വീഡിയോ

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ബഹിരാകാശം എന്നും മനുഷ്യര്‍ക്ക് കൂടുതല്‍ സ്വപ്‌നങ്ങള്‍ കാണാനുള്ള ഒരു വകയാണ്. അന്യഗ്രഹ ജീവികളെ കുറിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ സ്റ്റീഫന്‍ ഹോക്കിങിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിയ്ക്കുന്നത്.

ഭൂമിയ്ക്കപ്പുറം വാസയോഗ്യമായ ഗ്രഹങ്ങളുണ്ടോ എന്നും ശാസ്ത്ര ലോകം അന്വേഷിച്ചുകൊണ്ടിരിയ്ക്കുകയാണ്. അതിനിടയിലാണ് അല്‍പം രസകരവും എന്നാല്‍ ഏറെ പ്രതീക്ഷ നല്‍കുന്നതും ആയ ഒരു വാര്‍ത്ത വരുന്നത്.

Space Farming

ശൂന്യാകാശത്ത് സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ നടത്തിയ ഒരു കൃഷിയുടേയും അതിന്റെ വിളവെടുപ്പിന്റേയും ആണ് വാര്‍ത്ത. ആറ് ബഹിരാകാശ യാത്രികരാണ് കൃഷി ചെയ്ത് വിളവെടുത്ത് അത് തന്നെ ഭക്ഷിച്ച് ചരിത്രം സൃഷ്ടിച്ചിരിയ്ക്കുന്നത്.

ചീര വിഭാഗത്തില്‍ പെടുന്ന ചെടിയാണ് ബഹിരാകാശ കേന്ദ്രത്തില്‍ കൃഷി ചെയ്തത്. കൃഷി എന്ന് പറയുമ്പോള്‍ മണ്ണില്‍ ചെയ്യുന്ന കൃഷി മാത്രമല്ലല്ലോ... പ്രത്യേക ലാബ് അന്തരീക്ഷത്തില്‍ ഗ്രീന്‍ ഹൗസ് ഇഫക്ട് സൃഷ്ടിച്ചായിരുന്നു കൃഷി. സംഭവം വിജയമായി. അവര്‍ ചീര കഴിയ്ക്കുകയും ചെയ്തു.

ബഹിരാകാശത്ത് ഇത്തരത്തില്‍ 'കൃഷി' നടത്തുന്നത് ആദ്യമായിട്ടൊന്നും അല്ല. ദശാബ്ദങ്ങളായി നാസ ഈ പരിപാടി തുടങ്ങിയിട്ട്. എന്നാല്‍ അങ്ങനെ കൃഷി ചെയ്യുന്ന പച്ചക്കറി ബഹിരാകാശ യാത്രികള്‍ കഴിയ്ക്കുന്നത് ആദ്യമായിട്ടാണ്. സാധാരണ ഭൂമിയിലേയ്ക്ക് അയച്ചുകൊടുക്കുകയാണ് പതിവ്.

English summary
The six astronauts currently living on the International Space Station (ISS) have become the first people to eat food grown in space. The fresh red romaine lettuce that accompanied the crew’s usual freeze-dried fare, however, is far from the first crop grown on a space station.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X