കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യുയു4 ഭൂമിയിലേക്ക്..... ഇനി വെറും മണിക്കൂറുകള്‍ മാത്രം, കണ്ടെത്തിയത് 48 മണിക്കൂറിനുള്ളില്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: നാസയുടെ ഛിന്നഗ്രഹ നിരീക്ഷണം ശക്തിപ്പെടുന്നില്ലെന്ന സൂചന. മറ്റൊരു ഛിന്നഗ്രഹം കൂടി ഭൂമിയിലേക്ക് എത്തുകയാണ്. അതേസമയം ഇതിന്റെ അപകടാവസ്ഥയല്ല, മറിച്ച് ഇത് അവസാന നിമിഷമാണ് ശാസ്ത്രലോകത്തിന് കണ്ടെത്താന്‍ സാധിച്ചതെന്നാണ് ആശങ്കപ്പെടുത്തുന്നത്. നാസ വിവിധ ബഹിരാകാശ പദ്ധതികള്‍ ഛിന്നഗ്രഹം പഠിക്കാനായി അയച്ചിട്ടുണ്ടെങ്കിലും അപകടത്തെ ഒഴിവാക്കാനാവുമെന്ന് ഇതുവരെ ഉറപ്പിച്ച് പറഞ്ഞിട്ടില്ല.

അതേസമയം കഴിഞ്ഞ ദിവസം നാസയിലെയും സ്‌പേസ് ഏജന്‍സിയിലെയും ശാസ്ത്രജ്ഞര്‍ ഭൂമിയെ ഉറപ്പായും ഛിന്നഗ്രഹം ഇടിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു. ഇത് ലോകത്തിന് വലിയ ഞെട്ടല്‍ ഉണ്ടാക്കിയിരിക്കുകയാണ്. ദിനോസറുകളെ ഇല്ലാതാക്കിയ തരത്തിലുള്ള ഛിന്നഗ്രഹം ഭൂമിയെ ഇടിക്കുമെന്നും, മനുഷ്യ വംശം തീര്‍ത്തും ഇല്ലാതാവുമെന്നുമാണ് ഇവര്‍ പറഞ്ഞത്. റഷ്യയില്‍ ഛിന്നഗ്രഹത്തിന്റെ ചെറിയൊരു ഭാഗം പതിച്ചതാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

മണിക്കൂറുകള്‍ മാത്രം

മണിക്കൂറുകള്‍ മാത്രം

അതിവേഗത്തിലെത്തുന്ന ഛിന്നഗ്രഹത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ശാസ്ത്രലോകത്ത് നിന്ന് വരുന്നത്. ഇന്ന് അര്‍ധ രാത്രിയോടെ ഇത് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് എത്തുമെന്നാണ് നാസ പറയുന്നത്. ക്യുയു4 എന്നാണ് ഈ കൂറ്റന്‍ ഛിന്നഗ്രഹത്തിന്റെ പേര്. മണിക്കൂറില്‍ 18700 മീറ്റര്‍ വേഗത്തിലാണ് ക്യുയു കുതിക്കുന്നത്. അതുകൊണ്ട് ദിശാ മാറ്റം സാധ്യമല്ലെന്നാണ് സൂചന. എന്നാല്‍ ആശങ്കപ്പെടേണ്ടതുണ്ടോ എന്ന കാര്യം നാസ വ്യക്തമാക്കിയിട്ടില്ല.

ഭയപ്പെടാന്‍ കാരണങ്ങള്‍

ഭയപ്പെടാന്‍ കാരണങ്ങള്‍

നാസയ്ക്ക് വെറും 48 മണിക്കൂറുകള്‍ക്ക് മുമ്പാണ് ഈ ഛിന്നഗ്രഹത്തെ കുറിച്ച് അറിയാന്‍ കഴിഞ്ഞത്. അതുകൊണ്ട് തന്നെ ദിശാ സഞ്ചാരം മനസ്സിലായാലും ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഭൂമിയുമായി ഏറ്റവും അടുത്തെത്താന്‍ സാധ്യതയുള്ള ഛിന്നഗ്രഹമാണിത്. രാത്രി 11.47ഓടെ വിദേശ രാജ്യങ്ങളില്‍ ഇത് ഭൂമിക്ക് അടുത്തെത്തും. വളരെ ജാഗ്രതയോടെയാണ് ഇരിക്കുന്നതെന്ന് നാസ സൂചിപ്പിച്ചു.

നാസയ്ക്ക് ആശങ്ക

നാസയ്ക്ക് ആശങ്ക

നാസയ്ക്ക് ക്യുയുവിനെ കുറിച്ച് പഠിക്കാന്‍ അധികം സമയം ലഭിച്ചിട്ടില്ല. അപ്പോളോ 1862 ഛിന്നഗ്രഹത്തിന് സമാനമാണ് ക്യുയു എന്നാണ് കണ്ടെത്തല്‍. ഭൂമിക്ക് അപകടകരമായ നാശം ഉണ്ടാക്കാന്‍ സാധിക്കുന്ന എന്‍ഇഒകളുടെ പട്ടികയിലാണ് നാസ ക്യുയുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപകടകരമായ വിധത്തില്‍ ഇത് ഭൂമിക്ക് സമീപം എത്തുമെന്നും നാസയുടെ മുന്നറിയിപ്പില്‍ പറയുന്നു. ഇതിന്റെ വേഗം ആശങ്കപ്പെടുത്തുന്നതായത് കൊണ്ട് ഒന്നും പറയാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

210 അടിയുള്ള ഭീമാകാരന്‍

210 അടിയുള്ള ഭീമാകാരന്‍

നാസയുടെ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറി അപകട സാധ്യതയെ കുറിച്ച് വിവരിച്ചിട്ടുണ്ട്. 95 അടി മുതല്‍ 210 അടി വരെ നീളം ഛിന്നഗ്രഹത്തിനുണ്ടാവുമെന്ന് ജെപിഎല്‍ രേഖകള്‍ പറയുന്നു. ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ തീര്‍ച്ചയായും മനുഷ്യവംശം മുഴുവന്‍ ഇല്ലാതാവുന്ന സ്‌ഫോടനം ഉണ്ടാവുകയോ, അതല്ലെങ്കില്‍ വലിയ നാശനഷ്ടം ഉഫണ്ടാവുകയോ ചെയ്യും. ബോയിംഗ് 747 വിമാനത്തേക്കാള്‍ വീതി ഇതിനുണ്ടാവും. ലണ്ടനിലെ ഡബിള്‍ ഡെക്കര്‍ ബസ്സിനേക്കാള്‍ മൂന്ന് മടങ്ങ് വലിപ്പമാണ് നാസ ഇതിന് പ്രതീക്ഷിക്കുന്നത്.

ഭയത്തിന് കാരണം

ഭയത്തിന് കാരണം

റഷ്യയിലെ ചെലിബാനിസ്‌കില്‍ ഇടിച്ചിറങ്ങിയ ഛിന്നഗ്രഹം കാരണം ആയിരം പേര്‍ക്ക് പരിക്കേറ്റിയിരുന്നു. ക്യുയുവിനേക്കാള്‍ വളരെ ചെറുതാണ് ഇത്. അപ്പോള്‍ ക്യുയുവിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും. അതേസമയം ബഹിരാകാശത്ത് ദൂരം ഭൂമിയുടെ അളവ് അപേക്ഷിച്ചല്ലെന്ന് നാസ പറയുന്നു. പക്ഷേ ദിശാ മാറ്റത്തെ കുറിച്ചോ ബഹിരാകാശ സ്‌ഫോടനത്തെ കുറിച്ചോ നാസ കൂടുതല്‍ സജീവമായി ചിന്തിക്കേണ്ട സമയമാണിതെന്ന് ശാസ്ത്രജ്ഞന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നിറം മാറുന്ന ഛിന്നഗ്രഹം

നിറം മാറുന്ന ഛിന്നഗ്രഹം

ബഹിരാകാശ ശാസ്ത്രജ്ഞര്‍ നേരത്തെ കണ്ടെത്തിയ 6478 എന്ന ഛിന്നഗ്രഹത്തില്‍ നിന്ന് അപൂര്‍വമായ കാര്യങ്ങള്‍ ശാസ്ത്രജ്ഞര്‍ ഇതിനിടയില്‍ മനസ്സിലാക്കി. ഇതിന്റെ നിറം മാറുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ചുവപ്പില്‍ നിന്ന് ഇത് നീലയായിട്ടാണ് ഇത് മാറിയത്. ഇത് ആദ്യമായിട്ടാണ് ഇത്തരമൊരു കണ്ടെത്തല്‍ നടക്കുന്നത്. ശരീരത്തില്‍ പറ്റിപിടിച്ചിരുന്ന ചുവപ്പ് നിറത്തിലുള്ള പൊടികള്‍ ഇത് ബഹിരാകാശത്ത് പുറംതള്ളുന്നതായി ശാസ്ത്രജ്ഞര്‍ പറയുന്നു. വാല്‍നക്ഷത്രങ്ങളും ഛിന്നഗ്രഹങ്ങളും തമ്മില്‍ പ്രവര്‍ത്തനത്തില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.

<strong>ദില്ലിക്ക് പറന്ന് കമല്‍നാഥ്, സോണിയയുമായി തിരക്കിട്ട ചര്‍ച്ച, സിന്ധ്യ ക്യാമ്പിന്റെ ഭീഷണി ഇങ്ങനെ</strong>ദില്ലിക്ക് പറന്ന് കമല്‍നാഥ്, സോണിയയുമായി തിരക്കിട്ട ചര്‍ച്ച, സിന്ധ്യ ക്യാമ്പിന്റെ ഭീഷണി ഇങ്ങനെ

English summary
nasa found asteroid threat tonight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X