ഭൂമിയ്ക്ക് ചൊവ്വയുടെ ഗതി വരുമോ...? സൗരവാതം അന്തരീക്ഷത്തെ കൊല്ലും, ലോകാവസാനം വരും?
വാഷിങ്ടണ്‍: ഭൂമിയോട് ഏറ്റവും അടുത്ത് കിടക്കുന്ന ഗ്രഹമാണ് ചൊവ്വ. മനുഷ്യന്‍ ഇനി കാല് കുത്താനും താമസിയ്ക്കാനും ഒക്കെ ആഗ്രഹിയ്ക്കുന്ന ഗ്രഹം.ചൊവ്വയില്‍ ഒരുകാലത്ത് സമുദ്രങ്ങളുണ്ടായിരുന്നു എന്നാണ് ശാസ്ത്ര ലോകം കണ്ടെത്തിയിരിയ്ക്കുന്നത്. ജലസമൃദ്ധമായിരുന്ന ചൊവ്വ എങ്ങനെയാണ് ഇപ്പോള്‍ ഒരു ചുവന്ന ഗ്രഹമായി മാറിയത്? എന്താണ് ചൊവ്വയില്‍ സംഭവിച്ചത്?
ഒരിയ്ക്കല്‍ ചൊവ്വയ്ക്ക് സംഭവിച്ചത്, നാളെ ഭൂമിയ്ക്കും സംഭവിയ്ക്കാന്‍ ഇടയുണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍. അതി ശക്തമായ സൗരവാതമാണ് ചൊവ്വയുടെ അന്തരീക്ഷത്തേയും ചൊവ്വയിലെ സമുദ്രത്തേയും ഇല്ലാതാക്കിയതെന്നാണ് നാസ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരിയ്ക്കുന്നത്. ഇത് നാളെ ഭൂമിയേയും ബാധിച്ചേയ്ക്കുമെന്നാണ് നാസ നല്‍കുന്ന മുന്നറിയിപ്പ്.

ചൊവ്വയിലെ സമുദ്രങ്ങള്‍
ഭൂമിയെ പോലെ, ഒരു പക്ഷേ ഭൂമിയിലുള്ളതിനേക്കാള്‍ ഏറെ സമുദ്ര സാന്നിധ്യം ചൊവ്വയില്‍ ഉണ്ടായിരുന്നു എന്നാണ് കണ്ടെത്തല്‍. എന്നാല്‍ പിന്നീടെങ്ങനെയാണ് അത് ഇല്ലാതായത്.

സൗരവാതം അല്ലെങ്കില്‍ സൂര്യക്കാറ്റ്
സൂര്യനില്‍ നിന്ന് പുറപ്പെടുന്ന അതി ശക്തമായ കാറ്റ് ആണ് സൗരവാതം (സോളാര്‍ വിന്‍ഡ്) എന്നറിയപ്പെടുന്നത്. ഇത് സൗരയൂഥത്തില്‍ പല മാറ്റങ്ങള്‍ക്കും വഴിവയ്ക്കാറുണ്ട്.

ചൊവ്വയെ 'കൊന്നത്'
തുടര്‍ച്ചയായ സൗരവാതങ്ങളാണ് ചൊവ്വയിലെ അന്തരീക്ഷം ഇല്ലാതാക്കിയതെന്നാണ് നാസയുടെ കണ്ടെത്തല്‍. തത്ഫലമായാണ് സമുദ്രങ്ങള്‍ ഇല്ലാതായതെന്നും നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.

മാവെന്‍
നാസയുടെ ചൊവ്വ പര്യവേഷണ ദൗത്യമായ മാവെനില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

ഭൂമിയ്ക്കും പണി കിട്ടുമോ?
ഭൂമിയും അതിശക്തമായ സൗരവാതത്തെ നേരിടേണ്ടിവരുമെന്നാണ് നാസ നല്‍കുന്ന മുന്നറിയിപ്പ്. ഇത് ഒരു പക്ഷേ ജീവന്റെ അവസാനത്തിന് വഴിവച്ചേയ്ക്കുമെന്ന് പോലും ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ ഭയക്കുന്നുണ്ട്.

കാന്തിക മണ്ഡലം
ഭൂമിയ്ക്ക് അതി ശക്തമായ കാന്തിക മണ്ഡലം ഉള്ളതിനാലാണ് സൗരവാതം കാര്യമായി ബാധിയ്ക്കാത്തത്. എന്നാല്‍ കാന്തിക മണ്ഡലത്തിന് സംഭവിയ്ക്കുന്ന ശോഷണങ്ങള്‍ ഭൂമിയേയും ഭയപ്പാടിലാണ് നിര്‍ത്തുന്നത്.

ധ്രുവമാറ്റം
ദക്ഷിണ ധ്രുവവും ഉത്തര ധ്രുവവും നമുക്കറിയാം. ഇത് രണ്ടും പരസ്പരം മാറിയാല്‍ എങ്ങനെയിരിയ്ക്കും? അത്തരമൊരു ധ്രുവമാറ്റത്തിന് ഭൂമി വേദിയാകും എന്നാണ് നാസയുടെ കണ്ടെത്തല്‍.

200 വര്‍ഷം
ഈ ധ്രുവ മാറ്റത്തിന് ഏതാണ്ട് 200 വര്‍ഷം സമയമെടുക്കും എന്നാണ് കണക്കാക്കുന്നത്. ഈ കാലയളവില്‍ ഭൂമിയില്‍ കാന്തിക മണ്ഡലം ഉണ്ടാകില്ലത്രെ. അപ്പോള്‍ എന്ത് സംഭവിയ്ക്കും?

കാന്തിക മണ്ഡലം ഇല്ലാതായാല്‍
കാന്തിക മണ്ഡലം ഇല്ലാതായാല്‍ സൗരവാതം ഭൂമിയുടെ അന്തരീക്ഷത്തെ ഇല്ലാതാക്കാന്‍ തുടങ്ങും. മാത്രമല്ല മറ്റ് പല പ്രശ്‌നങ്ങളും അത് ഭൂമിയില്‍ ഉണ്ടാക്കും

ലോകം അവസാനിയ്ക്കുമോ?
200 വര്‍ഷം കാന്തിക മണ്ഡലം ഇല്ലാതിരുന്നാലും ഭൂമിയുടെ അന്തരീക്ഷം സൗരവാതത്താല്‍ പൂര്‍ണമായും നശിച്ചുപോകില്ലെന്നാണ് നാസ പറയുന്നത്. എന്നാല്‍ ആളുകളില്‍ ത്വക് കാന്‍സറിനുള്ള സാധ്യതകള്‍ വര്‍ദ്ധിയ്ക്കും. ഇലക്ട്രോണിക് ആശയ വിനിമയ സംവിധായനങ്ങള്‍ മുഴുവന്‍ ചിലപ്പോള്‍ നശിപ്പിയ്ക്കപ്പെട്ടേയ്ക്കും.

മുമ്പുണ്ടായിട്ടുണ്ടോ?
ധ്രുവമാറ്റം മുമ്പൊരിയ്ക്കല്‍ ഭൂമിയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്. ഏതാണ് 780,000 വര്‍ഷങ്ങള്‍ക്ക് മുമ്പാണത്രെ അത്. നിയാണ്ടര്‍ താല്‍ മനുഷ്യര്‍ക്ക് വംശനാശം സംഭവിച്ചത് ഈ സമയത്താണെന്നും പറയപ്പെടുന്നു.












Click it and Unblock the Notifications