• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോടിക്കണക്കിന് രൂപ ശമ്പളം... ജോലി കേട്ടാല്‍ ഞെട്ടും; നാസ മുന്നോട്ട് വയ്ക്കുന്നത് സുപ്രധാനമായ സംഗതി

  • By രശ്മി നരേന്ദ്രൻ

ലണ്ടന്‍: ഭൂമി ഏത് നിമിഷവും അന്യഗ്രഹ ജീവികളാല്‍ ആക്രമിക്കപ്പെടാം എന്നാണ് വിഖ്യാത ശാസ്ത്രജ്ഞന്‍ ആയ സ്റ്റീഫന്‍ ഹോക്കിന്‍സ് പറയുന്നത്. അതിന് അദ്ദേഹത്തിന് ന്യായങ്ങളും ഉണ്ട്. എന്നാല്‍ അത്തരം ഒരു ഭയം ലോകത്തിലെ തന്നെ ഏറ്റവും വലിയ ബഹിരാകാശ ഏജന്‍സിയായ നാസയ്ക്കും ഉണ്ട് എന്ന് കരുതേണ്ടി വരും.

ഭൂമിയെ അന്യഗ്രഹ വസ്തുക്കളില്‍ നിന്ന് സംരക്ഷിക്കാന്‍ വേണ്ടി ജോലിക്കെടുക്കാന്‍ പോവുകയാണ് നാസ എന്നതാണ് ന റിപ്പോര്‍ട്ട്. വന്‍ ശമ്പളം ആണ് ഇതിന് ഓഫര്‍ ചെയ്യുന്നത്.

ഭൂമിയെ അന്യഗ്രഹ മാലിന്യങ്ങളില്‍ നിന്ന് രക്ഷിക്കുക മാത്രമായിരിക്കില്ല ഇയാളുടെ പണി. മറ്റ് ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും എല്ലാം മനുഷ്യര്‍ വൃത്തികേടാക്കുന്നത് തടയുകയും വേണം.

പ്ലാനെറ്ററി പ്രൊട്ടക്ഷന്‍ ഓഫീസര്‍

പ്ലാനെറ്ററി പ്രൊട്ടക്ഷന്‍ ഓഫീസര്‍

പ്ലാനെറ്ററി പ്രൊട്ടക്ഷന്‍ ഓഫീസറെ ആണത്രെ നാസ നിയോഗിക്കാന്‍ പോകുന്നത്. അതായത് ഗ്രഹങ്ങളെ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥന്‍

അന്യഗ്രഹ മാലിന്യങ്ങള്‍

അന്യഗ്രഹ മാലിന്യങ്ങള്‍

അന്യഗ്രഹ ജീവികള്‍ ഭൂമിയെ ആക്രമിച്ചേക്കാം എന്ന സംശയം എല്ലാ കാലത്തും ഉണ്ട്. എന്നാല്‍ ഇവിടെ പറയുന്നത് അന്യഗ്രഹ മാലിന്യങ്ങളെ കുറിച്ചാണ്. ബഹിരാകാശ പര്യവേഷണത്തിന് ശേഷം തിരിച്ചെത്തുന്ന പേടകങ്ങള്‍ വഴി അവിടെ നിന്നുള്ള മാലിന്യങ്ങള്‍ ഭൂമിയിലും എത്താമല്ലോ.

ഭൂമിയെ മാത്രം നോക്കിയാല്‍ പോര

ഭൂമിയെ മാത്രം നോക്കിയാല്‍ പോര

പ്ലാനെറ്ററി പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ ഭൂമിയെ മാത്രം സംരക്ഷിച്ചാല്‍ മതിയാകില്ല. മറ്റ് ഗ്രഹങ്ങളില്‍ മനുഷ്യര്‍ നടത്തുന്ന ഇടപെടലുകളും അവര്‍ക്ക് നിയന്ത്രിക്കേണ്ടി വരും.

നാസയുടെ പോളിസി

നാസയുടെ പോളിസി

ബഹിരാകാശ പര്യവേഷണങ്ങളുടെ കാര്യത്തില്‍ നാസയ്ക്ക് കൃത്യമായ നയങ്ങളുണ്ട്. ഓര്‍ഗാനിക് വസ്തുക്കളോ ജൈവ വസ്തുക്കളോ കൊണ്ട് ബഹിരാകാശമോ മറ്റ് ഗ്രഹങ്ങളോ മലിനമാക്കാന്‍ പാടില്ല എന്നതാണ് അതില്‍ പ്രധാനം. പ്ലാനെറ്ററി പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരുടെ പ്രധാന ജോലികളില്‍ ഒന്ന് ഇക്കാര്യം ഉറപ്പ് വരുത്തുകയാണ്.

മൂന്ന് വര്‍ഷത്തേക്ക്

മൂന്ന് വര്‍ഷത്തേക്ക്

മൂന്ന് വര്‍ഷത്തേക്കാണ് ഈ പോസ്റ്റില്‍ നിയമനം നടത്തുന്നത്. ഒരുപക്ഷേ അത് അഞ്ച് വര്‍ഷമായി ദീര്‍ഘിപ്പിച്ചേക്കാം എന്നും നാസ വ്യക്തമാക്കുന്നുണ്ട്.

നിലവില്‍ ഒരാളുണ്ട്

നിലവില്‍ ഒരാളുണ്ട്

നിലവില്‍ നാസയില്‍ ഇങ്ങനെ ഒരാള്‍ ജോലി ചെയ്യുന്നുണ്ട്. കാതറിന്‍ കോണ്‍ലി എന്ന സ്ത്രീ 2014 മുതല്‍ നാസയില്‍ ഇതേ പോസ്റ്റില്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ ഇപ്പോള്‍ മറ്റൊരു വിഭാഗത്തിലേക്ക് മാറികയാണ്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയിലും ഇത്തരം ഒരു പോസ്റ്റ് ഉണ്ട് എന്നാണ് കാതറിന്‍ പറയുന്നത്.

അമേരിക്കക്കാര്‍ക്ക് മാത്രം

അമേരിക്കക്കാര്‍ക്ക് മാത്രം

ജോലിയുടെ വിശദാംശങ്ങളും സ്വഭാവവും എല്ലാം വിശദീകരിക്കുന്നുണ്ട്. പക്ഷേ അമേരിക്കക്കാര്‍ക്ക് മാത്രമേ ഈ ജോലിക്ക് അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ.

ആ ഭയം ശരിതന്നെയോ?

ആ ഭയം ശരിതന്നെയോ?

അന്യ ഗ്രഹ ജീവികള്‍ ഉണ്ട് എന്ന് പറയുന്നതല്ലാതെ അവയെ കണ്ടെത്തിയതായി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പലയിടത്തും പറക്കും തളികകള്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

മനുഷ്യരേക്കാള്‍ വികസിച്ചവര്‍

മനുഷ്യരേക്കാള്‍ വികസിച്ചവര്‍

അന്യഗ്രഹ ജീവികള്‍ ഉണ്ടെങ്കില്‍ അവ മനുഷ്യരേക്കാള്‍ വികാസം പ്രാപിച്ചവര്‍ ആയിരിക്കും എന്നാണ് സ്റ്റീവന്‍ ഹോക്കിന്‍സ് വിലയിരുത്തുന്നത്. അവ ഭൂമിയെ ആക്രമിച്ചേക്കാം എന്നും അദ്ദേഹം പലതവണ പറഞ്ഞിട്ടുണ്ട്.

English summary
Nasa is hiring someone who can defend Earth from alien contamination. The full-time role of "planetary protection officer" will involve ensuring that humans in space do not contaminate planets and moons, as well as ensuring that alien matter does not infect Earth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more