കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹിരാകാശത്ത് വെച്ച് കുറ്റകൃത്യം... ചരിത്രത്തില്‍ ആദ്യം, കേസില്‍പ്പെട്ടത് സ്വവര്‍ഗ ദമ്പതികള്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ബഹിരാകാശത്ത് കുറ്റകൃത്യങ്ങള്‍ നടക്കുമോ, ഇനി നടന്നാല്‍ എന്തായിരിക്കും ശിക്ഷ, ഏത് രാജ്യത്തെ നിയമം ആയിരിക്കും ബാധകമാകുക. ഇതൊന്നും ഇനി ആലോചിച്ച് ബുദ്ധിമുട്ടേണ്ടതില്ല. ബഹിരാകാശത്തെ ആദ്യ കുറ്റകൃത്യത്തിന് കേസെടുത്തിരിക്കുകയാണ് നാസ. അമേരിക്കയില്‍ പെണ്‍പ്രതിഭയെന്ന് പേരെടുത്ത ആന്‍ മക്ലെയ്‌നാണ് ഇത്തരമൊരു കേസില്‍ കുടുങ്ങിയിരിക്കുന്നത്. ഇവര്‍ക്കെതിരെ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. മുന്‍ ഇന്റലിജന്‍സ് ഓഫീസര്‍ സമ്മര്‍ വോര്‍ഡനുമായുള്ള സ്വവര്‍ഗ വിവാഹത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ മക്ലെയ്ന്‍, ഈ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ കാരണമാണ് ഇപ്പോള്‍ ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നത്.

1

മക്ലെയ്ന്‍ ആള്‍മാറാട്ടം നടത്തിയെന്നും, സ്വന്തം പങ്കാളിയുടെ സ്വകാര്യ ബാങ്ക് അക്കൗണ്ട് ബഹിരാകാശ നിലയില്‍ ഇരുന്നു കൊണ്ട് തന്നെ ഉപയോഗിച്ചുവെന്ന കേസിലാണ് അന്വേഷണം. ബഹിരാകാശ യാത്രയുടെ ഭാഗമായി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് അനുവാദമില്ലാതെ ഇവര്‍ പണം പിന്‍വലിച്ചു എന്നാണ് പരാതി. മക്ലെയ്‌ന്റെ ആറുമാസത്തെ ബഹിരാകാശ മിഷനിടയിലാണ് ഈ തട്ടിപ്പ് നടന്നത്. ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്റെ ഭാഗമായിട്ടുള്ള ബഹിരാകാശ യാത്രയായിരുന്നു ഇത്. ആന്‍ മക്ലെയ്‌ന്റെ ഭാര്യ സമ്മര്‍ വോര്‍ഡന്‍ ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ വോര്‍ഡന്റെ, ബാങ്ക് അക്കൗണ്ടില്‍ സമ്മതമില്ലാതെ മക്ലെയ്ന്‍ ഇടപെട്ടു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. വോര്‍ഡന്റെ കുടുംബവും ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആരോപണം തെറ്റാണെന്നും, ഇരുവര്‍ക്കും അവകാശമുള്ള ബാങ്ക് അക്കൗണ്ടിലാണ് ഇടപാടുകള്‍ നടത്തിയതെന്നും മക്ലെയ്‌ന്റെ അഭിഭാഷകന്‍ പറഞ്ഞു. ഈ സമയവും ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും, ഇപ്പോള്‍ അകന്ന് കഴിയുകയാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

മക്ലെയ്ന്‍ ജൂണില്‍ ബഹിരാകാശ സഞ്ചാരം കഴിഞ്ഞ് ഭൂമിയില്‍ തിരിച്ചെത്തിയിരുന്നു. ആന്‍ മക്ലെയിന്‍ 2014ലാണ് സമ്മര്‍ വോര്‍ഡനെ സ്വവര്‍ഗ വിവാഹം ചെയ്തത്. വിവാഹത്തിന് മുമ്പ് തന്നെ കൃത്രിമ ഗര്‍ഭധാരണത്തിലൂടെ സമ്മര്‍ വോര്‍ഡന്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. 2018ലാണ് സമ്മര്‍ വോര്‍ഡന്‍ വിവാഹമോചനത്തിന് അപേക്ഷിച്ചത്. കുഞ്ഞിനെ പരിചരിക്കാന്‍ പങ്കാളിക്ക് താല്‍പര്യമില്ലെന്നായിരുന്നു പരാതി. ബഹിരാകാശത്ത് സഞ്ചരിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട രണ്ട് വനിതകളിലൊന്നായിരുന്നു ഇവര്‍. ഈ നേട്ടം അവരെ ലോക പ്രശസ്തയാക്കിയിരുന്നു. നാസയുടെ ഇന്‍സ്‌പെക്ടര്‍ ജനറലാണ് ഈ കേസ് അന്വേഷിക്കുന്നത്.

ദില്ലിയില്‍ 3 നേതാക്കള്‍ ബിജെപിയിലേക്ക്... അണിയറ നീക്കങ്ങളുമായി മനോജ് തിവാരിദില്ലിയില്‍ 3 നേതാക്കള്‍ ബിജെപിയിലേക്ക്... അണിയറ നീക്കങ്ങളുമായി മനോജ് തിവാരി

English summary
nasa investigating first crime committed in space
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X