കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ചൊവ്വയില്‍ പേരെടുക്കാം

Google Oneindia Malayalam News

ഭൂമിയില്‍ ജീവിച്ച് പേരെടുക്കാന്‍ പറ്റുമെന്നുളള വിശ്വാസം നഷ്ടപ്പെട്ടെങ്കില്‍ ഇനി ചൊവ്വയില്‍ പേരെടുക്കാന്‍ തയ്യാറായിക്കോളൂ... ബഹിരാകാശത്തെ ദൂരങ്ങള്‍ താണ്ടി ചൊവ്വയില്‍ പേരെടുക്കാന്‍ യു.എസ്. ബഹിരാകാശ ഏജന്‍സിയായ നാസ നിങ്ങളെ ക്ഷണിച്ചിരിക്കുകയാണ്.

നാസ ഡിസംബര്‍ നാലിന് വിക്ഷേപിക്കുന്ന മൈക്രോചിപ്പില്‍ സ്വന്തം പേര് ആലേഖനം ചെയ്യാന്‍ അവസരം ഒരുങ്ങുന്നു. ഒക്ടോബര്‍ 31 വരെ നാസയ്ക്ക് പേരുകള്‍ നല്‍കാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യാനായി നാസയുടെ സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. ഇതിനുശേഷം അടിസ്ഥാന വിവരങ്ങള്‍ നല്‍കാം. തുടര്‍ന്ന് ഒരു ഡിജിറ്റല്‍ ബോര്‍ഡിങ് പാസ് നിങ്ങള്‍ക്ക് ലഭിക്കും.

nasa

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നായി 2,80,429 ആളുകളാണ്‌ ഇതിനകം പേരുകള്‍ നല്‍കിയിരിക്കുന്നത്. അമേരിക്കയില്‍ നിന്നാണ് ഏറ്റവുമധികം ആളുകള്‍ പേര് നല്‍കിയിരിക്കുന്നത്.അതായത് 1,13,121 പേര്‍. ഇന്ത്യയില്‍ നിന്ന് 21,729 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യു.കെ., ഫിലിപ്പീന്‍സ്, കാനഡ എന്നീ രാജ്യങ്ങളാണ് തൊട്ടുപിറകിലുളളത്.

English summary
NASA is giving people a chance to shoot their names up into space on the first Orion mission. which is scheduled to launch on December 4th. At present 2,80,429 people have submitted their names to fly into space.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X