കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചത്തോ അതോ ജീവിച്ചിരിപ്പുണ്ടോ? ചൊവ്വയുടെ കഥയറിയാന്‍ പോയ ഓപ്പര്‍ച്യുനിറ്റിയുടെ അവസ്ഥ എന്ത്?

Google Oneindia Malayalam News

വാഷിങ്ടണ്‍: ചൊവ്വാ ദോഷം മൂലം കല്യാണം മുടങ്ങിയ ഒരുപാട് യുവാക്കളുണ്ട് കേരളത്തില്‍. ഇന്ത്യ ചൊവ്വയിലേക്ക് മംഗള്‍യാന്‍ അയച്ചിട്ടും അതിനൊന്നും ഒരു മാറ്റവും ഇല്ല. എന്നാല്‍ ഇപ്പോള്‍ പറയുന്നത് കല്യാണം മുടക്കുന്ന ചൊവ്വാ ദോഷത്തെ കുറിച്ചല്ല, മറ്റൊരു 'ചൊവ്വാദോഷത്തെ' കുറിച്ചാണ്.

ചൊവ്വയെ കുറിച്ച് പഠിക്കാന്‍ നാസ അയച്ച ഓപ്പര്‍ച്യുനിറ്റി മാര്‍സ് റോവറിനെ കുറിച്ചാണ് പറയാന്‍ പോകുന്നത്. ഓപ്പര്‍ച്യുനിറ്റി ഇനി തിരിച്ചുവരുമോ ആതോ ചൊവ്വയുടെ അഗാധതയില്‍ വീണുടയുമോ എന്നാണ് അറിയേണ്ടത്.

2004 ജനുവരിയില്‍ ആയിരുന്നു നാസയുടെ ഓപ്പര്‍ച്യുനിറ്റി ചൊവ്വയില്‍ എത്തിയത്. ഇതോടൊപ്പം സ്പിരിറ്റ് എന്നപേരില്‍ മറ്റൊരു പേടകവും ഉണ്ടായിരുന്നു. സ്പിരിറ്റ് ചൊവ്വയെ സ്പര്‍ശിച്ചത് മറ്റൊരു ഭാഗത്തായിരുന്നു. സോളാര്‍ ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേടകങ്ങളും കൃത്യമായ വിവരങ്ങള്‍ ഭൂമിയിയിലേക്ക് അയച്ചുകൊണ്ടിരുന്നു.

Opportunity

എന്നാല്‍ 2011 ല്‍ സ്പിരിറ്റ് പ്രവര്‍ത്തനരഹിതമായി. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, 2011 ല്‍ മാത്രമാണ് സ്പിരിറ്റ് പ്രവര്‍ത്തന രഹിതമായ വിവരം നാസ പുറത്ത് വിട്ടത്. പക്ഷേ, അപ്പോഴും ഓപ്പര്‍ച്യുനിറ്റി ചൊവ്വയില്‍ നിന്നുള്ള വിവരങ്ങള്‍ കൃത്യമായി എത്തിച്ചുകൊണ്ടേയിരിക്കുകയായിരുന്നു.

പക്ഷേ, കുറച്ച് നാളായി ഓപ്പര്‍ച്യുനിറ്റിയില്‍ നിന്ന് ഒരു വിവരവും ലഭിക്കുന്നില്ല എന്നതാണ് ശാസ്ത്രജ്ഞരെ വിഷമിത്തിലാക്കുന്നത്. 2018 ജൂണ്‍ 10 മുതല്‍ ഓപ്ര്#ച്യുനിറ്റി നിശബ്ദമാണ്. ചൊവ്വയുടെ ഉപരിതലത്തില്‍ രൂപം കൊണ്ട് ശക്തമായ ഒരു പൊടിക്കാറ്റാണ് ഇതിന് കാരണം. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പര്‍ച്യുനിറ്റിയ്ക്ക് സൂര്യപ്രകാശം കണ്ടുകിട്ടാന്‍ പോലും പറ്റാത്ത സാഹചര്യമാണ് ഇപ്പോള്‍ ചൊവ്വയിലെ ആ മേഖലയില്‍ ഉള്ളത്.

ഓപ്പര്‍ച്യുനിറ്റി ഇപ്പോള്‍ ഉള്ള, ഏതാണ്ട് 22 കിലോമീറ്റര്‍ പ്രദേശം ഇപ്പോഴും പൊടിക്കാറ്റിന്റെ സ്വാധീനത്തിലാണ്. കഴിഞ്ഞ നവംബര്‍ വരെ പൊടിക്കാറ്റ് ശക്തമായി തുടരുകയായിരുന്നു. ആ പൊടിക്കാറ്റിനെ മറികടക്കാന്‍ ഓപ്പര്‍ച്യുനിറ്റിയ്ക്ക് കഴിഞ്ഞാല്‍, അത് വീണ്ടും ഭൂമിയിലേക്ക് വിവരങ്ങള്‍ അറിയിക്കാന്‍ തുടങ്ങും. അല്ലാത്ത പക്ഷം, ഓപ്പര്‍ച്യുനിറ്റിയ്ക്ക് അകാലചരമം സംഭവിക്കും. എന്തായാലും ഓപ്പര്‍ച്യുനിറ്റിയെ കുറിച്ചുള്ള അന്തിമ വിവരം മണിക്കൂറുകള്‍ക്കുള്ളില്‍ നാസ പുറത്ത് വിടും എന്നാണ് സൂചന.

English summary
NASA Is Making One Last Attempt to Call Opportunity Rover on Mars.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X