ഭൂമിയെ പോലെ ഏഴ് ഗ്രഹങ്ങളുമായി മറ്റൊരു സൗരയൂഥം- നാസയുടെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍
വാഷിങ്ടണ്‍: സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ സംബന്ധിച്ച് നാസയുടെ നിര്‍ണായ കണ്ടെത്തല്‍. സൗരയൂഥത്തിന് സമാനമായ മറ്റൊരു പ്രതിഭാസം ആണ് നാസ കണ്ടെത്തിയിരിക്കുന്നത്. അതില്‍ ഭൂമിയെ പോലുള്ള ഏഴ് ഗ്രഹങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

എക്‌സോപ്ലാനറ്റ്‌സ് (സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങള്‍) സംബന്ധിച്ച് നാസയടെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ക്കായി കാത്തിരിക്കുകയായിരുന്നു ശാസ്ത്ര ലോകം. മാനവരാശിയ്ക്ക് തന്നെ ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഈ കണ്ടെത്തല്‍.
ഭൂമിയ്ക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ എന്ന അന്വേഷണങ്ങള്‍ക്കും ഈ കണ്ടെത്തല്‍ ശക്തിപകരും. കണ്ടെത്തിയ ഗ്രഹങ്ങളില്‍ ദ്രവരൂപത്തിലുള്ള ജലസാന്നിധ്യത്തിന് സാധ്യതയുണ്ട് എന്നതാണ് ഏറെ നിര്‍ണായകം.












Click it and Unblock the Notifications