കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുകുന്നു, കൊല്‍ക്കത്തയും മുംബൈയും കടലില്‍ മുങ്ങുമെന്ന് നാസ

  • By Sruthi K M
Google Oneindia Malayalam News

സന്തോഷകരമായ വാര്‍ത്തകള്‍ നല്‍കുന്ന നാസ ഇത്തവണ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായാണ് എത്തിയിരിക്കുന്നത്. അന്റാര്‍ട്ടിക്കയിലും ഗ്രീന്‍ലാന്റിലുമൊക്കെ മഞ്ഞുരുകുന്നതിന്റെ ശക്തി കൂടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഈ നില തുടര്‍ന്നാല്‍ മുംബൈയും കൊല്‍ക്കത്തയും ഉള്‍പ്പെടെ ലോകത്തിലെ പ്രധാന തീരദേശ നഗരങ്ങളെല്ലാം കടല്‍ വിഴുങ്ങും എന്നാണ് നാസ നല്‍കുന്ന മുന്നറിയിപ്പ്.

നൂറോ, ഇരുന്നൂറോ വര്‍ഷത്തിനകം തീരദേശങ്ങളെല്ലാം വെള്ളത്തിനടിയിലാകും എന്നാണ് പറയുന്നത്. മഞ്ഞുരുകുന്നതിന്റെ വേഗത കൂടിക്കൊണ്ടിരുന്നാല്‍ ഒരു മീറ്റര്‍ വരെ കടല്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ജലനിരപ്പ് ഉയരുന്നത് ഓസ്‌ട്രേലിയന്‍ നഗരത്തിനായിരിക്കും കൂടുതല്‍ ബാധിക്കുക.

earth

അന്റാര്‍ട്ടിക്കയും ഗ്രീന്‍ലാന്റും ലോകത്തിനു തന്നെ ഭീഷണിയായിരിക്കുകയാണ്. ഗ്രീന്‍ലാന്റിലെ 1.7 ദശലക്ഷം മീറ്റര്‍ ചുറ്റളവും 1.6 കിലോമീറ്റര്‍ ആഴവുമുള്ള പ്രദേശം ഉരുകുന്നതോടെ ആറു മീറ്ററോളം കടല്‍ ജലനിരപ്പ് ഉയരുമെന്നാണ് നാസ പറയുന്നത്.

അതോടെ ലോകം അവസാനിക്കുന്ന സ്ഥിതിയിലേക്ക് പോകുമെന്നാണ് നാസ വ്യക്തമാക്കിയത്. അന്റാര്‍ട്ടിക്കയില്‍ ഓരോ വര്‍ഷവും 118 ജിഗാ ടണ്‍ മഞ്ഞുരുകുന്നുണ്ട്. ഗ്രീന്‍ലാന്റില്‍ പത്തുവര്‍ഷത്തിനിടെ 303 ജിഗാ ടണ്‍ മഞ്ഞാണ് ഉരുകിയിരിക്കുന്നത്. ഈ പ്രശ്‌നം ഗൗരവമേറിയതാണെന്നാണ് നാസയുടെ മുന്നറിയിപ്പ്.

English summary
NASA Makes An Unsettling Revelation, Mumbai, Kolkata And More Coastal Cities May Drown In Next 100 Years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X