കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാസയുടെ കുഞ്ഞന്‍ സാറ്റലൈറ്റ് മാര്‍കോ അപ്രത്യക്ഷമായി, ചൊവ്വയെ കടന്നുപോകവെ അപ്രത്യക്ഷമാകല്‍ സ്ഥിരീകരിച്ച് നാസ

  • By Desk
Google Oneindia Malayalam News

യുഎസ്: അമേരിക്കന്‍ ബഹിരാകാശ പര്യവേഷണ കേന്ദ്രമായ നാസയുടെ ഇത്തരികുഞ്ഞന്‍ സാറ്റലൈറ്റുകളായ വാല്‍ ഇയും ഈവും അപ്രത്യക്ഷമായെന്ന് റിപ്പോര്‍ട്ട്. മാര്‍കോ എന്നറിയപ്പെടുന്ന സ്യൂട്ട്കേസ് വലുപ്പമുള്ള സാറ്റലൈറ്റുകള്‍ ബപിരാകാശത്തിന്റെ ഉള്ളറകളിലേക്കെത്തി പര്യവേഷണം നടത്താന്‍ പ്രാപ്തി ഉള്ളവയാണ്. ചൊവ്വയുടെ അടുത്തെത്തവെയാണ് ഇവയുമായുള്ള ബന്ധം നാസയ്ക്ക നഷ്ടമായത്.

<strong>വയനാട്ടിലെ ആദ്യത്തെ കുടുംബശ്രീ ബസാര്‍ പ്രവര്‍ത്തനം തുടങ്ങി; ഉല്പന്നങ്ങള്‍ക്ക് സുസ്ഥിര വിപണി ഉറപ്പാക്കുമെന്ന് മന്ത്രി ചന്ദ്രശേഖരന്‍</strong>വയനാട്ടിലെ ആദ്യത്തെ കുടുംബശ്രീ ബസാര്‍ പ്രവര്‍ത്തനം തുടങ്ങി; ഉല്പന്നങ്ങള്‍ക്ക് സുസ്ഥിര വിപണി ഉറപ്പാക്കുമെന്ന് മന്ത്രി ചന്ദ്രശേഖരന്‍

നാസയുടെ ഇന്‍സൈറ്റിനെ വീക്ഷിക്കാന്‍ ദൗത്യമുള്ള ലോകത്തിലെ ഏറ്റവും ചെറിയ സാറ്റലൈറ്റുകള്‍ 2018 മെയ് അഞ്ചിനാണ് നാസ ഇന്‍സൈറ്റിനൊപ്പം കുഞ്ഞന്‍ സാറ്റലൈറ്റുകളെയും വിക്ഷേപിച്ചത്. ബഹിരാകാശത്തിന്റെ ഉള്ളിലേക്ക് എത്തിയെന്ന് കരുതുന്ന ഇവയുമായുള്ള ബന്ധം നാസയക്ക് നഷ്ടപ്പെട്ടിരിക്കയാണ്. എന്നാല്‍ ഇവയെ ഇനി പുനരുജ്ജീവിപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും മാര്‍കോ വിജയകരമായിരുന്നു എന്ന് ശാസ്ത്രജ്ഞര് പറയുന്നു.

NASA

ട്വിറ്ററിലൂടെ നാസ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മാര്‍സ് ക്യൂബ് വണ്‍ എന്നതിന്റെ ചുരുക്കെഴുത്താണ് മാര്‍കോ. ക്യൂബ്‌സാറ്റിനെ കൊണ്ടുള്ള ആദ്യത്തെ ഇന്റര്‍പ്ലാനറ്ററി ദൗത്യമാണ് മാര്‍കോ. ഇതില്‍ വാല്‍ ഇ ചൊവ്വയുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും ഇവ് രേഡിയോ സയന്‍സിലും ആയിരുന്നു. ഡിസംബറിന് ശേഷം മാര്‍കോയില്‍ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. ചൊവ്വയില്‍ നിന്നും വാല്‍ ഇ 1.6 മില്ല്യണ്‍ കിലോമീറ്റര്‍ അകലെയാണ് ഇവ് 3.2 മില്ല്യണ്‍ കിലോമീറ്റര്‍ അകലെയും.

വാല്‍ ഇയുടെ ദിശ മാറ്റാന്‍ ഉപയോഗിക്കുന്ന റോക്കറ്റില്‍ വന്ന പിഴവുകൊണ്ടോ സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ കഴിയാതെ വന്നതുകൊണ്ടോ ആകാം ഇത് സംഭവിക്കുന്നതെന്ന് കരുതുന്നു. സൂര്‌നില്‍ കേന്ദ്രികരിച്ച് ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള ക്യൂബ്‌സാറ്റിന്റെ ബ്രൈറ്റ്‌നസ് സെന്ററിന് വന്ന പിഴവോ ആകാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്നതിനാല്‍ ഫെബ്രുവരിയില്‍ അകലെ പോകുന്നതാകാമെന്നും കരുതുന്നുണ്ട്. എന്നാല്‍ ഇവയുമായുള്ള ബന്ധം നഷ്ടപ്പെട്ടതോടെ പുതിയ ക്യൂബ്‌സെറ്റിനെ ഇന്‍സൈറ്റ് ദൗത്യത്തിന് വിക്ഷേപിക്കും. സ്‌മോള്‍സാറ്റ് വിഭാഗത്തില്‍പെടുന്നവയാണ് ക്യൂബ്‌സാറ്റുകള്‍. ബഹിരാകാശ പര്യവേഷണ രംഗത്ത് ഏറെ സാധ്യതകളുള്ളവയാണിവ.

English summary
NASA mini satellite collectively known as marCo disappeared while passing mars
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X