കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറങ്ങാന്‍ തയ്യാറാണോ?മാസ ശന്പളം 3ലക്ഷം രൂപ

  • By Meera Balan
Google Oneindia Malayalam News

Nasa, Flag
ലണ്ടന്‍: ഒരു ജോലിയും ചെയ്യാതെ മാസം വലിയൊരു തുക ശന്പളമായി ലഭിയ്ക്കണമെന്ന് വല്ലപ്പോഴുമെങ്കിലും സ്വപ്‌നം കാണാത്തവര്‍ കുറവല്ല. അമേരിയ്ക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ ഇതാ നിങ്ങളുടെ സ്വപ്‌നത്തിലെ ജോലി യാഥാര്‍ത്ഥ്യമാക്കുന്നു. നാസയുടെ ഏറ്റവും പുതിയെ പരീക്ഷണത്തില്‍ പങ്കെടുക്കുന്നതിന് ആളുകളെ ആവശ്യമുണ്ട്. ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവരുടെ ജോലി എന്താണെന്നോ ഒരു കട്ടിലില്‍ 70 ദിവസം വെറുതേ കിടക്കുക. ഈ ജോലിയ്ക്ക് ഒരുമാസം കിട്ടുന്ന ശമ്പളം എത്രയാണോന്നോ ഏകദേശം 3,06,828 ലക്ഷം രൂപ.നാസയുടെ ഹ്യൂസ്റ്റണിലെ ആസ്ഥാനത്ത് വച്ചാണ് പരീക്ഷണങ്ങള്‍ നടക്കുന്നത്.

മൈക്രോ ഗ്രാവിറ്റിയെപ്പറ്റി പഠനം നടത്തുന്നതിന് വേണ്ടിയാണ് നാസ വോളണ്ടിയര്‍മാരെ അന്വേഷിയ്ക്കുന്നത്. 70 ദിവസത്തെ പ്രോജക്ടാണിത്. അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ 24 മണിയ്ക്കൂറും കിടക്കയില്‍ കിടക്കണം. ഇങ്ങനെ തുടര്‍ച്ചയായി എഴുപത് ദിവസം. മൂന്ന് ലക്ഷം രൂപയാണ് ഒരു വോളണ്ടിയര്‍ക്ക് നല്‍കുന്നത്.

വെറുതേ കിടന്നാല്‍ ബോറടിയ്ക്കില്ലേ എന്ന് കരുതണ്ട. കമ്പ്യൂട്ടര്‍ ഗെയിം, ഇന്റര്‍നെറ്റ്, ടെലിവിഷന്‍ എന്നീ സൗകര്യങ്ങളെല്ലാം നിങ്ങളുടെ ബോറടി മാറ്റാന്‍ ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ് ഭൂഗുരുത്വാകര്‍ഷണ ബലത്തില്‍ ദീര്‍ഘനേരമുളള ഒരാളുടെ കിടപ്പ് അയാളുടെ എല്ലുകളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിയ്ക്കുമെന്ന് കണ്ടെത്താന്‍ പരീക്ഷണത്തിലൂടെ ശ്രമിയ്ക്കുന്നു. എന്തായാലും ഉററക്കത്തിന് ശമ്പളം വാങ്ങാന്‍ ആഗ്രഹിയ്ക്കുന്ന ഒട്ടേറെ വിരുതന്‍മാര്‍ നാസയുടെ ദൗത്യത്തില്‍ പങ്കെടുക്കാനുള്ള സന്നദ്ധത അറിയിച്ചെന്നാണ് സൂചന.

English summary
Staying in bed does sound like a dream job and Nasa is just offering that. The American space agency is currently recruiting a number of willing volunteers to spend 70 days doing very little at its Houston headquarters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X