കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൊവ്വയില്‍ നിന്ന് സാമ്പിളുകള്‍ ഭൂമിയിലെത്തിക്കും, ജീവന്റെ സാന്നിധ്യം അറിയാന്‍ നാസയുടെ വമ്പന്‍ നീക്കം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: നാസയില്‍ നിന്ന് സാമ്പിളുകള്‍ ഭൂമിയിലെത്തിക്കാന്‍ നാസ. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു നീക്കത്തിന് നാസയുടെ ശ്രമം. നിര്‍ണായക പഠനങ്ങള്‍ക്ക് ഇത് സഹായകരമാകുമെന്ന വിലയിരുത്തലിലാണ് നാസ. ചൊവ്വയിലെ പ്രാചീനമായ പാറക്കഷ്ണങ്ങളിലെ സാമ്പിളുകളാണ് ശാസ്ത്രീയ പഠനങ്ങള്‍ക്കായി ഭൂമിയിലെത്തിക്കുക. ഇക്കാര്യം നവംബര്‍ പത്തിന് പുറത്തിറക്കിയ റിവ്യൂ റിപ്പോര്‍ട്ടില്‍ നാസ ഭരണസമിതി വിശദമാക്കിയിട്ടുണ്ട്. ചൊവ്വാ പര്യവേഷണത്തില്‍ വലിയ പുരോഗതി നേടുകയും, സാങ്കേതിക മുന്നേറ്റം ഉണ്ടാക്കുകയും ചെയ്യുന്ന കാര്യമാണിതെന്ന് നാസ പറഞ്ഞു.

1

യൂറോപ്പ്യന്‍ സ്‌പേസ് ഏജന്‍സിയുമായി ചേര്‍ന്നാണ് നാസ ഈ വലിയ പദ്ധതി പൂര്‍ത്തീകരിക്കുക. എംഎസ്ആര്‍ ഇന്‍ഡിപെന്‍ഡെന്റ് റിവ്യൂ ബോര്‍ഡ് നാസയുടെ ചൊവ്വയില്‍ നിന്ന് സാമ്പിള്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള നാസയുടെ പ്രവര്‍ത്തനങ്ങളെയും പ്ലാനിംഗുകളെയും ഐആര്‍ബി പരിശോധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നാസയ്ക്ക് ഈ പദ്ധതിയുമായി മുന്നോട്ട് പോകാനാവുമെന്ന വിലയിരുത്തലില്‍ ഐആര്‍ബി എത്തിയത്. റോബോട്ടുകളെ ഉപയോഗിച്ചുള്ള പര്യവേഷണമാണ് ചൊവ്വയില്‍ നാസ നടത്തുക.

നാസയുടെ മാര്‍സ് 2020 പെര്‍സീവറന്‍സ് റോവര്‍ നേരത്തെ ലോഞ്ച് ചെയ്തതാണ്. ഇത് ഉപയോഗിച്ചാവും സാമ്പിളുകള്‍ സേഖരിക്കുക. ചൊവ്വയിലെ പാറകഷ്ണങ്ങളില്‍ നിന്നും മണ്ണില്‍ നിന്നുമാണ് സാമ്പിളെടുക്കുന്നത്. ട്യൂബുകളില്‍ ഈ സാമ്പിളുകള്‍ നിറയ്ക്കും. അതിനാണ് റോവറിന്റെ സഹായം. സാമ്പിള്‍ ക്യാച്ചിംഗ് എന്നാണ് ഏറ്റവും വൃത്തിയുള്ള ഉപകരണങ്ങളാണ് സാമ്പിള്‍ ശേഖരണത്തിന് ഉപയോഗിക്കുന്നതെന്ന് നാസ പറയുന്നു. അതേസമയം യൂറോപ്പ്യന്‍ സ്‌പേസ് ഏജന്‍സിയുടെ റോവറിനെയും സാമ്പിളുകള്‍ ശേഖരിക്കാന് സഹായിക്കും. ഇതിന് ശേഷം ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് ഈ സാമ്പിളുകളുമായി തിരിക്കും.

ഇതിന് ശേഷം ഭൂമിയിലേക്ക് മടങ്ങാനുള്ള ഓര്‍ബിറ്ററില്‍ ഇത് ഭൂമിയിലെത്തിക്കും. അത് ഇഎസ്എയാണ് ഒരുക്കുന്നത്. ഈ സാമ്പിളുകള്‍ സുരക്ഷയേറിയ കണ്ടെയിന്‍മെന്റ് ക്യാപ്‌സൂളിലാണ് ഇത് ശേഖരിച്ച് വെക്കുന്നത്. ജീവന്റെ സാന്നിധ്യം എപ്പോഴെങ്കിലും ചൊവ്വയില്‍ ഉണ്ടായിരുന്നോ എന്ന് കണ്ടെത്താന്‍ ഈ സാമ്പിളുകള്‍ കൊണ്ട് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്. ചൊവ്വയുടെ ജൈവിക മണ്ഡലത്തെ കുറിച്ചും ഇതിലൂടെ അറിയാം. ചൊവ്വയിലേക്ക് മനുഷ്യനെ അയക്കുന്നതിനും ഇത് സഹായകരമാകുമെന്നാണ് നാസയുടെ വിലയിരുത്തല്‍. എന്നാല്‍ ഇതിന് ഇനിയും വര്‍ഷങ്ങള്‍ എടുക്കും.

English summary
nasa planning to bring samples from mars to earth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X