കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡൂംസ്‌ഡേ ഛിന്നഗ്രഹം ഭൂമിയിലേക്ക്, കൂട്ടിയിടിച്ചാല്‍ തരിപ്പണമാകും, എലോണ്‍ മസ്‌ക് പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: നാസയുടെ ബഹിരാകാശ പര്യവേഷണത്തില്‍ ഭൂമി വലിയൊരു അപകടത്തെ നേരിടുന്നുണ്ടെന്ന് കണ്ടെത്തല്‍. ഛിന്നഗ്രഹമായ ബെന്നു ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് എത്തുന്നുവെന്നാണ് കണ്ടെത്തല്‍. അതേസമയം ഇത് ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ വലിയ സകല ജീവജാലങ്ങളും നാമാവശേഷമാകുമെന്നാണ് റിപ്പോര്‍ട്ട്. നാസയ്ക്ക് ഇത് നേരിടാനുള്ള സാങ്കേതിക വിദ്യ ഇല്ലാത്തതും ലോകത്തെ ആശങ്കപ്പെടുത്തുന്നു.

പ്രമുഖരെല്ലാം ബഹിരാകാശ സാങ്കേതിക വിദ്യയുടെ അപര്യാപ്തതയില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഈ ഛിന്നഗ്രഹം ഭൂമിയെ കടന്നുപോകുമെന്നാണ് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം അപകടസാധ്യത വളരെ കൂടുതലാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഒരുപക്ഷേ ഭൂമിയുടെ അവസാനം വരെ സംഭവിച്ചേക്കാമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ഗോഡ് ഓഫ് കെയോസ്

ഗോഡ് ഓഫ് കെയോസ്

നാസ ഈ ഛിന്ന ഗ്രഹത്തിന് ഗോഡ് ഓഫ് കെയോസ് എന്നാണ് പേരിട്ടിരിക്കുന്നത്. ഭൂമിയെ അടക്കം തരിപ്പണമാക്കാന്‍ കരുത്തുള്ളതാണ് ഈ ഛിന്നഗ്രഹം. ഇതിന്റെ ചിത്രങ്ങള്‍ നാസ അയച്ച പേടകത്തിലൂടെ ലഭിച്ചിട്ടുണ്ട്. ഭൂമിയുടെ അന്തരീക്ഷത്തിന്റെ 19000 മൈല്‍ ചുറ്റളവിലൂടെയാണ് ഈ ഛിന്ന ഗ്രഹം കടന്നുപോകുക. ഭൂമിയുടെ ഭ്രമണപഥത്തിലൂടെ കടന്നുപോകുന്ന ഏറ്റവും വലിയ ഛിന്നഗ്രഹങ്ങളിലൊന്നാണിത്.

കൂട്ടി മുട്ടിയാല്‍ സംഭവിക്കുന്നത്

കൂട്ടി മുട്ടിയാല്‍ സംഭവിക്കുന്നത്

ഭൂമിയുമായി ഈ ഗ്രഹം കൂട്ടിയിടിച്ചാല്‍ ജീവജാലങ്ങള്‍ എല്ലാം ഒറ്റയടിക്ക് ഇല്ലാതാവും. ഇതിന്റെ ഭ്രമണ പദം കരുത്തേറിയതാണ്. ഒരുപക്ഷേ ഭൂമി തന്നെ ഇല്ലാതാവും. അതുകൊണ്ടാണ് ഗോഡ് ഓഫ് കെയോസ് എന്ന പേര് നാസ ഇട്ടത്. ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളുടെ ആശയവിനിമയങ്ങളേക്കാള്‍ വേഗത്തിലാണ് ഈ ഛിന്ന ഗ്രഹം ഭൂമിയെ സമീപിച്ച് കൊണ്ടിരിക്കുന്നത്. അധിക ഉപഗ്രഹങ്ങളുടെ ഭൂമിയുടെ ഭ്രമണ പഥത്തില്‍ നിന്ന് 36000 കിലോ മീറ്റര്‍ അകെലയാണ്.

എന്തുകൊണ്ട് ഭയപ്പെടണം

എന്തുകൊണ്ട് ഭയപ്പെടണം

മണിക്കൂറില്‍ 25000 കിലോമീറ്റര്‍ വേഗത്തിലാണ് ഈ ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. അതാണ് അപകടസാധ്യത വര്‍ധിപ്പിക്കുന്നത്. ചെറിയൊരു കൂട്ടിയിടി പോലും വലിയ ദുരന്തങ്ങള്‍ ഉണ്ടാക്കും. ഇത്ര വേഗത്തില്‍ വരുമ്പോള്‍ കൂട്ടിയിടിക്കാനുള്ള സാധ്യതയും കൂടുതലാണ്. അതേസമയം നാസ ഈ ഛിന്നഗ്രഹത്തെ കുറിച്ച് കൂടുതല്‍ അറിയാനുള്ള ശ്രമത്തിലാണ്. ഇത്തരം അപകടങ്ങള്‍ ഭാവിയില്‍ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ശ്രമം. 2029ല്‍ ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തിലെത്തും.

വെട്ടിത്തിളങ്ങുന്ന ഛിന്നഗ്രഹം

വെട്ടിത്തിളങ്ങുന്ന ഛിന്നഗ്രഹം

ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥം മാറി കൂടുതല്‍ ഭൂമിയുമായി അടുക്കുമോ എന്നാണ് ശാസ്ത്രജ്ഞര്‍ ആശങ്കപ്പെടുത്തുന്നത്. ഇപ്പോള്‍ അതിന് സാധ്യത നിലനില്‍ക്കുന്നുണ്ട്. ഛിന്നഗ്രഹം നന്നായി തിളങ്ങുന്നതാണെന്നും, പത്ത് വര്‍ഷത്തിനുള്ളില്‍ ഇതിന് വേഗത വര്‍ധിക്കാമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചന്ദ്രന്റെ പ്രകാശ പൂരിതമായ മേഖല ഒരു മിനുട്ടിനുള്ളില്‍ ഛിന്നഗ്രഹം മറികടക്കും. അതേസമയം ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് നാസ അധികൃതര്‍ പറയുന്നു.

പഠിക്കാനുറച്ച് നാസ

പഠിക്കാനുറച്ച് നാസ

ഇത്തരമൊരു ഛിന്നഗ്രഹത്തെ കുറിച്ച് മുമ്പ് പഠിച്ചിട്ടില്ലെന്ന് നാസ പറയുന്നു. അതേസമയം ഛിന്നഗ്രഹത്തെ നമുക്ക് കണ്ണുകൊണ്ട് കാണാനാവുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. സ്‌പേസ് എക്‌സ് സ്ഥാപകന്‍ എലോണ്‍ മസ്‌ക് ഇത്തരമൊരു പ്രതിസന്ധിയെ നേരിടാന്‍ ബഹിരാകാശ സാങ്കേതിക വിദ്യ ഇല്ലാത്തതില്‍ ഥആശങ്കയുണ്ടെന്ന് പറഞ്ഞു. അതേസമയം ബെന്നു ഛിന്നഗ്രഹത്തിന്റെ പ്രതലം മണല്‍ കൊണ്ടല്ലെന്നും പാറ കൊണ്ടാണെന്നും നാസ പറയുന്നു. നാസയുടെ ബഹിരാകാശ വാഹനത്തിന് ഇതുവരെ ഗ്രഹത്തില്‍ ഇറങ്ങാന്‍ സാധിക്കാത്തതും ഈ കാരണം കൊണ്ടാണ്.

കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ സിദ്ധരാമയ്യയുടെ നീക്കം.... ഇടഞ്ഞ എംഎല്‍എമാര്‍ക്ക് ഓഫര്‍!!കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ സിദ്ധരാമയ്യയുടെ നീക്കം.... ഇടഞ്ഞ എംഎല്‍എമാര്‍ക്ക് ഓഫര്‍!!

English summary
nasa preparing for god of chaos asteroid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X