കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൊവ്വ കുലുക്കം? ചൊവ്വയിലെ പ്രകമ്പനത്തിന് തെളിവുകള്‍, ചരിത്രം കുറിച്ച് നാസ, എന്താണ് ചൊവ്വ കുലുക്കം!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ചരിത്രം കുറിച്ച് നാസയുടെ ഇന്‍സൈറ്റ് ലാന്‍ഡര്‍. ചൊവ്വാ ഗ്രഹത്തില്‍ അനുഭവപ്പെട്ട പ്രകമ്പനമാണ് ഇന്‍സൈറ്റ് ലാന്‍ഡര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. നേരത്തെയുള്ള വിശകലനങ്ങള്‍ സൂചിപ്പിക്കുന്നത് ചൊവ്വാ ഗ്രഹത്തിനുള്ളില്‍ നിന്നാണ് പ്രകമ്പനം രൂപപ്പെട്ടിട്ടുള്ളതെന്നാണ്. ഇത് കാറ്റ് പോലുള്ള പ്രതിഭാസങ്ങളെ പ്രതിരോധിക്കുന്നതിനാണെന്നും കരുതപ്പെടുന്നുണ്ട്. എന്നാല്‍ കൃത്യമായ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് സീസ്മോളജിസ്റ്റുകള്‍.

മകനെ മമ്മൂട്ടിയുടെ വീട്ടിലേക്ക് അയച്ച് നാണംകെട്ടു.. പിന്നാലെ റോഡിലെ കുഴിയിലും വീണ് കണ്ണന്താനം!മകനെ മമ്മൂട്ടിയുടെ വീട്ടിലേക്ക് അയച്ച് നാണംകെട്ടു.. പിന്നാലെ റോഡിലെ കുഴിയിലും വീണ് കണ്ണന്താനം!

ചൊവ്വയിലെ പ്രകമ്പനം!

ചൊവ്വയിലെ പ്രകമ്പനം!

ചൊവ്വാഗ്രഹത്തിലുണ്ടാകുന്ന പ്രകമ്പനങ്ങള്‍ ഭൂമികുലുക്കം പോലെ തന്നെയാണ്. ഇത് ഗ്രഹത്തിനകത്തെ വിവരങ്ങള്‍ വെളിപ്പെടുത്താനും കഴിയും. 2018 നവംബറില്‍ ചൊവ്വയിലെത്തിയ ഇന്‍സൈറ്റ് ചൊവ്വാ ഗ്രഹത്തിലെ ഉള്ളറകളെക്കുറിച്ച് പഠിക്കാന്‍ ഡിസൈന്‍ ചെയ്തിട്ടുള്ള ദൗത്യമാണ്. ചൊവ്വാ ഗ്രഹത്തിനത്തെ താപനില, ഗ്രഹത്തിന്റെ ചലനം, സീസ്മിക് തരംഗങ്ങളുടെ ചലനം എന്നിവയെക്കുറിച്ച് പഠിക്കുന്നതിനുള്ള ഉപകരണങ്ങളാണ് ഇന്‍സൈറ്റിലുള്ളത്. ഏറെക്കാലമായി സീസ്മിക് എക്സ്പിരിമെന്റ് ഫോര്‍ ഇന്റീരിയര്‍ സ്ട്രക്ചര്‍ ടീം കാത്തിരുന്ന പ്രകമ്പനമാണ് ഇന്‍സൈറ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. മാസങ്ങളാണ് ഇത്തരത്തിലുള്ള ഒരു സിഗ്നലിന് വേണ്ടി ഞങ്ങള്‍ കാത്തിരുന്നതെന്നാണ് സീസ്മിക് എക്സ്പിരിമെന്റ് ഫോര്‍ ഇന്റീരിയര്‍ സ്ട്രക്ചര്‍ ടീം തലവന്‍ ഫിലിപ്പ് ലോഗ്നോണ്‍ പ്രതികരിച്ചത്.

 ചരിത്രം കുറിച്ച് നാസ

ചരിത്രം കുറിച്ച് നാസ

ചൊവ്വാ ഗ്രഹത്തില്‍ സീസ്മിക് തരംഗങ്ങള്‍ സജീവമാണെന്നതിനുള്ള തെളിവുകള്‍ അവസാനം ലഭിച്ചതില്‍ ആകാംക്ഷാ ഭരിതരാണെന്നും ഫിലിപ്പ് പറയുന്നു. ഇന്‍സൈറ്റില്‍ നിന്ന് ലഭിച്ചിട്ടുള്ള ഫലം വിശകലനം ചെയ്തതിന് ശേഷം അവയുടെ ഫലങ്ങള്‍ പങ്കുവെക്കുമെന്നും സംഘം പറയുന്നു. 40 വര്‍ഷത്തിനിടയില്‍ ചൊവ്വയില്‍ സ്ഥാപിച്ചിട്ടുള്ള ആദ്യത്തെ സീസ്മോമീറ്ററാണ് സീസ്മിക് എക്സ്പിരിമെന്റ് ഫോര്‍ ഇന്റീരിയര്‍ സ്ട്രക്ചര്‍. ഈ ഉപകരണം ഏപ്രില്‍ 6 വരെ ചൊവ്വാഗ്രഹത്തിന്റെ പശ്ചാത്തലത്തിലുണ്ടാകുന്ന ശബ്ദം ശേഖരിച്ചിരുന്നു. എസ്ഒഐ 128 എന്നാണ് ഈ ദൗത്യം അടയാളപ്പെടുത്തിയിട്ടുള്ളത്.

ഉപരിതലത്തിലെ ശബ്ദങ്ങള്‍

ഉപരിതലത്തിലെ ശബ്ദങ്ങള്‍

128ാമത് മാര്‍ഷ്യന്‍ ദിനത്തിലാണ് ചൊവ്വാഗ്രഹത്തില്‍ നിന്ന് പശ്ചാത്തല ശബ്ദം ഇന്‍സൈറ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന് മുമ്പ് മറ്റൊരു പ്രകമ്പനവും ശേഷം ചെറിയ മറ്റൊരു പ്രകമ്പനവും അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് സംഘം വ്യക്തമാക്കുന്നത്. എന്നാല്‍ മറ്റ് മൂന്ന് പ്രകമ്പനങ്ങളും ഗവേഷകര്‍ക്ക് കൃത്യമായി സ്ഥാനനിര്‍ണയം നടത്താന്‍ സാധിക്കുന്നവയായിരുന്നില്ല. എസ്ഒഎല്‍ 105, എസ്ഒഎല്‍ 132, എസ്ഒഎല്‍ 133 എന്നിങ്ങനെയും നേരിയ പ്രകമ്പനങ്ങള്‍ മുമ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ത്തന്നെ ഏറ്റവും ശക്തിയേറിയത് 128 സിഗ്നലാണ്. ഇതില്‍ രസകരമായ മറ്റൊരു കാര്യം ഈ പ്രകമ്പനം ചന്ദ്രനില്‍ അനുഭവപ്പെടുന്ന പ്രകമ്പനങ്ങള്‍ക്ക് സമാനമായിരുന്നു എന്നതാണ്. 1969നും 1977നും ഇടയില്‍ അപ്പോളോ ദൗത്യത്തിലെ ബഹിരാകാശ ശാസ്ത്രജ്ഞര്‍ സ്ഥാപിച്ച സീസ്മിക് മീറ്ററുകളിലാണ് ഇത് രേഖപ്പെടുത്തിയിരുന്നത്.

 ഇന്‍സൈറ്റ് രേഖപ്പെടുത്തിയത്

ഇന്‍സൈറ്റ് രേഖപ്പെടുത്തിയത്


ദൈര്‍ഘ്യം കുറഞ്ഞ ഒരു ഓഡിയോ ക്ലിപ്പാണ് ഇന്‍സൈറ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. അകലത്തില്‍ നിന്ന് ഒരു ട്രെയിനിന്റെ ഇരമ്പം പോലെയുള്ള ഒരു ശബ്ദമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കാറ്റിന്റെ ശബ്ദത്തിനൊപ്പം ഒരു റോബോട്ടിന്റെ കയ്യിന്റെ ചലനം പോലെയുള്ള ശബ്ദവും ഇതില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് രേഖപ്പെടുത്തിയിട്ടുള്ള നിരവധി ഓഡിയോ റെക്കോര്‍ഡ‍ിംഗില്‍ ഒന്ന് മാത്രമാണിത്.

ചൊവ്വയില്‍ സംഭവിക്കുന്നത്

ചൊവ്വയില്‍ സംഭവിക്കുന്നത്


ഭൂമിയുമായി താരതമ്യം ചെയ്യുമ്പോള്‍ ചൊവ്വക്ക് ടെക്ടോണിക് പ്ലേറ്റുകളില്ല. അതുകൊണ്ട് തന്നെ ചൊവ്വയില്‍ അനുഭവപ്പെടുന്ന പ്രകമ്പനങ്ങള്‍ സൂക്ഷ്മവും ശബ്ദമില്ലാത്തവയുമായിരിക്കും. പ്രകമ്പനകള്‍ ഉണ്ടാകുന്നത് ഗ്രഹത്തിനകത്തെ ശൈത്യവും സങ്കോചവും മൂലമായിരിക്കും. ഈ സമയത്ത് ഉടലെടുക്കുന്ന മര്‍ദ്ദം ക്രസ്റ്റില്‍ പൊട്ടലുണ്ടാക്കുകയും പ്രകമ്പനം അനുഭവപ്പെടുകയും ചെയ്യും. ഇത് രേഖപ്പെടുത്തുന്നതിനായി പ്രത്യേകം സെന്‍സറിംഗ് സംവിധാനമുള്ളതും അതേ സമയം ചൊവ്വയിലെ തീവ്ര കാലാവസ്ഥയെ അതിജീവിക്കാന്‍ കഴിയുന്നതുമായ ഒരു ഉപകരണം അനിവാര്യമാണ്.

ചന്ദ്രനും ചൊവ്വയും

ചന്ദ്രനും ചൊവ്വയും

ചൊവ്വയെപ്പോലെ ചന്ദ്രനിലും പ്രകമ്പനങ്ങള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ ഇത് താരതമ്യേന വേഗത കുറഞ്ഞവയാണ്. ഗ്രഹത്തിനകത്തെ ശൈത്യത്തില്‍ ഞെരുങ്ങിയാണ് ഇത് സംഭവിക്കുന്നത്. 4.5 മുമ്പ് ചന്ദ്രന്‍ ഉടലെടുത്തത് മുതല്‍ തന്നെ നടന്നുവരുന്ന ഒരു പ്രക്രിയയാണ് ഇത്. ഗ്രഹത്തിന്റെ അകത്ത് ഉണ്ടാകുന്ന സങ്കോചം ക്രസ്റ്റില്‍ ഒരു മര്‍ദ്ദമുണ്ടാക്കുയാണ് ചെയ്യുക. ഇത് ഒരു പൊട്ടല്‍ ഉണ്ടാകുന്നത് വരെ തുടരുകയും ചെയ്യും. ഇത് പ്രകമ്പനങ്ങള്‍ക്കും കാരണമാകും.

English summary
NASA recorded a quake on Mars for the first time in history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X