കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൊവ്വ വരെ ഒന്ന് പോയി വന്നാലോ... നാസയുടെ വണ്ടി റെഡി!!!

Google Oneindia Malayalam News

വാഷിങ്ടണ്‍: ഒന്ന് ചൊവ്വ വരെ പോയി വന്നാലോ എന്ന് കണ്ണൂര്‍ ജില്ലക്കാര്‍ ചോദിയ്ക്കുകയാണെങ്കില്‍ അതില്‍ ഒരു അതിശയോക്തിയും ഇല്ല. കാരണം അവിടെ ചൊവ്വ എന്ന പേരില്‍ ഒരു സ്ഥലമുണ്ട്. മേലേ ചൊവ്വയും താഴേ ചൊവ്വയും ഉണ്ട്.

എന്നാല്‍ ലോകം തന്നെ ഇപ്പോള്‍ ഇങ്ങനെ ചിന്തിച്ചു തുടങ്ങിയിരിയ്ക്കുകയാണ്. കാരണം മനുഷ്യനെ ചൊവ്വയിലെത്തിയ്ക്കാന്‍ അമേരിയ്ക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ തന്നെ മുന്നിട്ടിറങ്ങുകയാണ്.

നേരത്തെ മാര്‍സ് വണ്‍ എന്ന പേരില്‍ ഒരു സ്വകാര്യ പദ്ധതി ചൊവ്വാ യാത്രക്കായി തുടങ്ങി വച്ചിട്ടുണ്ട്. 'മാര്‍സ് വണ്‍' വഴി ചൊവ്വയില്‍ പോയാല്‍ അത് 'ഒടുക്കത്തെ' യാത്രയാകും. തിരിച്ചുവരാനുള്ളതല്ല അത്. എന്നാല്‍ നാസയുടെ ദൗത്യം അങ്ങനെയാവില്ല.

 ചൊവ്വയിലേയ്ക്കുള്ള യാത്ര

ചൊവ്വയിലേയ്ക്കുള്ള യാത്ര

നാസയുടെ ചൊവ്വയിലേയ്ക്കുള്ള യാത്ര എന്ന പേരില്‍ അമേരിയ്ക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ഒരു രേഖ പുറത്ത് വിട്ടിട്ടുണ്ട്. അതാണ് ബഹിരാകാശ സ്വപ്‌നങ്ങള്‍ക്ക് പുതിയ നിറങ്ങള്‍ പകരുന്നത്.

മനുഷ്യന്‍ ചൊവ്വയിലേയ്ക്ക്

മനുഷ്യന്‍ ചൊവ്വയിലേയ്ക്ക്

മനുഷ്യനെ ചന്ദ്രനിലെത്തിച്ച ദൗത്യം വിജയിപ്പിച്ചത് നാസയായിരുന്നു. ഭൂമിയോട് എറ്റവും അടുത്തു കിടക്കുന്ന ഗ്രഹമായ ചൊവ്വയില്‍ മനുഷ്യനെ എത്തിയ്ക്കുക എന്നതാണ് നാസയുടെ അടുത്ത പദ്ധതി.

എന്ന് പോകാം?

എന്ന് പോകാം?

ഇന്നോ നാളേയോ ചൊവ്വയിലേയ്ക്ക് ഒരു പേടകത്തില്‍ കയറി പോകാം എന്നല്ല നാസ പറയുന്നത്. മനുഷ്യനെ ചൊവ്വയിലെത്തിയ്ക്കാനുള്ള പദ്ധതിയ്ക്ക് തുടക്കമായിക്കഴിഞ്ഞു എന്ന് മാത്രം.

പതിനഞ്ച് വര്‍ഷം

പതിനഞ്ച് വര്‍ഷം

പതിനഞ്ച് വര്‍ഷം കൊണ്ട് 'മനുഷ്യചൊവ്വാ ദൗത്യം' പൂര്‍ത്തിയാക്കാനാകുമെന്നാണ് നാസയുടെ പ്രതീക്ഷ. 2030 ല്‍, അല്ലെങ്കില്‍ അതിന് ശേഷം.

വെല്ലുവിളികളുണ്ട്

വെല്ലുവിളികളുണ്ട്

മനുഷ്യനെ ചൊവ്വയില്‍ എത്തിയ്ക്കാന്‍ വെല്ലുവിളികള്‍ ഏറെയാണ്. എങ്കിലും അവയെല്ലാം തന്നെ പരിഹരിയ്ക്കാവുന്നവയാണ് എന്നാണ് നാസയുടെ വിശദീകരണം.

അവിടെ ജീവിയ്ക്കാമോ?

അവിടെ ജീവിയ്ക്കാമോ?

ചൊവ്വയില്‍ മനുഷ്യന് ഭൂമിയിലെന്നതുപോലെ ജീവിയ്ക്കാനാകുമോ എന്നത് ഇപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണ്. ഭക്ഷണം വായു തുടങ്ങിയവ എങ്ങനെ കണ്ടെത്തുമെന്നും ചിന്തിയ്ക്കണം.

മൂന്ന് ഘട്ടങ്ങള്‍

മൂന്ന് ഘട്ടങ്ങള്‍

മൂന്ന് ഘട്ടങ്ങളായാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ പോകുന്നത്. അതില്‍ ആദ്യ ഘട്ടം ഇപ്പോള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണെന്ന് നാസ തന്നെ വ്യക്തമാക്കുന്നു.

 ബഹിരാകാശ നിലയത്തിലെ കൃഷി

ബഹിരാകാശ നിലയത്തിലെ കൃഷി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചീരകൃഷി നടത്തിയതും അത് ബഹിരാകാശ യാത്രികള്‍ കഴിച്ചതും അടുത്തിടെ വാര്‍ത്തയായിരുന്നു. ഇതും ചൊവ്വാ പര്യവേഷണത്തിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ട്.

സ്‌പേസ് ലോഞ്ച് സിസ്റ്റംസ്

സ്‌പേസ് ലോഞ്ച് സിസ്റ്റംസ്

മനുഷ്യന്‍ ഇന്നുവരെ ഉണ്ടാക്കിയിട്ടുളളവതില്‍ വച്ച് ഏറ്റവും ശക്തമായ റോക്കറ്റ് ഉണ്ടാക്കുകയാണ് അമേരിയ്ക്ക. സ്‌പേസ് ലോഞ്ച് സിസ്റ്റംസ് (എസ്എല്‍എസ്) എന്നാണ് പേര്. ഇതുപയോഗിച്ച് ആളില്ലാ ബഹിരാകാശ പേടകമായ ഓറിയോണ്‍, 2018 ല്‍ വിക്ഷേപിയ്ക്കും. അതാണ് രണ്ടാം ഘട്ടം.

യാത്രികള്‍ക്ക് പരിശീലനം

യാത്രികള്‍ക്ക് പരിശീലനം

ചൊവ്വയിലേക്ക് ഒരു സുപ്രഭാതത്തില്‍ ആളുകളെ അയയ്ക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് യാത്രികര്‍ക്ക് കൂടുതല്‍ പരിശീലനങ്ങള്‍ നല്‍കും. ഭൂമിയ്ക്കും ചന്ദ്രനും ഇടയില്‍ യാത്രകള്‍ നടത്തിയായിരിയ്ക്കും പരിശീലനം.

വര്‍ഷങ്ങളോളം താമസിയ്ക്കും

വര്‍ഷങ്ങളോളം താമസിയ്ക്കും

ചൊവ്വയിലേയ്ക്ക് മനുഷ്യരെ പറഞ്ഞുവിട്ടാല്‍ തൊട്ടടുത്ത ദിവസം തന്നെ അവര്‍ അവിടെ നിന്ന് തിരിച്ച് പോരില്ല. വര്‍ഷങ്ങളോളം അവിടെ താമസിപ്പിയ്ക്കാനാണ് പദ്ധതി. ചൊവ്വയില്‍ കിട്ടുന്ന സാധനങ്ങള്‍ ഉപയോഗിച്ച് തന്നെ വേണം ഭക്ഷണവും ഇന്ധനവും ഓക്‌സിജനും ഒക്കെ ഉണ്ടാക്കാന്‍.

പണം വേണം പണം!!!

പണം വേണം പണം!!!

നാസയുടെ ഈ പദ്ധതിയ്ക്ക് കോടാനുകോടി രൂപ ആവശ്യമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അമേരിയ്ക്കന്‍ കോണ്‍ഗ്രസ് ഒരു തീരുമാനം എടുത്തിട്ടില്ല. ഉടന്‍ തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും.

English summary
NASA reveals new details about its plans to send humans to Mars. In a new document, America’s space organisation has outlined its future plans for missions to the red planet in unprecedented detail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X