കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാശം വിതച്ച് തിത്ലിയും ലുബാനും; ചുഴലിക്കാറ്റിന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് നാസ

  • By Goury Viswanathan
Google Oneindia Malayalam News

ഭീതി പടർത്തിയ ലുബാൻ ചുഴലിക്കാറ്റിന്റെ സാറ്റ്ലൈറ്റ് ചിത്രങ്ങൾ നാസ പുറത്തുവിട്ടു. ഈ വർഷം അറബിക്കടലിൽ രൂപം കൊള്ളുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ലുബാൻ. ഒമാൻ തീരത്തേയ്ക്ക് നീങ്ങിയ ലുബാൻ ചുഴലിക്കാറ്റ് വ്യാപക നാശനഷ്ടവും വിതച്ചിരുന്നു. ലുബാൻ ചുഴലിക്കാറ്റ് യെമൻ തീരത്തേയ്ക്ക് മാറിയതിന് പിന്നാലെ ദോഫാർ മേഖലയിൽ മഴ ശക്തമായി.

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തു.യെമനിൽ വ്യാപകമായ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. 2010 മുതൽ ആകെ 12 ചുഴലിക്കാറ്റുകളാണ് ഈ മേഖലയിൽ രൂപംകൊണ്ടിട്ടുള്ളത്.

nasa

ഒക്ടോബർ പതിനൊന്നാം തീയതി പകർത്തിയ ചിത്രങ്ങളാണ് നാസ പുറത്ത് വിട്ടത്. നാസയുടെ മോഡിസ്(MODIS) എന്ന ഉപകരണമാണ് ചിത്രങ്ങൾ പകർത്തിയത്. യുഎസ് ജോയിന്റ് ടെഫൂൺ വാണിംഗ് സെന്റിന്റെ അറിയിക്കുന്ന പ്രകാരം മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലാണ് ലുബാൻ ആഞ്ഞടിച്ചത്. എട്ട് മീറ്ററോളം ഉയരത്തിലാണ് തിര ഉയർന്നത്.

nasa

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തിത്ലി ചുഴലിക്കാറ്റ് ഒഡീഷയുടെയും ആന്ധ്രയുടെയും തീരങ്ങളിൽ വ്യാപക നാശം വിതച്ചിരുന്നു. മഴയും ശക്തമായതോടെ ഗതാഗത, വാർത്താ വിനിമയ സംവിധാനങ്ങൾ തകരാറിലായിരുന്നു. 150 കിലോമീറ്റർ വേഗ്തതിൽ വരെ കാറ്റ് വീശിയടിച്ചു.

കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ പണിമുടക്ക്; സർവീസുകൾ നിർത്തിവെച്ചുകെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ പണിമുടക്ക്; സർവീസുകൾ നിർത്തിവെച്ചു

സോഷ്യൽ മീഡിയയിലെ അധിക്ഷേപങ്ങൾക്ക് പിന്നിൽ ആരാണെന്നറിയാം; പ്രതികരണവുമായി രമ്യാ നമ്പീശൻസോഷ്യൽ മീഡിയയിലെ അധിക്ഷേപങ്ങൾക്ക് പിന്നിൽ ആരാണെന്നറിയാം; പ്രതികരണവുമായി രമ്യാ നമ്പീശൻ

English summary
NASA's Aqua satellite captures images of cyclone Luban, Titli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X