അതുല്യനേട്ടവുമായി നാസ; ഛിന്നഗ്രഹത്തെ ഇടിച്ചകറ്റി പേടകം, ഡാര്‍ട്ട് ദൗത്യം വിജയകരം
ബഹിരാകാശ രംഗത്ത് സുപ്രധാന നേട്ടവുമായി നാസ. നാസയുടെ ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കാനുളള 'ഡാര്‍ട്ട്' ദൗത്യം വിജയമകരമായതായി അധികൃതര്‍ അറിയിച്ചു. ഭൂമിയില്‍ നിന്ന് 1.1 കോടി കിലോമീറ്റര്‍ അകലെയുള്ള ഇരട്ട ഛിന്നഗ്രഹങ്ങളായ ഡിഡിമോസ്-ഡൈമോര്‍ഫസിലെ ചെറിയ ഛിന്നഗ്രഹമായ ഡൈമോര്‍ഫസിലാണ് പരീക്ഷണം നടത്താന്‍ നാസ തെരഞ്ഞെടുത്തത്.
11 മണിക്കൂര്‍ 55 മിനിറ്റെടുത്ത് ഡിഡിമോസിനെ ചുറ്റിക്കൊണ്ടിക്കുന്ന ഡൈമോര്‍ഫസില്‍ ഡാര്‍ട്ട് പേടകം ഇടിച്ചകറ്റിയതോടെ ഡൈമോര്‍ഫസിന് ഇനി 11 മണിക്കൂര്‍ 45 മിനിറ്റ് സമയം മതി ഡിഡിമസിനെ ഭ്രമണം ചെയ്യാന്‍ എന്ന് നാസ പറയുന്നു. ദിവസത്തില്‍ രണ്ട് തവണയാണ് ഭൂമിക്കും ഡിഡിമസിനും ഇടയില്‍ ഡൈമോഫസ് വരുന്നത്.

ഇതിലെ ഒരു സമയമായ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.44 ന് ആണ് നാസ മിഷനായി തെരഞ്ഞെടുത്തത്. കൃത്യസമയത്ത് തന്നെ ഡാര്‍ട്ട് പേടകം ഡൈമോര്‍ഫോസിലേക്ക് അതിവേഗത്തില്‍ ഇടിച്ചുകയറ്റുകയായിരുന്നു. ഡാര്‍ട്ട് പേടകം ഡൈമോര്‍ഫസില്‍ ഇടിച്ചിറക്കുന്ന ദൃശ്യങ്ങളും നാസ പുറത്തുവിട്ടിട്ടുണ്ട്. ഡാര്‍ട്ട് പേടകം ഇടിച്ച് കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ ലിസിയ എന്ന ഉപഗ്രഹമാണ് പകര്‍ത്തിയത്.

ബഹിരാകാശ രംഗത്തും മാനവരാശിക്കാകെയും നിര്‍ണായക നേട്ടമാണിത് എന്ന് നാസ ട്വീറ്റ് ചെയ്തു. 2021 നവംബര്‍ 24 ലായിരുന്നു നാസ ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ ഡാര്‍ട്ട് പേടകം വിക്ഷേപിച്ചത്. ലോകത്തിലെ ആദ്യത്തെ ഗ്രഹ പ്രതിരോധ പരീക്ഷണമാണിത് എന്ന് നാസ പറയുന്നു. ഭൂവാസികള്‍ നന്നായി ഉറങ്ങണം എന്ന് താന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു പരീക്ഷണം വിജയമായതിന് പിന്നാലെ ഡാര്‍ട്ടിന്റെ മിഷന്‍ സിസ്റ്റംസ് എഞ്ചിനീയര്‍ എലീന ആഡംസ് പറഞ്ഞത്.

65 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ്, യുകാറ്റന്‍ പെനിന്‍സുലയിലേക്ക് കൂറ്റന്‍ ചിക്‌സുലബ് ഛിന്നഗ്രഹം ഇടിച്ചുകയറുകയും അവയുടെ വംശനാശത്തിലേക്ക് നയിക്കുകയും ചെയ്തപ്പോള്‍ ദിനോസറുകള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ദിനോസറുകള്‍ക്ക് അവരെ സഹായിക്കാന്‍ ഒരു ബഹിരാകാശ പരിപാടി ഇല്ലായിരുന്നു, പക്ഷേ ഞങ്ങള്‍ അത് ചെയ്യുന്നു,' നാസയുടെ മുഖ്യ ശാസ്ത്രജ്ഞനും മുതിര്‍ന്ന കാലാവസ്ഥാ ഉപദേഷ്ടാവുമായ കാതറിന്‍ കാല്‍വിന്‍ പറഞ്ഞു.

ഡാര്‍ട്ട് ഭാവിയിലെ അപകടസാധ്യതകള്‍ മനസ്സിലാക്കുന്നതിനും നമ്മുടെ ഗ്രഹത്തെ സാധ്യമായ ആഘാതങ്ങളില്‍ നിന്ന് എങ്ങനെ സംരക്ഷിക്കാമെന്നതിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡാര്‍ട്ടിന്റെ അവസാന നാല് മണിക്കൂറുകളില്‍ ഭൂരിഭാഗവും ഓട്ടോമേറ്റഡ് ആയിരുന്നു. ബഹിരാകാശ പേടകത്തിന്റെ നാവിഗേഷന്‍ സിസ്റ്റം അതിന്റെ അടുത്തെത്തിയതിന്റെ അവസാന മണിക്കൂറില്‍ ഡിമോര്‍ഫോസിലേക്ക് ലോക്ക് ചെയ്തു.

ഭൂമിയില്‍ ഒരു വിനാശകരമായ ഛിന്നഗ്രഹ ആഘാതം ഉണ്ടാകാനുള്ള സാധ്യത വിദൂരമാണെങ്കിലും അതൊരു യഥാര്‍ത്ഥ്യമാണ് എന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഭൂമിക്ക് ഭീഷണിയായേക്കാവുന്ന 500 അടി (140 മീറ്റര്‍) വരെ വീതിയുള്ള വലിയ ഛിന്നഗ്രഹങ്ങളില്‍ 40 ശതമാനവും നാസ കണ്ടെത്തിയിട്ടുണ്ട്. സൗരയൂഥത്തിലെ അപകടകരമായ ഛിന്നഗ്രഹങ്ങളെ കണ്ടെത്തുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത നിയര്‍ എര്‍ത്ത് ഒബ്ജക്റ്റ് സര്‍വേയര്‍ എന്ന പുതിയ ബഹിരാകാശ ദൂരദര്‍ശിനി സെന്റിനലും നാസ വികസിപ്പിക്കുന്നു. ആ ദൗത്യം 2026 ഓടെ വിക്ഷേപിക്കും എന്നാണ് കരുതുന്നത്.

എന്നാല്‍ അപകടകരമായ ഒരു ഛിന്നഗ്രഹത്തെ വ്യതിചലിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മനുഷ്യരാശിക്ക് ആവശ്യമാണ് എന്നും അവിടെയാണ് ഡാര്‍ട്ടിന്റെ പ്രാധാന്യം എന്നും നാസയുടെ അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ തോമസ് സുര്‍ബുചെന്‍ പറഞ്ഞു. ഞങ്ങളുടെ ബഹിരാകാശ ദൗത്യങ്ങള്‍ ഭൂമിയിലെ ജീവനെ സംരക്ഷിക്കുന്ന ഓരോ സമയത്തും ഞങ്ങള്‍ വളരെ ആവേശഭരിതരാണ്, എന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രഗ്രഹമായ ഡിമോര്‍ഫോസ് ഒരു ബൈനറി സിസ്റ്റത്തിന്റെ ഭാഗമാണ് എന്നതിനാലാണ് അതിനെ ഡാര്‍ട്ട് ആഘാതത്തിനായി നാസ തിരഞ്ഞെടുത്തത്. അതിന്റെ പരിക്രമണപഥത്തിലെ ഏത് മാറ്റവും തുടര്‍ നിരീക്ഷണങ്ങളില്‍ ഭൂഗര്‍ഭ ദൂരദര്‍ശിനികളില്‍ പ്രകടമാകാന്‍ മതിയായ സമയം മതിയാകും. ഡിഡിമോസ്, ഡിമോര്‍ഫോസ് എന്നിവ യഥാക്രമം 1996 ലും 2003 ലും ആണ് കണ്ടെത്തിയത്.












Click it and Unblock the Notifications