ചരിത്രം കുറിച്ച് നാസ;ചൊവ്വയിൽ ഹെലികോപ്റ്റര്‍ പറക്കല്‍ പരീക്ഷണം വിജയകരം
ഹൂസ്റ്റൺ; ചൊവ്വയിൽ ഹെലികോപ്റ്റർ പറത്തി ചരിത്രം കുറിച്ച് നാസ. മാഴ്സ് 2020 ദൗത്യത്തിന്റെ ഭാഗമായ കുഞ്ഞൻ ഹെലികോപ്റ്റർ ഇൻജെന്വുറ്റിയാണ് ചൊവ്വയിലെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കിയത്. ഇതിൻറെ ചിത്രങ്ങൾ നാസ പുറത്തുവിട്ടിട്ടുണ്ട്. ഇത് ആദ്യമായാണ് അന്യഗ്രഹത്തിൽ റോട്ടർക്രാഫ്റ്റ് പര്യവേഷണ വാഹനം പറത്തുന്നത്.

1.8 കിലോഗ്രാം ഭാരവും 4 ചിറകുകളും വീതമുള്ള 2 റോട്ടറുകളുമാണ് ഇൻജെന്യൂയിറ്റിക്ക് ഉള്ളത്. കഴിഞ്ഞ ഫെബ്രുവരി 18നാണ് ഇൻജെന്യൂയിറ്റിയെ പെഴ്സിവിയറൻസിൽ ചൊവ്വയിൽ എത്തിച്ചത്. മിനുറ്റിൽ രണ്ടായിരത്തി അഞ്ഞൂറ് തവണ കറക്കിയാണ് ചൊവ്വയുടെ അന്തരീക്ഷത്തിൽ 30 സെക്കൻഡ് നേരം ഇൻജെന്വുറഅറിയുടെ രണ്ട് റോട്ടറുകൾ പറത്തിയത്.
ഏപ്രിൽ 11 നാണ് ഇൻജെന്യുയിറ്റി പറത്താൻ നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാൽ സോഫ്റ്റ്വെയർ പ്രശ്നത്തെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു. ഗുരുത്വാകർഷണം കുറവുള്ള ചൊവ്വയുടെ അന്തരീക്ഷത്തിൽ ഹെലികോപ്ക്ടർ പറത്തുന്നത് കടുത്ത വെല്ലുവിളിയായിരുന്നു. ഇതെല്ലാം നാസ ഇൻജെന്വുറ്റി ദൗത്യം പൂർത്തീകരിച്ചത്.












Click it and Unblock the Notifications