കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രം കുറിച്ച് നാസ... ഇൻസൈറ്റ് ചൊവ്വയിൽ ഇറങ്ങി!!

Google Oneindia Malayalam News

Recommended Video

cmsvideo
ഇനി ചൊവ്വയിൽ താമസിക്കാനാകുമോ? | Oneindia Malayalam

കാലിഫോർണിയ: നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകമായ ഇന്‍സൈറ്റ് ചൊവ്വയിൽ ഇറങ്ങി. ചൊവ്വയുടെ എലൈസിയം പ്ലാസ എന്ന സമതലത്തിലാണ് ഇൻസൈറ്റ് ഇറങ്ങിയത്. ആറ് മാസം മുൻപാണ് ഇൻസൈറ്റ് ചൊവ്വ ലക്ഷ്യമാക്കി പുറപ്പെട്ടത്. ബഹിരാകാശത്തിലൂടെ 54.8 കിലോമീറ്റർ സഞ്ചരിച്ചതിന് ശേഷമാണ് പേടകം ചൊവ്വയിൽ വിജയകരമായി ഇറങ്ങിയത്.

mars

ചൊവ്വയിലെ രഹസ്യങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് ബഹിരാകാശ പഠന പര്യവേക്ഷണകേന്ദ്രമായ നാസ 2018 മെയ് അഞ്ചിന് ഇൻസൈറ്റ് വിക്ഷേപിച്ചത്. ചൊവ്വയുടെ ഉപരിതലത്തിൽ എന്ത് എന്ന ആകാംക്ഷ തന്നെയാണ് പേടകത്തിന്റെ പഠനവിഷയം.

https://twitter.com/NatGeo/status/1067145983778148353

ഭൂമിയിലെ കുലുക്കങ്ങൾക്ക് സമാനമായ കമ്പനങ്ങൾ ചൊവ്വയിലുണ്ടാകുന്നുണ്ടോ എന്ന് പേടകം പരിശോധിക്കും. ചൊവ്വയിൽ കുഴിക്കാനുള്ള ഡ്രില്ലും പേടകത്തിൽ സജ്ജമാണ്. ഇൻസൈറ്റിന് ഏകദേശം 358 കിലോ ഭാരമുണ്ട്. സൗരോർജ്ജം ഉപയോഗിച്ചാണ് പ്രവർത്തനം. ചൊവ്വയുടെ അന്തരീക്ഷം താണ്ടിയുള്ള ഇൻസൈറ്റിൻെറ യാത്രയെ വലിയ ആകാംക്ഷയോടെയാണ് ശാസ്ത്രലോകം വീക്ഷിക്കുന്നത്.

https://twitter.com/nasahqphoto/status/1067153982521556992

English summary
NASA's InSight spacecraft landed on Mars to explore the deep interior of the Red Planet. It was NASA's ninth attempt to land at Mars since the 1976 Viking probes. All but one of the previous U.S. touchdowns were successful.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X