കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൊവ്വാ ദൗത്യം: അമേരിക്കയുടെ മാര്‍സ് ‘പെർസെവറൻസ്’ വിജയകരമായി വിക്ഷേപിച്ചു

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കയുടെ ഏറ്റഴും അത്യാധുനികമായ ചൊവ്വാ പരവേഷണ വാഹനമായ പെര്‍വെറന്‍സ് വിജയകരമായി വിക്ഷേപിച്ചു. റോവറും ഹെലികോപ്റ്ററും വഹിച്ച ബഹിരാകാശവാഹനം പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 7:50 നാണ് ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്ന് വിക്ഷേപിച്ചത്. യുണൈറ്റഡ് ലോഞ്ച് അലയൻസ് അറ്റ്ലസ് വി 541 റോക്കറ്റായിരുന്നു വിക്ഷേപണ വാഹനം. ആണവ ശക്തിയാലാണ് പെർസെവറൻസ് വിക്ഷപിച്ചത്.

2012 ല്‍ ചൊവ്വയിലേക്കുള്ള ഏറ്റവും വലിയ വിക്ഷേപണം നടത്തിയ ശേഷമുള്ള സുപ്രധാന മുന്നേറ്റമാണിതെന്നും നാസ അറിയിച്ചു. ചൊവ്വയിലെത്തി കല്ലുകളുടെ സാമ്പിൾ ശേഖരിക്കുകയാണ്‌ പേടകത്തിന്റെ ദൗത്യം. ചൊവ്വയിലെ ജീവന്റെ സാന്നിധ്യം, ജീവിക്കാന്‍ സാധിക്കുന്ന കൃത്രിമ സംവിധാനം ഒരുക്കല്‍, ചൊവ്വയുടെ പ്രതലങ്ങളുടെ പഠനം, കാലാവസ്ഥാ എന്നിവയുടെ പഠനം നടക്കും.

 nasa-mars

ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്നും ഓക്സിജന്‍ വേര്‍തിരിക്കാനുള്ള ഉപകരണങ്ങളും പെര്‍വര്‍സ്സിലൊരുക്കിയിരിക്കുന്നുവെന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. 2031 ല്‍ നടത്താനിരിക്കുന്ന ചൊവ്വയിലേക്കുള്ള പ്രധാന ബഹിരാകാരയ യാത്രയ്ക്ക് മുന്നോടിയായിട്ടാണ് നാസയുടെ പെർസെവറൻസ് വിക്ഷേപണം. പെർസെവറൻസിന്‍റെ കണ്ടെത്തലുകളിലൂടെ ലക്ഷം കോടി വർഷങ്ങൾക്കുമുമ്പ്‌ സമുദ്രവും ജലാശയങ്ങളും ഉണ്ടായിരുന്ന ചൊവ്വയിൽ സൂക്ഷ്‌മജീവികളുടെ സാന്നിധ്യം എങ്ങനെയായിരുന്നുവെന്ന്‌ അറിയുകയാണ് പ്രധാനലക്ഷ്യം.

സഭ ചേരുമ്പോള്‍ സച്ചിന്‍ പൈലറ്റിനെ പൂട്ടാന്‍ കോണ്‍ഗ്രസ്; അയോഗ്യതാ പേടി, പങ്കെടുക്കുമെന്ന് വിമതര്‍സഭ ചേരുമ്പോള്‍ സച്ചിന്‍ പൈലറ്റിനെ പൂട്ടാന്‍ കോണ്‍ഗ്രസ്; അയോഗ്യതാ പേടി, പങ്കെടുക്കുമെന്ന് വിമതര്‍

ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, സംസ്ഥാന പൊലീസ് ആസ്ഥാനം അടച്ചേക്കും; ഉറവിടം വ്യക്തമല്ലഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, സംസ്ഥാന പൊലീസ് ആസ്ഥാനം അടച്ചേക്കും; ഉറവിടം വ്യക്തമല്ല

English summary
NASA’s Mars Perseverance Rover launched successfully
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X