ചൊവ്വയിൽ ആദ്യമായി ഓക്സിജൻ ഉത്പാദിപ്പിച്ച് നാസയുടെ പെര്‍സിവിയറന്‍സ്
പരീക്ഷണം വിജയിച്ചാൽ ബഹിരാകാശയാത്രകള്‍ക്കാവശ്യമായ ഓക്‌സിജന്‍ ഭൂമിയില്‍ നിന്ന് കൊണ്ടു പോകുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും
ചൊവ്വയിൽ ചരിത്രമെഴുതി നാസ. നാസയുടെ ചൊവ്വാദൗത്യവാഹനമായ പെര്‍സിവിയറന്‍സ് ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡില്‍ നിന്ന് ഓക്‌സിജന്‍ ഉത്പാദിപ്പിച്ചു. ഭൂമിക്ക് പുറത്ത് മറ്റൊരു ഗ്രഹത്തിൽ ഇതാദ്യമായാണ് ഇത്തരത്തിൽ ഓക്സിജൻ ഉത്പാദനം നടക്കുന്നത്.
"ചൊവ്വയിലെ കാർബൺ ഡൈ ഓക്സൈഡ് ഓക്സിജനായി പരിവർത്തനം ചെയ്യുന്നതിനുള്ള നിർണായക ആദ്യ ഘട്ടമാണിത്," നാസയുടെ ബഹിരാകാശ സാങ്കേതിക മിഷൻ ഡയറക്ടറേറ്റിന്റെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ജിം റൂട്ടർ പറഞ്ഞു. ബഹിരാകാശ യാത്രികര്‍ക്ക് ശ്വസനത്തിനാവശ്യമായ ഓക്‌സിജന്‍ മാത്രമല്ല റോക്കറ്റ് പ്രൊപ്പലന്റിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഓക്‌സിജന്‍ കൂടി ഇത്തരത്തില്‍ ഉത്പാദിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏപ്രിൽ 20ന് ഇതിന്റെ സാങ്കേതിക പ്രകടനം നടന്നത്. ഉപയോഗിച്ച പരീക്ഷണാത്മക ഉപകരണത്തിന്റെ ഭാവി പതിപ്പുകൾ ഭാവിയിലെ മനുഷ്യ പര്യവേക്ഷണത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരീക്ഷണം വിജയിച്ചാൽ ബഹിരാകാശയാത്രകള്‍ക്കാവശ്യമായ ഓക്‌സിജന്‍ ഭൂമിയില്‍ നിന്ന് കൊണ്ടു പോകുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും.
മോക്‌സി(MOXIE) എന്ന The Mars Oxygen In-Situ Resource Utilization Experiment ഒരു കാര്‍ ബാറ്ററിയുടെ വലിപ്പമുള്ള സ്വര്‍ണാവരണമുള്ള പെട്ടിയാണ്. പെര്‍സിവിയറന്‍സ് റോവറിന്റെ മുന്‍ഭാഗത്ത് വലതുവശത്തായാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. വൈദ്യുതി ഉപയോഗിച്ച് രാസപ്രവർത്തനത്തിലൂടെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് തന്മാത്രകളെ കാര്‍ബണ്‍ ആറ്റവും ഓക്‌സിജന്‍ ആറ്റങ്ങളുമായി വിഘടിപ്പിക്കുകയാണ് മോക്‌സി ചെയ്യുന്നത്. വിഘടനത്തിന്റെ ഉപോത്പന്നമായി കാര്‍ബണ്‍ മോണോക്‌സൈഡ് ഉണ്ടാകും.
ആവേശം നിറഞ്ഞ പോരാട്ടം, ചെന്നൈ-കെകെആര്‍ മത്സരത്തിന്റെ ചിത്രങ്ങള്‍ കാണാം
ചൊവ്വോപരിതലത്തിലെ മഞ്ഞുപാളികളില്‍ നിന്ന് ഓക്‌സിജന്‍ നിര്‍മിക്കുന്നതിനേക്കാള്‍ എളുപ്പവും പ്രായോഗികവുമാണ് 96 ശതമാനവും കാര്‍ബണ്‍ഡൈ ഓക്‌സൈഡ് നിറഞ്ഞ ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്നുള്ള ഓക്‌സിജന്‍ ഉത്പാദനം. ഫെബ്രുവരി 18 നാണ് പെര്‍സിവിയറന്‍സ് ചൊവ്വയിലിറങ്ങിയത്. ചൊവ്വയില്‍ നിന്ന് ശബ്ദങ്ങളും ദൃശ്യങ്ങളും റോവര്‍ ഇതിനോടകം ഭൂമിയിലേക്ക് അയച്ചു. കൂടാതെ ചൊവ്വയില്‍ ചെറു ഹെലികോപ്ടര്‍ പറത്താനും നാസയുടെ ചൊവ്വാദൗത്യത്തിന് സാധിച്ചു.
വ്യത്യസ്ത ലുക്കില്‍ മസൂം ശങ്കര്‍; നടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications