കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂണോ വ്യാഴത്തെ തൊട്ടു, നാസയ്ക്ക് അഭിമാന നിമിഷം

  • By Sandra
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: വ്യാഴത്തെ അറിയാനുള്ള ജൂണോയുടെ യാത്രയ്ക്ക് വിജയത്തുടര്‍ച്ച. നാസയുടെ ശൂന്യാകാശ വാഹനമായ ജൂണോ അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഭ്രമണപഥത്തിലെത്തുന്നത്. ജൂലൈ അഞ്ചിന് രാവിലെ ഒന്‍പതിന് ശേഷമാണ് ബഹിരാകാശ ഗവേഷണ രംഗത്ത് നാസയ്ക്ക് നാഴികക്കല്ലായി ജൂണോ ഭ്രമണ പഥത്തിലെത്തിയത്. സൗരയൂഥത്തിലെ ഭീമന്‍ ഗ്രഹമായ വ്യാഴത്തിനെ ചുഴിഞ്ഞുനില്‍ക്കുന്ന രഹസ്യങ്ങള്‍ കണ്ടെത്തുന്നതിനായി അഞ്ച് വര്‍ഷം മുമ്പാണ് 'ജൂണോ'യെ ബഹിരാകാശത്തേക്ക് അയച്ചത്.

അഞ്ചുവര്‍ഷത്തിനിടെ 17 കോടി മൈലുകള്‍ താണ്ടിയാണ് ജൂണോ ഭ്രമണപഥത്തിലെത്തിയിട്ടുള്ളത്. വ്യാഴത്തിന്റെ ശക്തമായ റേഡിയേഷനെ വേഗം കൊണ്ട് മറികടന്നാണ് ജൂണോ ഭ്രമണപഥത്തിലെത്തിയത്. വേഗം കുറഞ്ഞ് വ്യാഴത്തിന്റെ ഭ്രമണപഥത്തിലേക്ക് കടന്നതോടെ വ്യാഴത്തിന്റെ സങ്കലനം. ഉപരിതല ഗുരുത്വാകര്‍ഷണം, കാന്തിക വലയം എന്നിവയെക്കുറിച്ച് 113 കോടിയിലേറെ ചെലവില്‍ നിര്‍മ്മിച്ച ജൂണോ നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കുമെന്നാണ് നാസയുടെ പ്രതീക്ഷ. ചെയ്യുന്നത്

juno-05

2011 ആഗസ്ത് അഞ്ചിന് ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ നിലയത്തില്‍ നിന്നാരംഭിച്ച യാത്രയാണ് ജൂണോയെ ഭ്രമണപഥത്തിലെത്തിച്ചിട്ടുള്ളത്. 14 ദിവസമെടുത്ത് വ്യാഴത്തെ വലയം ചെയ്യുന്ന ജൂണോ ഒന്നരവര്‍ഷത്തിനുള്ളില്‍ വ്യാഴത്തെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങളും വ്യക്തതയുള്ള ചിത്രങ്ങളും നല്‍കും.

സൗദിയെ ലക്ഷ്യമാക്കി മിസൈലാക്രമണം, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്സൗദിയെ ലക്ഷ്യമാക്കി മിസൈലാക്രമണം, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

English summary
Nasa's space aircraft Juno enters orbit around Jupiter to find secrets on Jupitor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X