Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉണ്ണിയേശുവിനായി ക്രിസ്തുമസ് ദ്വീപും ഒരുങ്ങി

വാഷിങ്ടണ്‍: ക്രിസ്തുമസ് രാവിനെ വരവേറ്റ് നാടും നഗരവും മാത്രമല്ല ദ്വീപും അണിഞ്ഞൊരുങ്ങി. ക്രിസ്തുമസ് ദ്വീപിന്റെ വര്‍ണമനോഹരമായ ചിത്രങ്ങളാണ് നാസ പുറത്തുവിട്ടത്. അതും ഒരു ബഹിരാകാശ കാഴ്ച. നാസയുടെ അക്വ എന്ന ഉപഗ്രഹമാണ് അതിമനോഹരമായ ഈ കാഴ്ച പുറത്തുവിട്ടത്. കഴിഞ്ഞ മാസമാണ് അക്വ എന്ന ഉപഗ്രഹം ദ്വീപിനു മുകളിലൂടെ കടന്നു പോയപ്പോള്‍ ഈ മനോഹര കാഴ്ച കണ്ടത്.

വടക്കുകിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് ഈ ക്രിസ്തുമസ് ദ്വീപ്. 1643ല്‍ ഒരു ക്രിസ്തുമസ് ദിനത്തില്‍ ഈ ദ്വീപ് ആദ്യമായി കണ്ടത് ബ്രിട്ടീഷുകാരന്‍ ക്യാപ്റ്റന്‍ വില്യം മൈനേഴ്‌സാണ്. ആ അത്ഭുതക്കാഴ്ച കണ്ട് അദ്ദേഹമാണ് ഈ ദ്വീപിന് ക്രിസ്തുമസ് ദ്വീപെന്ന് പേരിട്ടത്.

kiritimat

ഒരു ആള്‍ പാര്‍പ്പില്ലാത്ത ഒരു ദ്വീപാണിത്. 135 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു ഓസ്‌ട്രേലിയന്‍ നാഷനല്‍ പാര്‍ക്കാണിത്. നിരവധി ജീവജാലങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നതാണു ക്രിസ്തുമസ് ദ്വീപ്. ഈ കുഞ്ഞു ദ്വീപിന്റെ അവകാശികളും അവരാണ്.

കണ്ണിന് കുളിര്‍മയേകുന്ന ഈ ദ്വീപിന്റെ കാഴ്ച ക്രിസ്തുമസ് ആഘോഷിക്കുന്ന ജനലക്ഷങ്ങള്‍ക്ക് ഒരു സമ്മാനമായി നാസ നല്‍കിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+