കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാഴത്തിന്റെ 'ചന്ദ്രനില്‍' വെള്ളമുണ്ടെന്ന് തെളിഞ്ഞു... ജീവനും ഉണ്ടാകാം; ഇനി അങ്ങോട്ട് നോക്കാം

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: ഭൂമിയെ പോലെ തന്നെ ജീവന്‍ നിലനില്‍ക്കാന്‍ പറ്റിയ സാഹചര്യങ്ങളുള്ള അസംഖ്യം ഗ്രങ്ങള്‍ ഈ പ്രപഞ്ചത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അങ്ങിനെയെങ്കില്‍ അവിടെയല്ലാം ജീവനും ഉണ്ടാകാനിടയുണ്ട്. വാസയോഗ്യമായ ഗ്രഹങ്ങള്‍ തേടിക്കൊണ്ടുള്ള മനുഷ്യന്റെ അന്വേഷണങ്ങള്‍ക്ക് ദശാബ്ദങ്ങളുടെ പഴക്കവും ഉണ്ട്.

ഇപ്പോഴിതാ ഭൂമിക്ക് പുറത്ത് ജലസാന്നിധ്യമുള്ള ഒരു ഗോളം കണ്ടെത്തിയിരിക്കുന്നു. അത് ഒരു ഗ്രഹമല്ല, നക്ഷത്രവും അല്ല. ഒരു ഉപഗ്രഹമാണ്. ശനിയുടെ ഉപഗ്രഹമായ യൂറോപ്പ.

കൂടുതൽ വാർത്തകൾ:

അന്യഗ്രഹ ജീവികളെ ആദ്യം കണ്ടെത്തുക ചൈനയായിരിക്കും? വെറുതേ പറഞ്ഞതല്ല... ഇതാ ഉത്തരം

അന്യഗ്രഹ ജീവികളെ തേടിയിറങ്ങിയാല്‍ പണി പാളും!!! തേടിയിറങ്ങിയ ഹോക്കിങ് തന്നെ ഭയത്തില്‍... എന്താകും?

യൂറോപ്പയില്‍ ജലസാന്നിധ്യം സ്ഥിരീകരിച്ചത് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണ്. ഹബ്ബിള്‍ ടെലിസ്‌കോപ്പ് വഴി ലഭിച്ച ചിത്രങ്ങളാണ് ഇക്കാര്യം തെളിയിക്കുന്നത്. എന്തൊക്കെയാണ് യൂറോപ്പയില്‍ ഉള്ളത്?

യുറോപ്പ

യുറോപ്പ

വ്യാഴത്തിന്റെ ഉപഗ്രഹമാണ് യൂറോപ്പ. ജീവന്‍ നിലനില്‍ക്കാനുള്ള സാധ്യത ഏറെയുള്ള സ്ഥലമായിട്ടാണ് ശാസ്ത്ര ലോകം നേരത്തേ തന്നെ യൂറോപ്പയെകുറിച്ച് കരുതിയിരുന്നത്.

വെള്ളം

വെള്ളം

യൂറോപ്പയില്‍ ജസാന്നിധ്യമുണ്ട് എന്ന കാര്യത്തില്‍ മുമ്പ് തന്നെ ചില നിഗമനങ്ങളില്‍ എത്തിയിരുന്നു. ഉപരിതലത്തിലെ കട്ടിയേറിയ മഞ്ഞുപാളികള്‍ക്കടിയില്‍ ഒരു സമുദ്രം തന്നെ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

അതുക്കും മേലെ

അതുക്കും മേലെ

എന്നാല്‍ ഇപ്പോള്‍ ഹബ്ബിള്‍ ടെലിസ്‌കോപ്പ് വഴി ലഭിച്ചിട്ടുള്ള ചിത്രങ്ങള്‍ ശരിക്കും അത്ഭുതപ്പെടുത്തുന്നവയാണ്. മഞ്ഞുപാളികള്‍ക്കിടയിലൂടെ നീരാവി പുറത്ത് വരുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്.

ഒഴുകുന്ന ജലം

ഒഴുകുന്ന ജലം

ഒഴുകുന്ന ജലം ജീവന്റെ സാന്നിധ്യം ഉണ്ടാകാനുള്ള വലിയ സാധ്യതയാണ്. ഭൂമിയ്ക്ക് പുറത്ത് മറ്റൊരിടത്തും അങ്ങനെയൊന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ യൂറോപ്പയില്‍ ഒരു സമുദ്രം തന്നെയാണ് ഉള്ളത്.

എന്ത് ചെയ്‌തേനെ?

എന്ത് ചെയ്‌തേനെ?

നീരാവി പുറത്തേക്ക് വരുന്ന ചിത്രം വലിയ ആശ്വാസമാണ് ശാസ്ത്ര ലോകത്തിന് നല്‍കുന്നത്. അല്ലെങ്കില്‍ യൂറോപ്പ പര്യവേഷണം നടത്തുമ്പോള്‍ മഞ്ഞുപാളികള്‍ തുളച്ച് ജലസാന്നിധ്യം കണ്ടെത്തേണ്ടി വരുമായിരുന്നു.

എത്ര വെള്ളം?

എത്ര വെള്ളം?

യൂറോപ്പയില്‍ എത്രത്തോളം വെള്ളം ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത് എന്നറിയാമോ? ഭൂമിയിലെ സമുദ്രത്തില്‍ ഉള്ളതിനേക്കാള്‍ രണ്ടിരട്ടി വെള്ളമുണ്ടത്രെ യൂറോപ്പയിലെ സമുദ്രത്തില്‍.

വലിപ്പം

വലിപ്പം

വ്യാഴത്തിന്റെ ഉപഗ്രഹമാണ് യൂറോപ്പ. ഭൂമിയുടെ ഉപഗ്രഹം ചന്ദ്രന്‍ എന്നതുപോലെ തന്നെ. ഏതാണ്ട് ചന്ദ്രന്റെ വലിപ്പം തന്നെയാണ് യൂറോപ്പയ്ക്കും ഉള്ളത്.

ഐസ് പാളി

ഐസ് പാളി

വലിയ ഐസ് പാളിയ്ക്ക് അടിയിലാണ് യൂറോപ്പയിലെ സമുദ്രം. പക്ഷേ ആ ഐസ് പാളിക്ക് എത്രമാത്രം കട്ടിയുണ്ടെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

വലിയ ജീവികള്‍

വലിയ ജീവികള്‍

വലിയ ജീവികള്‍ യൂറോപ്പയില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. അത്തരം ചിത്രങ്ങളൊന്നും കിട്ടിയിട്ടില്ല. പക്ഷേ സൂക്ഷ്മ ജീവികള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

നാസയുടെ വീഡിയോ

യൂറോപ്പയെ സംബന്ധിച്ചുള്ള കണ്ടെത്തലുകളുമായി ബന്ധപ്പെട്ട് നാസ പുറത്ത് വിട്ട വീഡിയോ ആണിത്.

English summary
Could a second celestial object in our solar system host living organisms? NASA says its astronomers may have spotted water vapor plumes erupting on the surface of Jupiter's moon Europa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X