ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്ക്കുന്ന ഭാഗത്തും ജലാംശം; നിര്‍ണായക കണ്ടെത്തലുമായി നാസ
വാഷിംഗ്ടണ്‍: ചന്ദ്രന്റെ ഉപരിതലത്തില്‍ ജലാംശം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണ് ഇപ്പോള്‍ നിര്‍ണായക കണ്ടെത്തലുമായി രംഗത്തെത്തിയത്. ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്ക്കുന്ന ഭാഗത്തായാണ് ഇപ്പോള്‍ ജലാംശം കണ്ടെത്തിയിരിക്കുന്നത്. നേരത്തെ ചന്ദ്രന്റെ ഉപരിതലത്തില്‍ ജലാംശം കണ്ടെത്തിയിരുന്നെങ്കിലും സൂര്യപ്രകാശം ഏല്ക്കുന്ന ഭാഗത്ത് ജലാംശം കണ്ടെത്തുന്നത് ആദ്യമായിട്ടാണ്. പുതിയ കണ്ടെത്തല്‍ പുറത്തുവന്നതോടെ ചന്ദ്രാപരിതലത്തില്‍ ഒട്ടുമിക്ക സ്ഥലങ്ങളിലും ജലം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ശാസ്ത്രലോകം.

ചന്ദ്രനിലെ തെക്കന്‍ അര്‍ധ ഗോളത്തിലാണ് ഇപ്പോള്‍ ജലാംശം കണ്ടെത്തിയിരിക്കുന്നത്. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്ക് നോക്കിയാല്‍ ദൃശ്യമാകുന്ന ഗര്‍ത്തങ്ങളില്‍ ഒന്നായ ക്ലാവിയസിലാണ് ഇപ്പോള്‍ ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ചന്ദ്രനില്‍ ഇപ്പോള്‍ ജലാംശം കണ്ടെത്തിയതോടെ ഭാവിയിലെ ചന്ദ്ര പര്യവേഷണ ദൗത്യങ്ങളില്‍ ഇത് മുതല്‍ക്കൂട്ടാവുമെന്നാണ് ശാസ്ത്രഞ്ജരുടെ വിലയിരുത്തല്‍. നേരത്തെ ചന്ദ്രനിലെ ജല സാന്നിദ്ധ്യം കണ്ടെത്തുന്നതിനായി നാസ 2109ല്‍ നാസ അര്‍ടെമിസ് എന്ന ചാന്ദ്ര പദ്ധതി ആരംഭിച്ചിരുന്നു.
അതേസമയം, കൂടുതല്‍ പഠനങ്ങളിലൂടെ ചന്ദ്രനില്‍ എവിടെയാണ് വെള്ളം സംഭരിച്ചുവച്ചിരിക്കുന്നതെന്ന് കണ്ടുപിടിക്കാന്‍ സാധിക്കുമെന്ന് ഹവായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോ ഫിസിക്സ് ആന്‍ഡ പ്ലാനോളജിയിലെ ശാസ്ത്രജ്ഞനായ കാസി ഹോന്നിബോള് വ്യക്തമാക്കി. ചന്ദ്രോപരതലത്തില്‍ ജലം ധാരാളമുണ്ടെന്ന് കണ്ടെത്തിയാല്‍ അവ വിഭവങ്ങളായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications