കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്തും ജലാംശം; നിര്‍ണായക കണ്ടെത്തലുമായി നാസ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ചന്ദ്രന്റെ ഉപരിതലത്തില്‍ ജലാംശം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണ് ഇപ്പോള്‍ നിര്‍ണായക കണ്ടെത്തലുമായി രംഗത്തെത്തിയത്. ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്തായാണ് ഇപ്പോള്‍ ജലാംശം കണ്ടെത്തിയിരിക്കുന്നത്. നേരത്തെ ചന്ദ്രന്റെ ഉപരിതലത്തില്‍ ജലാംശം കണ്ടെത്തിയിരുന്നെങ്കിലും സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്ത് ജലാംശം കണ്ടെത്തുന്നത് ആദ്യമായിട്ടാണ്. പുതിയ കണ്ടെത്തല്‍ പുറത്തുവന്നതോടെ ചന്ദ്രാപരിതലത്തില്‍ ഒട്ടുമിക്ക സ്ഥലങ്ങളിലും ജലം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ശാസ്ത്രലോകം.

nasa

ചന്ദ്രനിലെ തെക്കന്‍ അര്‍ധ ഗോളത്തിലാണ് ഇപ്പോള്‍ ജലാംശം കണ്ടെത്തിയിരിക്കുന്നത്. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്ക് നോക്കിയാല്‍ ദൃശ്യമാകുന്ന ഗര്‍ത്തങ്ങളില്‍ ഒന്നായ ക്ലാവിയസിലാണ് ഇപ്പോള്‍ ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ചന്ദ്രനില്‍ ഇപ്പോള്‍ ജലാംശം കണ്ടെത്തിയതോടെ ഭാവിയിലെ ചന്ദ്ര പര്യവേഷണ ദൗത്യങ്ങളില്‍ ഇത് മുതല്‍ക്കൂട്ടാവുമെന്നാണ് ശാസ്ത്രഞ്ജരുടെ വിലയിരുത്തല്‍. നേരത്തെ ചന്ദ്രനിലെ ജല സാന്നിദ്ധ്യം കണ്ടെത്തുന്നതിനായി നാസ 2109ല്‍ നാസ അര്‍ടെമിസ് എന്ന ചാന്ദ്ര പദ്ധതി ആരംഭിച്ചിരുന്നു.

അതേസമയം, കൂടുതല്‍ പഠനങ്ങളിലൂടെ ചന്ദ്രനില്‍ എവിടെയാണ് വെള്ളം സംഭരിച്ചുവച്ചിരിക്കുന്നതെന്ന് കണ്ടുപിടിക്കാന്‍ സാധിക്കുമെന്ന് ഹവായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോ ഫിസിക്‌സ് ആന്‍ഡ പ്ലാനോളജിയിലെ ശാസ്ത്രജ്ഞനായ കാസി ഹോന്നിബോള്‍ വ്യക്തമാക്കി. ചന്ദ്രോപരതലത്തില്‍ ജലം ധാരാളമുണ്ടെന്ന് കണ്ടെത്തിയാല്‍ അവ വിഭവങ്ങളായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലഡാക്കിൽ കരുത്ത് കാട്ടി ബിജെപി, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുളള ആദ്യ തിരഞ്ഞെടുപ്പിൽ വിജയംലഡാക്കിൽ കരുത്ത് കാട്ടി ബിജെപി, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുളള ആദ്യ തിരഞ്ഞെടുപ്പിൽ വിജയം

ബിഹാറിൽ ആദ്യ ഘട്ട പരസ്യപ്രചരണം അവസാനിച്ചു; ആര് നേടും? കണക്കുകൾ പറയുന്നത്ബിഹാറിൽ ആദ്യ ഘട്ട പരസ്യപ്രചരണം അവസാനിച്ചു; ആര് നേടും? കണക്കുകൾ പറയുന്നത്

അനുരാഗ് കശ്യപിനെ കുരുക്കിയ നടി പായല്‍ ഘോഷ് രാഷ്ട്രീയത്തില്‍; ആര്‍പിഐയുടെ വനിതാ നേതാവാകുംഅനുരാഗ് കശ്യപിനെ കുരുക്കിയ നടി പായല്‍ ഘോഷ് രാഷ്ട്രീയത്തില്‍; ആര്‍പിഐയുടെ വനിതാ നേതാവാകും

Recommended Video

cmsvideo
asteroid comes to earth orbit on september six | Oneindia Malayalam

English summary
NASA scientists announce discovered water molecules on the moon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X