കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൊവ്വയില്‍ ജലസാന്നിധ്യം; രഹസ്യം പുറത്തുവിട്ട് നാസ

  • By Anwar Sadath
Google Oneindia Malayalam News

വാഷിങ്ടണ്‍: സപ്തംബര്‍ 28ന് സൂപ്പര്‍ മൂണ്‍ പ്രതിഭാസം ദൃശ്യമായതിനുശേഷം പുറത്തുവിടുമെന്ന് അറിയിച്ച രഹസ്യം അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ വെളിപ്പെടുത്തി. ചൊവ്വയുടെ ഉപരിതലത്തില്‍ വെള്ളം ഒഴുകിയതിന് തെളിവുകളാണ് നാസ പുറത്തുവിട്ടത്. വെള്ളമൊഴുകിയതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ ഒരു മാധ്യമത്തിലൂടെയാണ് ലോകത്തെ അറിയിച്ചത്.

മുമ്പെങ്ങും ഇല്ലാത്തവിധം ശക്തമായ തെളിവുകളോടെയാണ് നാസ ജല സാന്നിധ്യം സ്ഥിരീകരിക്കുന്നത്. നാസയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരാണ് കണ്ടെത്തലിന് പിന്നില്‍. നേരത്തെയും ചൊവ്വയില്‍ ജലമുണ്ടായിരുന്നെന്ന് തെളിയിക്കുന്ന ചില ചിത്രങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ആധികാരികമായ തെളിവ് ആദ്യമായാണ് ലഭിക്കുന്നത്.

mars

പുതിയ കണ്ടെത്തല്‍ ചൊവ്വയിലെ ജീവ സാന്നിധ്യത്തിനുള്ള സാധ്യതയ്ക്കും കരുത്തു പകരുന്നുണ്ട്. നാസയുടെ ചൊവ്വ പര്യവേക്ഷക ഉപഗ്രഹമാണ് വ്യക്തമായ ചിത്രങ്ങള്‍ക്ക് പിന്നില്‍. 2006 മുതല്‍ ഈ എം.ആര്‍.ഒ ഉപഗ്രഹം നാസയില്‍ പര്യവേക്ഷണം നടത്തുന്നുണ്ട്. നേരത്തെ തന്നെ ഈ ചിത്രങ്ങള്‍ നാസയുടെ കൈയ്യിലുണ്ടായിരുന്നതായാണ് വിവരം.
marss

നാസ പുറത്തുവിട്ട ചിത്രത്തില്‍ അഗാധ ഗര്‍ത്തങ്ങളും പര്‍വതങ്ങളും വലിയ പാറക്കെട്ടുകള്‍ പോലുള്ള വസ്തുക്കളും കാണാം. ഇതിനിടയിലാണ് നീര്‍ച്ചാലുകള്‍. പുതിയ വിവരം പുറത്തുവന്നതോടെ ഭാവിയില്‍ ഭൂമിയില്‍ നിന്നും മനുഷ്യന്‍ ചൊവ്വയില്‍ എത്തി വസിക്കുന്ന കാര്യം വീണ്ടും ചര്‍ച്ചാവിഷയമാകും.

English summary
Nasa scientists find evidence of flowing water on Mars
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X