ലോകത്തിലെ ഏറ്റവും മനോഹരമായ പുഷ്പം... അത് വിരിഞ്ഞത് ഭൂമിയിലല്ല!!!
അന്താരാഷ്ട്ര ബഹിരാകാശ നിലയം: ലോകത്തിലെ ഏറ്റവും മനോഹരമായ പുഷ്പം ഏതെന്ന് ചോദിച്ചാല്‍ പലര്‍ക്കും പല അഭിപ്രായങ്ങളാകും ഉണ്ടാവുക. എന്നാല്‍ ചിലപ്പോള്‍ കാഴ്ചയിലെ സൗന്ദര്യത്തിനപ്പുറത്തേയ്ക്ക് ചില 'സൗന്ദര്യങ്ങള്‍' ഉണ്ടാകും. അത്തരം ഒരു സൗന്ദര്യത്തിന് ഉടമയാണ് ഈ സീനിയ പുഷ്പം.
ഭൂമിയില്‍ അല്ല ഈ പൂ വിരിഞ്ഞത് എന്നത് തന്നെയാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകതയും സൗന്ദര്യവും. ചരിത്രത്തിലാദ്യമായി ബഹിരാകാശത്ത് വിരിഞ്ഞ പുഷ്പമാണത്.

നമ്മുടെ നാട്ടിലും കാണപ്പെടുന്ന 'സീനിയ' പുഷ്പമാണ് ബഹിരാകാശത്ത് വിരിഞ്ഞത്. അമേരിയ്ക്കന്‍ ബഹിരാകാശ യത്രികനായ സ്കോട്ട് കെല്ലിയാണ് ഓറഞ്ച് നിറത്തിലുള്ള ഈ ചരിത്ര പുഷ്പത്തിന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
ബഹിരാകാശ മേഖലയില്‍ വന്‍ പ്രതീക്ഷ നല്കുന്ന ഒന്നാണിത്. ഭൂമിയില്‍ നിന്ന് ഭക്ഷണം കൊണ്ടുപോകാതെ അവിടെ തന്നെ പച്ചക്കറികള്‍ ഉത്പാദിപ്പിയ്ക്കാന്‍ കഴിയുമോ എന്ന പരീക്ഷണത്തിന്റെ രണ്ടാം ഘട്ടമാണിത്. കഴിഞ്ഞ വര്‍ഷം ചീരയിനത്തില്പെട്ട റൊമെയ്ന്‍ ലെട്യൂസ് ആയിരുന്നു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കൃഷി ചെയ്തത്.
ആദ്യ പരീക്ഷണം പരാജയപ്പെട്ടെങ്കിലും രണ്ടാം ശ്രമം വിജയിച്ചു. ബഹിരാകാശത്തില്‍ കൃഷിട ചെയ്ത ചീര ശാസ്ത്രജ്ഞര്‍ പാചകം ചെയ്ത് കഴിയ്ക്കുന്നതിന്റെ വീഡിയോയും അന്ന് നാസ പുറത്ത് വിട്ടിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications