കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ ഏറ്റവും മനോഹരമായ പുഷ്പം... അത് വിരിഞ്ഞത് ഭൂമിയിലല്ല!!!

Google Oneindia Malayalam News

അന്താരാഷ്ട്ര ബഹിരാകാശ നിലയം: ലോകത്തിലെ ഏറ്റവും മനോഹരമായ പുഷ്പം ഏതെന്ന് ചോദിച്ചാല്‍ പലര്‍ക്കും പല അഭിപ്രായങ്ങളാകും ഉണ്ടാവുക. എന്നാല്‍ ചിലപ്പോള്‍ കാഴ്ചയിലെ സൗന്ദര്യത്തിനപ്പുറത്തേയ്ക്ക് ചില 'സൗന്ദര്യങ്ങള്‍' ഉണ്ടാകും. അത്തരം ഒരു സൗന്ദര്യത്തിന് ഉടമയാണ് ഈ സീനിയ പുഷ്പം.

ഭൂമിയില്‍ അല്ല ഈ പൂ വിരിഞ്ഞത് എന്നത് തന്നെയാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകതയും സൗന്ദര്യവും. ചരിത്രത്തിലാദ്യമായി ബഹിരാകാശത്ത് വിരിഞ്ഞ പുഷ്പമാണത്.

Sinnia Space

നമ്മുടെ നാട്ടിലും കാണപ്പെടുന്ന 'സീനിയ' പുഷ്പമാണ് ബഹിരാകാശത്ത് വിരിഞ്ഞത്. അമേരിയ്ക്കന്‍ ബഹിരാകാശ യത്രികനായ സ്‌കോട്ട് കെല്ലിയാണ് ഓറഞ്ച് നിറത്തിലുള്ള ഈ ചരിത്ര പുഷ്പത്തിന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

ബഹിരാകാശ മേഖലയില്‍ വന്‍ പ്രതീക്ഷ നല്‍കുന്ന ഒന്നാണിത്. ഭൂമിയില്‍ നിന്ന് ഭക്ഷണം കൊണ്ടുപോകാതെ അവിടെ തന്നെ പച്ചക്കറികള്‍ ഉത്പാദിപ്പിയ്ക്കാന്‍ കഴിയുമോ എന്ന പരീക്ഷണത്തിന്റെ രണ്ടാം ഘട്ടമാണിത്. കഴിഞ്ഞ വര്‍ഷം ചീരയിനത്തില്‍പെട്ട റൊമെയ്ന്‍ ലെട്യൂസ് ആയിരുന്നു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കൃഷി ചെയ്തത്.

ആദ്യ പരീക്ഷണം പരാജയപ്പെട്ടെങ്കിലും രണ്ടാം ശ്രമം വിജയിച്ചു. ബഹിരാകാശത്തില്‍ കൃഷിട ചെയ്ത ചീര ശാസ്ത്രജ്ഞര്‍ പാചകം ചെയ്ത് കഴിയ്ക്കുന്നതിന്റെ വീഡിയോയും അന്ന് നാസ പുറത്ത് വിട്ടിരുന്നു.

English summary
On Saturday, U.S. astronaut Scott Kelly, who is currently completing his first full year in space, posted a photo to his Instagram of an insanely gorgeous flower that the team on the International Space Station grew...right there in space.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X